---
title: "തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നടപ്പിലാക്കേണ്ട 12 ഇന ആവശ്യങ്ങളുമായി വികസന വേദി ; റയിൽവേ പാസഞ്ചേഴ്സ് അമിനിറ്റീസ്കമ്മിറ്റി ചെയർമാൻ പി.കെ. കൃഷ്ണദാസിന് നിവേദനം നൽകി"
english_title: "Development platform with 12 items to be implemented at Thalassery railway station;Railway Passengers Amenities Committee Chairman P.K."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/99254/development-platform-with-12-items-to-be-implemented-at-thalassery-railway-stationrailway-passengers-amenities-committee-chairman-pk"
published_at: "2023-02-24T10:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f843854c39e_d2e15b06-66e4-4326-88eb-48ba35b26e21.jpg"
keywords: []
---

# തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നടപ്പിലാക്കേണ്ട 12 ഇന ആവശ്യങ്ങളുമായി വികസന വേദി ; റയിൽവേ പാസഞ്ചേഴ്സ് അമിനിറ്റീസ്കമ്മിറ്റി ചെയർമാൻ പി.കെ. കൃഷ്ണദാസിന് നിവേദനം നൽകി

> **Lead Summary:** നൂറ്റാണ്ടിലേറെ പഴക്കമുള്ള സ്വപ്‌നപദ്ധതിയായ തലശ്ശേരി - മൈസൂർ റയിൽപ്പാത യാഥാർത്ഥ്യമാവുന്നതിൻ്റെ അടുത്തെത്തിയിരിക്കുമ്പോൾ, പദ്ധതിയെ അട്ടി മറിക്കാൻ ശ്രമം നടത്തി ക്കൊണ്ടിരിക്കുന്ന അവസരവാദ ശക്തികളെ തിരിച്ചറിഞ്ഞ്, ഈ പാത എത്രയും വേഗം യാഥാർത്ഥ്യമാക്കാൻ ശ്രമം നടത്തുക, തുടങ്ങി12 ആവശ്യങ്ങളടങ്ങിയ നിവേദനം തലശ്ശേരി വികസന വേദിയുടെ ആഭിമുഖ്യത്തി ൽ ഇന്ത്യൻ റയിൽവേ പാസ ഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയർമാൻപി.കെ.കൃഷ്ണ ദാസിന് നൽകി.

## Article Content

നൂറ്റാണ്ടിലേറെ പഴക്കമുള്ള സ്വപ്‌നപദ്ധതിയായ തലശ്ശേരി - മൈസൂർ റയിൽപ്പാത യാഥാർത്ഥ്യമാവുന്നതിൻ്റെ അടുത്തെത്തിയിരിക്കുമ്പോൾ, പദ്ധതിയെ അട്ടി മറിക്കാൻ ശ്രമം നടത്തി ക്കൊണ്ടിരിക്കുന്ന അവസരവാദ ശക്തികളെ തിരിച്ചറിഞ്ഞ്, ഈ പാത എത്രയും വേഗം യാഥാർത്ഥ്യമാക്കാൻ ശ്രമം നടത്തുക, തുടങ്ങി12 ആവശ്യങ്ങളടങ്ങിയ നിവേദനം തലശ്ശേരി വികസന വേദിയുടെ ആഭിമുഖ്യത്തി ൽ ഇന്ത്യൻ റയിൽവേ പാസ ഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയർമാൻപി.കെ.കൃഷ്ണ ദാസിന് നൽകി.

നോർത്ത് മലബാർ ചേംബർഓഫ് കൊമ്മേഴ്സിൻ്റെ ആഭിമുഖ്യത്തിൽ കണ്ണൂർ ചേംബർ ഹാളിൽ കൃഷ്ണദാസിന് നൽകിയ സ്വീകരണ ചടങ്ങിലും , ശേഷം നടത്തിയ മുഖാ - മുഖം പരിപാടിയിലും പങ്കെടുത്ത തലശ്ശേരി വികസനവേദി ഭാരവാഹികളായ വർക്കിങ്ങ് ചെയർമാൻ. കെ.വി.ഗോകുൽദാസ് , ജന: കൺവീനർ.സജീവ് മാണി യത്ത്, രക്ഷാധികാരി പ്രൊഫ: എ.പി.സുബൈർ, ട്രഷറർ സി.പി.അഷറഫ്, മറ്റ് ഭാരവാഹികളായ ഹാഷിം ആയില്യത്ത്, ടി.ടി.പി.അജ്മ ൽ റഹീം, സി.എം.സുഹൽ, എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.

