---
title: "ഒന്നാം ക്ലാസ് പഠിതാക്കളുടെ വീടുകളിൽ ലൈബ്രറി ;   മാതൃകയായി  കോടിയേരി അനന്തോത്ത് എൽ.പി സ്കൂളിൻ്റെ വായനച്ചെപ്പ്"
english_title: "Library in the homes of class 1 students;Kodiyeri Ananthoth LP School's reading skills as a model"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/99404/library-in-the-homes-of-class-1-studentskodiyeri-ananthoth-lp-schools-reading-skills-as-a-model"
published_at: "2023-02-24T19:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f8c7228f36e_60f65130-279d-4d5b-8f69-e8a8d2803fa3.jpg"
keywords: []
---

# ഒന്നാം ക്ലാസ് പഠിതാക്കളുടെ വീടുകളിൽ ലൈബ്രറി ;   മാതൃകയായി  കോടിയേരി അനന്തോത്ത് എൽ.പി സ്കൂളിൻ്റെ വായനച്ചെപ്പ്

> **Lead Summary:** **കോടിയേരി:** ഒന്നാം ക്ലാസിലെ മുഴുവൻ കുട്ടികളുടെ വീടുകളിലും ഹോം ലൈബ്രറി സ്ഥാപിച്ച് ഒരു വിദ്യാലയം. കോടിയേരി അനന്തോത്ത് എൽ പി സ്കൂൾ ആണ് വായനാ ചെപ്പ് എന്ന പേരിൽ മാതൃകാ പ്രവർത്തനം സംഘടിപ്പിച്ചത്. ജൂൺ ആദ്യവാരം കുട്ടികളുടെ വീടുകളിൽ സമ്പാദ്യക്കുടുക്ക വിതരണം ചെയ്തുകൊണ്ട് നടത്തിയ പ്രവർത്തനമാണ് ഹോം ലൈബ്രറി പൂർത്തീകരണത്തിലേക്ക് നയിച്ചത്.

## Article Content

**കോടിയേരി:** ഒന്നാം ക്ലാസിലെ മുഴുവൻ കുട്ടികളുടെ വീടുകളിലും ഹോം ലൈബ്രറി സ്ഥാപിച്ച് ഒരു വിദ്യാലയം. കോടിയേരി അനന്തോത്ത് എൽ പി സ്കൂൾ ആണ് വായനാ ചെപ്പ് എന്ന പേരിൽ മാതൃകാ പ്രവർത്തനം സംഘടിപ്പിച്ചത്. ജൂൺ ആദ്യവാരം കുട്ടികളുടെ വീടുകളിൽ സമ്പാദ്യക്കുടുക്ക വിതരണം ചെയ്തുകൊണ്ട് നടത്തിയ പ്രവർത്തനമാണ് ഹോം ലൈബ്രറി പൂർത്തീകരണത്തിലേക്ക് നയിച്ചത്.

സമ്പാദ്യക്കുടുക്കയിൽ നിന്ന് ലഭിച്ച തുകകൊണ്ട് ലൈബ്രറി പുസ്തകങ്ങൾ വാങ്ങി കുട്ടികളുടെ വീടുകളിൽ ലൈബ്രറി ഒരുക്കുകയാണ് ചെയ്തത്. അതോടൊപ്പം കുട്ടികളുടെ ലൈബ്രറിയിലേക്ക് വിദ്യാലയത്തിന്റെ വകയും പുസ്തകങ്ങൾ വിതരണം ചെയ്തു . ഒന്നാം ക്ലാസിലെ 18 കുട്ടികളുടെ വീടുകളിലും പ്രത്യേക ഉദ്ഘാടന ചടങ്ങുകൾ സംഘടിപ്പിക്കുകയും ചെയ്തു.

സമ്പൂർണ്ണ ഗൃഹ ലൈബ്രറി പ്രഖ്യാപനം സ്കൂളിലെ ഒന്നാംതരത്തിൽ പഠിക്കുന്ന ഋഷൻ ശരത്തിൻ്റെ വീട്ടിൽ വച്ച് മാഹി മുൻ എംഎൽഎ ഡോക്ടർ വി. രാമചന്ദ്രൻ നടത്തി. കുട്ടികളുടെ ഗൃഹ ലൈബ്രറിയിലേക്കുള്ള ധനസഹായം രാമചന്ദ്രൻ മാസ്റ്റർ പ്രധാന അധ്യാപകൻ പി.പി ഹരിലാലിനെ ഏൽപ്പിച്ചു. പിടിഎ പ്രസിഡണ്ട് എൻ.എം. മുകേഷ് അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർമാരായ സിന്ധു, കെ.വി വിജേഷ്, സി.പി ഷാജി സ്വാഗതവും, ഒ.പി ഷീന നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/99404/library-in-the-homes-of-class-1-studentskodiyeri-ananthoth-lp-schools-reading-skills-as-a-model)