---
title: "കാസർകോഡും, കണ്ണൂരും കഴിഞ്ഞിട്ടും ജനകീയ പ്രതിരോധ ജാഥയിൽ ഇ.പി ജയരാജനില്ല ;  കൺവീനർക്ക് എപ്പോൾ വേണമെങ്കിലും പങ്കെടുക്കാമെന്ന് ജാഥാ ലീഡർ എം വി ഗോവിന്ദൻ"
english_title: "People's immune jam in the mass defense jail after Kasaragod and Kannur MV Govindan to attend the convener at any time"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/99204/peoples-immune-jam-in-the-mass-defense-jail-after-kasaragod-and-kannur-mv-govindan-to-attend-the-convener-at-any-time"
published_at: "2023-02-23T22:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f7a0c84c1f8_download_(8).jpg"
keywords: []
---

# കാസർകോഡും, കണ്ണൂരും കഴിഞ്ഞിട്ടും ജനകീയ പ്രതിരോധ ജാഥയിൽ ഇ.പി ജയരാജനില്ല ;  കൺവീനർക്ക് എപ്പോൾ വേണമെങ്കിലും പങ്കെടുക്കാമെന്ന് ജാഥാ ലീഡർ എം വി ഗോവിന്ദൻ

> **Lead Summary:** സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയില്‍ കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍ പങ്കെടുക്കാത്തത് വീണ്ടും ചര്‍ച്ചയാകുന്നു. ജാഥ കണ്ണൂരും കാസര്‍കോടും കഴിഞ്ഞു പോയിട്ടും എല്‍ഡിഎഫ് കണ്‍വീനര്‍ കൂടിയായ ഇ പി ജയരാജന്‍ ഇതുവരെ ജാഥയില്‍ എത്തിയിട്ടില്ല.

## Article Content

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയില്‍ കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍ പങ്കെടുക്കാത്തത് വീണ്ടും ചര്‍ച്ചയാകുന്നു. ജാഥ കണ്ണൂരും കാസര്‍കോടും കഴിഞ്ഞു പോയിട്ടും എല്‍ഡിഎഫ് കണ്‍വീനര്‍ കൂടിയായ ഇ പി ജയരാജന്‍ ഇതുവരെ ജാഥയില്‍ എത്തിയിട്ടില്ല.

കണ്ണൂരില്‍ പാര്‍ട്ടി സെക്രട്ടറി പ്രസംഗിക്കുമ്പോള്‍ ജയരാജന്‍ ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു. പി. ജയരാജനടക്കമുള്ള നേതാക്കള്‍ സജീവമായി പങ്കെടുക്കുമ്പോഴാണ് ഇ പി ജയരാജന്റെ അസാന്നിധ്യം പാർട്ടി പ്രവർത്തകർക്കും ഒപ്പം ജനങ്ങൾക്കുമിടയിൽ ചർച്ചയാകുന്നത്.

ഇതിനിടെ സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയിൽ നിന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ വിട്ടു നിൽക്കുന്നുവെന്ന വാർത്തകളോട് പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയും, ജാഥാ ലീഡറുമായ ' എം വി ഗോവിന്ദൻ തന്നെ നേരിട്ട് രംഗത്തെത്തി. എൽഡിഎഫ് കൺവീനറാണ് ഇ.പി ജയരാജനെന്നും , എവിടെ വെച്ച് വേണമെങ്കിലും ജാഥയുടെ ഭാഗമാകാമെ ന്നും, കണ്ണൂരിൽ തന്നെ പങ്കെടുക്കണമെന്ന് പറയുന്നത് ശരിയല്ലെന്നുമായിരുന്നു എം വി ഗോവിന്ദൻ്റെ പ്രതികരണം. ഇക്കാര്യത്തിൽ ഇ.പി ക്ക് ഒരു അതൃപ്തിയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ പ്രവർത്തകർക്കും, ജനങ്ങൾക്കുമിടയിൽ ഇ.പിയുടെ അസാന്നിധ്യം ചർച്ച ചെയ്യപ്പെടുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/99204/peoples-immune-jam-in-the-mass-defense-jail-after-kasaragod-and-kannur-mv-govindan-to-attend-the-convener-at-any-time)