---
title: "തിരുവങ്ങാട് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ സ്റ്റുഡൻ്റ് പൊലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു"
english_title: "Passing out parade of student police cadets was held at Thiruvananthapuram Girls Higher Secondary School."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/99299/passing-out-parade-of-student-police-cadets-was-held-at-thiruvananthapuram-girls-higher-secondary-school"
published_at: "2023-02-24T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f86867a6aed_70bbb2ee-4651-417a-ab10-289027d00a6b.jpg"
keywords: []
---

# തിരുവങ്ങാട് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ സ്റ്റുഡൻ്റ് പൊലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു

> **Lead Summary:** തിരുവങ്ങാട് ഗേൾസ് എച്ച് എസ് എസി ലെ സീനിയർ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ പാസ്സിംഗ് ഔട്ട് പരേഡ് നടത്തി. കെ പി മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്തു.

## Article Content

തിരുവങ്ങാട് ഗേൾസ് എച്ച് എസ് എസി ലെ സീനിയർ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ പാസ്സിംഗ് ഔട്ട് പരേഡ് നടത്തി. കെ പി മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്തു.

സ്കൂൾ ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ കെ പി മോഹ നൻ എം എൽ എ സല്യൂട്ട് സ്വീകരിച്ചു. എസ് എച്ച് ഒ എം. അനിൽ, വാർഡ് കൗൺസിലർ പി. ആശ, പി ടി എ പ്രസിഡണ്ട് ബ്രിജേഷ്, പ്രിൻസിപ്പൽ എ കെ ലത്തീഫ്, പ്രധാനധ്യാപിക ടി ടി രജനി, എസ്പിസി എഡിഎൻ - കെ രാജേഷ്, എസ് പി സി പ്രൊജക്ട് അസി. സി എം ജയദേവൻ, സ്റ്റാഫ് സെക്രട്ടറി എൽ യേശുദാസൻ എന്നിവർ സംസാരിച്ചു.

സർവ്വീസിൽ നിന്നും വിരമിക്കുന്ന പ്രിൻസിപ്പൽ അബ്ദുൾ ലത്തീഫിനുള്ള ഉപഹാരവും, സാമൂഹ്യ സേവന പ്രവർത്തനങ്ങൾ നടത്തിയ കാഡറ്റുകൾക്കു ള്ള മൊമ്മന്റോ വിതരണവും ചടങ്ങിൽ കെ പി മോഹനൻ എം എൽ എ കൈമാറി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/99299/passing-out-parade-of-student-police-cadets-was-held-at-thiruvananthapuram-girls-higher-secondary-school)