---
title: "തലശേരി - മാഹി ബൈപ്പാസ് പ്രവൃത്തിക്കിടെ ഇലക്ട്രിക്ക് പോസ്റ്റ്  വീണുണ്ടായ അപകടത്തിൽ അന്യ സംസ്ഥാനത്തൊഴിലാളി മരിച്ച സംഭവം ;  സമഗ്രാന്വേഷണം    വേണമെന്ന്   ബിജെപി"
english_title: "Another state employee died in an accident where an electric post fell during the Talassery-Mahi bypass work;BJP wants a comprehensive investigation"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/99342/another-state-employee-died-in-an-accident-where-an-electric-post-fell-during-the-talassery-mahi-bypass-workbjp-wants-a-comprehensive-investigation"
published_at: "2023-02-24T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f887d8dcd1b_d4a05ac1-cc63-4692-b1cf-2c939a63c255.jpg"
keywords: []
---

# തലശേരി - മാഹി ബൈപ്പാസ് പ്രവൃത്തിക്കിടെ ഇലക്ട്രിക്ക് പോസ്റ്റ്  വീണുണ്ടായ അപകടത്തിൽ അന്യ സംസ്ഥാനത്തൊഴിലാളി മരിച്ച സംഭവം ;  സമഗ്രാന്വേഷണം    വേണമെന്ന്   ബിജെപി

> **Lead Summary:** ന്യൂമാഹി : തലശ്ശേരി-മാഹി ബൈപ്പാസ് പ്രവൃത്തിക്കിടെ മങ്ങാട്ട് വൈദ്യുതത്തൂണുകൾ വീണുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബി.ജെ.പി. ന്യൂമാഹി പഞ്ചായത്ത്‌ കമ്മിറ്റി ആവശ്യപ്പെട്ടു.

## Article Content

ന്യൂമാഹി : തലശ്ശേരി-മാഹി ബൈപ്പാസ് പ്രവൃത്തിക്കിടെ മങ്ങാട്ട് വൈദ്യുതത്തൂണുകൾ വീണുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബി.ജെ.പി. ന്യൂമാഹി പഞ്ചായത്ത്‌ കമ്മിറ്റി ആവശ്യപ്പെട്ടു.

അപകടം പിടിച്ച ജോലിയിൽ വേണ്ടത്ര ജാഗ്രതയില്ലാതെയും ശാസ്ത്രീയസംവിധാനങ്ങൾ ഉപയോഗിക്കാതെ തികച്ചും ഉദാസീനമായും നടത്തിയ പ്രവൃത്തിയെ തുടർന്നാണ് അപകടമുണ്ടായത്. തികഞ്ഞ അനാസ്ഥയാണ് ഇക്കാര്യത്തിൽ ഉണ്ടായതെന്ന് ബി.ജെ.പി. കുറ്റപ്പെടുത്തി. കരാർ കമ്പനി, വൈദ്യുതി വകുപ്പ് എന്നിവയുടെ ഭാഗത്തെ വീഴ്ചകൾ പരിശോധിക്കണം. കരാർ കമ്പനി, വൈദ്യുതി വകുപ്പ് എന്നിവയുടെ ഭാഗത്തെ വീഴ്ചകൾ പരിശോധിക്കണം.

അപകടവുമായി ബന്ധപ്പെട്ട് സമഗ്രാന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും അപകടത്തിൽ മരിച്ച വ്യക്തിയുടെ കുടുംബത്തിനും പരിക്കേറ്റവർക്കും അംഗവൈകല്യം സംഭവിച്ചവർക്കും തക്കതായ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപെട്ടു. ബി.ജെ.പി. ന്യൂമാഹി പഞ്ചായത്ത് അധ്യക്ഷൻ തോട്ടന്റവിടെ രമേശൻ അധികൃതർക്ക് പരാതി നൽകി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/99342/another-state-employee-died-in-an-accident-where-an-electric-post-fell-during-the-talassery-mahi-bypass-workbjp-wants-a-comprehensive-investigation)