---
title: "കേരള സർക്കാർ പരമ്പരാഗത തൊഴിൽ മേഖലയെ  നശിപ്പിക്കുകയാണെന്ന് അഡ്വ: ടി പി സിന്ധു മോൾ ;  ബിജെപി കതിരൂർ മണ്ഡലം പ്രസിഡണ്ട് ഒടക്കാത്ത് സന്തോഷ് നയിച്ച പദയാത്ര സമാപിച്ചു"
english_title: "Adv: TP Sindhu Mol that Kerala government is destroying the traditional employment sector;The padayatra led by BJP Katirur constituency president Odakath Santhosh concluded"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/99505/adv-tp-sindhu-mol-that-kerala-government-is-destroying-the-traditional-employment-sectorthe-padayatra-led-by-bjp-katirur-constituency-president-odakath-santhosh-concluded"
published_at: "2023-02-25T10:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f99699ae882_a6d9e14e-8395-476b-aefb-c681dd5166fe.jpg"
keywords: []
---

# കേരള സർക്കാർ പരമ്പരാഗത തൊഴിൽ മേഖലയെ  നശിപ്പിക്കുകയാണെന്ന് അഡ്വ: ടി പി സിന്ധു മോൾ ;  ബിജെപി കതിരൂർ മണ്ഡലം പ്രസിഡണ്ട് ഒടക്കാത്ത് സന്തോഷ് നയിച്ച പദയാത്ര സമാപിച്ചു

> **Lead Summary:** കേരളത്തിലെ പരമ്പരാഗത തൊഴിൽ മേഖലയെ മുച്ചൂടും നശിപ്പിക്കുന്ന പ്രവർത്തനങ്ങളുമായിട്ടാണ് കേരള സർക്കാർ മുന്നോട്ട് പോകുന്നതെന്ന് ബിജെപി നാഷണൽ കൗൺസിൽ അംഗം അഡ്വ ടി പി സിന്ധു മോൾ പറഞ്ഞു. പിണറായി വിജയൻ സർക്കാറിന്റെ ജനവിരുദ്ധനയങ്ങൾ തുറന്നുകാട്ടുവാനും ,നരേന്ദ്രമോദി സർക്കാറിന്റെ ജനക്ഷേമ പദ്ധതികൾ വിശദീകരിക്കാനും വേണ്ടി ബിജെപി കതിരൂർ മണ്ഡലം പ്രസിഡണ്ട് ഒടക്കാത്ത് സന്തോഷ് നയിക്കുന്ന പദയാത്ര സമാപന പൊതുസമ്മേളനം മേക്കുന്നിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

## Article Content

കേരളത്തിലെ പരമ്പരാഗത തൊഴിൽ മേഖലയെ മുച്ചൂടും നശിപ്പിക്കുന്ന പ്രവർത്തനങ്ങളുമായിട്ടാണ് കേരള സർക്കാർ മുന്നോട്ട് പോകുന്നതെന്ന് ബിജെപി നാഷണൽ കൗൺസിൽ അംഗം അഡ്വ ടി പി സിന്ധു മോൾ പറഞ്ഞു. പിണറായി വിജയൻ സർക്കാറിന്റെ ജനവിരുദ്ധനയങ്ങൾ തുറന്നുകാട്ടുവാനും ,നരേന്ദ്രമോദി സർക്കാറിന്റെ ജനക്ഷേമ പദ്ധതികൾ വിശദീകരിക്കാനും വേണ്ടി ബിജെപി കതിരൂർ മണ്ഡലം പ്രസിഡണ്ട് ഒടക്കാത്ത് സന്തോഷ് നയിക്കുന്ന പദയാത്ര സമാപന പൊതുസമ്മേളനം മേക്കുന്നിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

സ്വജനപക്ഷപാതം ,അഴിമതി, പിൻവാതിൽ നിയമനം ,കള്ളക്കടത്ത് ,ലഹരി മാഫിയ, എന്നിവയിൽ കേരളം ഇന്ന് നമ്പർവൺ ആണ് .ആളോഹരി കടത്തിൽ കേരളം മുന്നിൽ നിൽക്കുന്നു.അവർ തുടർന്നു പറഞ്ഞു. യോഗത്തിൽ കെ പി ബിജു അധ്യക്ഷത വഹിച്ചു.ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എം ആർ സുരേഷ് ,സംസ്ഥാന കൗൺസിൽ അംഗം കെ കെ ധനഞ്ജയൻ ,കെ പി ശ്രീജിത്ത്, ജാഥാ ലീഡർ ഒ സന്തോഷ് എന്നിവർ പ്രസംഗിച്ചു.

കാലത്ത് കതിരൂർ നായനാർ റോഡിൽ ബിജെപി ജില്ലാ പ്രസിഡണ്ട് എൻഹരിദാസ് ഉദ്ഘാടനം ചെയ്ത പദയാത്ര വിവിധ സ്ഥലങ്ങളിലെ സ്വീകരണ സമ്മേളനങ്ങൾക്കുശേഷമാണ് മേക്കുന്നിൽ എത്തിച്ചേർന്നത്.സ്വീകരണ യോഗങ്ങളിൽ എം ആർ സുരേഷ്, എംപി സുമേഷ് ,കെ കെ ധനഞ്ജയൻ ,കെ ശിവശങ്കരൻ എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/99505/adv-tp-sindhu-mol-that-kerala-government-is-destroying-the-traditional-employment-sectorthe-padayatra-led-by-bjp-katirur-constituency-president-odakath-santhosh-concluded)