> പ്രതിദിനം 15000 ത്തിലേറെ യാത്രാ ക്കാരുള്ള, നിത്യേന 7 ലക്ഷ ത്തോളം വരുമാനമുള്ള കേരളത്തിലെ പ്രധാന 'എ' ക്ലാസ്സ് റയിൽവേ സ്റ്റേഷനു കളിലൊന്നായ തലശേരി സ്റ്റേഷനിൽ നിർത്താതെ കടന്ന് പോവുന്ന "അന്ത്യോദയ" എക്സ്പ്രസ് ഉൾപ്പെടെ 19 ട്രെയിനുകൾക്കും ഇവിടെ സ്റ്റോപ്പ് അനുവദിക്കുക, മരംമുറിക്കുന്നതിൻ്റെ ആവശ്യാർത്ഥം പത്ത് വർഷങ്ങൾക്ക് മുമ്പ് മുറിച്ച് മാറ്റപ്പെട്ട ആസ്ബറ്റോസ് മേൽക്കൂര ഉടൻ പുനഃസ്ഥാപിക്കുക, പ്രായമായവർ ക്കും,രോഗികൾക്കും അത്യാവശ്യമായ റിട്ടയറിങ്ങ് റൂമുകൾ ഉടൻ അനുവദിക്കുക, രണ്ട് പ്ലാറ്റ്ഫോമുകളി ലെയും ടിക്കറ്റ്കൗണ്ടറുകൾ 24 മണിക്കൂറും പ്രവർത്തിപ്പി ക്കുക, സ്റ്റേഷനിലുള്ള മൂന്ന് ആട്ടോമാറ്റിക് വെൻഡിങ്ങ് മെഷീനുകളും സുഗമമായി പ്രവർത്തിപ്പിക്കുന്നതിന് റിട്ടയർചെയ്ത ജീവനക്കാർക്ക് നൽകുന്നത് മാറ്റി, തൊഴിലില്ലാത്ത ചെറുപ്പക്കാർക്ക് നൽകാനുള്ള സംവിധാനം ഒരുക്കുക, സ്റ്റേഷനിലേക്കുള്ള പ്രധാന വഴി യായ ഗുഡ്സ്ഷെഡ് റോഡിലെ ഗതാഗത കുരുക്ക് ഒഴിവാക്കാൻ, പുതിയ ബസ്സ് സ്റ്റാൻറിൽ നിന്നും ഒരു അപ്രോച്ച് റോഡ് നിർമ്മി ക്കാനുള്ള ശ്രമം നടത്തുക, നിലവിലുള്ള ചെറിയ റിസർവേഷൻ കൗണ്ടറിന് പകരം സ്ഥല സൗകര്യമുള്ളത് സ്ഥാപിക്കുക, എയർ പോർട്ടിലേക്ക് കണ്ണൂരിൽ നിന്നും 400 കോടി രൂപ ചെലവിൽ തുടങ്ങാൻ ഉദ്ദേ ശിച്ചിരുന്ന റെയിൽപ്പാത സ്ഥലസൗകര്യമില്ലെന്ന കാരണത്താൽ ഒഴിവാക്കു ന്നതിന് പകരം 50 ഏക്കറോ ളം സ്ഥലസൗകര്യമുള്ള തലശ്ശേരിയിൽ നിന്ന് തുടങ്ങാനുള്ള ശ്രമം നടത്തുക, 2005-ൽ ഇ.അഹമ്മദ് റയിൽവേ സഹ: മന്ത്രിയായപ്പോൾ കണ്ണൂരിന് അനുവദിച്ച 'പിറ്റ് ലൈൻ' ഇത് വരെ യഥാർത്ഥ്യമാവാത്തത് അവിടെ സ്ഥലമില്ലാത്തതി നാലാണ്.

ഇതും സ്ഥല സൗകര്യമുള്ള തലശ്ശേരിയി ൽ നടപ്പിലാക്കാവുന്നതാണ്. ഇത്രയും കാര്യങ്ങളാണ് ഇന്ത്യൻ റെയിൽവേ പാസ്സഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയർമാനും, തലശ്ശേരി സ്വദേശിയുമായ പി.കെ.കൃഷ്ണ ദാസിന് നൽകിയ നിവേദനത്തിൽ സൂചിപ്പിച്ചിട്ടുള്ളത് .

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/99254/development-platform-with-12-items-to-be-implemented-at-thalassery-railway-stationrailway-passengers-amenities-committee-chairman-pk)