---
title: "പാനൂരിൽ  കാറുകൾ കൂട്ടിയിടിച്ച് 2 യാത്രക്കാരികളടക്കം 3  പേർക്ക്  പരിക്ക്"
english_title: "3 people including 2 passengers injured in car collision in Panur"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/99613/3-people-including-2-passengers-injured-in-car-collision-in-panur"
published_at: "2023-02-25T16:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f9ee408ee53_918b4da2-df57-42eb-ae17-1314f03ff452.jpg"
keywords: []
---

# പാനൂരിൽ  കാറുകൾ കൂട്ടിയിടിച്ച് 2 യാത്രക്കാരികളടക്കം 3  പേർക്ക്  പരിക്ക്

> **Lead Summary:** പാനൂർ പുത്തൂരിലെ പി ആർ മന്ദിരത്തിന് സമീപം കാറുകൾ കൂട്ടിയിടിച്ച് 3 പേർക്ക് പരിക്ക്. പൊയിലൂർ ഭാഗത്തേക്ക് പോകുകയായിരുന്ന KL 58 X 3420 ആൾട്ടോ കാറും, പാനൂരേക്ക് KL 58 A 9375 വാഗണർ കാറുമാണ് കൂട്ടിയിടിച്ചത്. ആൾട്ടോ കാർ ഓടിച്ച സെൻട്രൽ പൊയിലൂർ സ്വദേശി മുഹമ്മദ് ഷാഫി, വാഗണർ കാർ ഓടിച്ച അബ്ദുൽ നാസറിൻ്റെ കുടുംബാംഗങ്ങൾ എന്നിവർക്കാണ് പരിക്കേറ്റത്. ഓടിക്കൂടിയ നാട്ടുകാർ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് കുന്നോത്ത് പറമ്പ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ.അനിൽകുമാറിൻ്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ സ്ഥലത്തെത്തി. കൊളവല്ലൂർ പൊലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. ഈ അപകടവളവിനെക്കുറിച്ച് നാട്ടുകാർക്കും പരാതിയുണ്ട്. നേരത്തെയും പല അപകടങ്ങളും ഇവിടെ നടന്നിട്ടുണ്ട്. ഈ ഭാഗത്ത് ഹമ്പ് പണിയുകയൊ, ഡിവൈഡർ സ്ഥാപിക്കുകയൊ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

## Article Content

പാനൂർ പുത്തൂരിലെ പി ആർ മന്ദിരത്തിന് സമീപം കാറുകൾ കൂട്ടിയിടിച്ച് 3 പേർക്ക് പരിക്ക്. പൊയിലൂർ ഭാഗത്തേക്ക് പോകുകയായിരുന്ന KL 58 X 3420 ആൾട്ടോ കാറും, പാനൂരേക്ക് KL 58 A 9375 വാഗണർ കാറുമാണ് കൂട്ടിയിടിച്ചത്. ആൾട്ടോ കാർ ഓടിച്ച സെൻട്രൽ പൊയിലൂർ സ്വദേശി മുഹമ്മദ് ഷാഫി, വാഗണർ കാർ ഓടിച്ച അബ്ദുൽ നാസറിൻ്റെ കുടുംബാംഗങ്ങൾ എന്നിവർക്കാണ് പരിക്കേറ്റത്. ഓടിക്കൂടിയ നാട്ടുകാർ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് കുന്നോത്ത് പറമ്പ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ.അനിൽകുമാറിൻ്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ സ്ഥലത്തെത്തി. കൊളവല്ലൂർ പൊലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. ഈ അപകടവളവിനെക്കുറിച്ച് നാട്ടുകാർക്കും പരാതിയുണ്ട്. നേരത്തെയും പല അപകടങ്ങളും ഇവിടെ നടന്നിട്ടുണ്ട്. ഈ ഭാഗത്ത് ഹമ്പ് പണിയുകയൊ, ഡിവൈഡർ സ്ഥാപിക്കുകയൊ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/99613/3-people-including-2-passengers-injured-in-car-collision-in-panur)