---
title: "മത്സ്യമേഖലയിൽ ഏജന്റുമാരുടെ ചൂഷണം തടയാന്‍ പദ്ധതി കൊണ്ടു വരുമെന്ന് മന്ത്രി സജി ചെറിയാൻ ;  തലശേരി ഗോപാല പേട്ടയിൽ ഫിംഗർ ജെട്ടി ഉദ്ഘാടനം ചെയ്തു"
english_title: "Minister Saji Cherian will come up with a plan to prevent the exploitation of agents in the fisheries sector;Finger jetty inaugurated at Thalassery Gopala Petta"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/99654/minister-saji-cherian-will-come-up-with-a-plan-to-prevent-the-exploitation-of-agents-in-the-fisheries-sectorfinger-jetty-inaugurated-at-thalassery-gopala-petta"
published_at: "2023-02-25T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fa19c573f35_2a35cdfc-4aaa-4b03-8559-3bc3644ff56f.jpg"
keywords: []
---

# മത്സ്യമേഖലയിൽ ഏജന്റുമാരുടെ ചൂഷണം തടയാന്‍ പദ്ധതി കൊണ്ടു വരുമെന്ന് മന്ത്രി സജി ചെറിയാൻ ;  തലശേരി ഗോപാല പേട്ടയിൽ ഫിംഗർ ജെട്ടി ഉദ്ഘാടനം ചെയ്തു

> **Lead Summary:** മത്സ്യമേഖലയിൽ ഏജന്റുമാരുടെ ചൂഷണം തടയാന്‍ പദ്ധതി കൊണ്ടു വരുമെന്നും ആധുനിക രീതിയിലുള്ള മാർക്കറ്റുകൾ ഇതിനായി നിർമ്മിക്കുമെന്നും ഫിഷറീസ്- സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. തലശ്ശേരി ഗോപാലപ്പേട്ട ഫിംഗർ ജെട്ടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മത്സ്യത്തൊഴിലാളികളെ ചൂഷണം ചെയ്യുന്ന ഇടപെടലുകള്‍ കേരളത്തില്‍ നടക്കില്ല. മത്സ്യത്തൊഴിലാളികളുടെ സമഗ്രവികസനത്തിന് ഊന്നല്‍ നൽകും.

## Article Content

മത്സ്യമേഖലയിൽ ഏജന്റുമാരുടെ ചൂഷണം തടയാന്‍ പദ്ധതി കൊണ്ടു വരുമെന്നും ആധുനിക രീതിയിലുള്ള മാർക്കറ്റുകൾ ഇതിനായി നിർമ്മിക്കുമെന്നും ഫിഷറീസ്- സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. തലശ്ശേരി ഗോപാലപ്പേട്ട ഫിംഗർ ജെട്ടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മത്സ്യത്തൊഴിലാളികളെ ചൂഷണം ചെയ്യുന്ന ഇടപെടലുകള്‍ കേരളത്തില്‍ നടക്കില്ല. മത്സ്യത്തൊഴിലാളികളുടെ സമഗ്രവികസനത്തിന് ഊന്നല്‍ നൽകും.

തീരദേശത്തെ സംരക്ഷിക്കാനുള്ള പദ്ധതികളാണ് നടപ്പിലാക്കുന്നത്. തീരദേശവാസികളുടെ കണ്ണീരൊപ്പാന്‍ നമുക്ക് കഴിയണം. കേരളത്തിന് ലഭിച്ച വരദാനമാണ് തീരദേശം. ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ജീവനോപാധിയാണത്. തൊഴിലാളികള്‍ക്കുള്ള ഭവന നിര്‍മാണ പദ്ധതി നടപ്പിലാക്കുകയാണ്. മത്സ്യമേഖലയിൽ തലശ്ശേരിയെ മുഖ്യധാരയിലെത്തിക്കാനുള്ള ശ്രമാണ് സർക്കാർ നടത്തുന്നത് ബോട്ട് ജെട്ടിയുടെ മറ്റ് വികസന പ്രവർത്തനങ്ങൾ നടത്താൻ വേണ്ട നടപടികൾ സർക്കാർ അനുഭാവപൂർവ്വം പരിഗണിച്ചതായി മന്ത്രി പറഞ്ഞു. 87 മീറ്റര്‍ കരയില്‍ നിന്നു മാറി 76.5 മീറ്റര്‍ നീളത്തിലാണ് ടി ആകൃതിയില്‍ ബോട്ട് ജെട്ടി സ്ഥാപിച്ചത്. 750 എം.എം വ്യാസമുള്ള പൈലുകളും ഘടിപ്പിച്ച ശേഷം അതിനു മുകളില്‍ കോണക്രീറ്റ് സ്ഥാപിച്ചാണ് ജെട്ടി നിര്‍മിച്ചിരിക്കുന്നത്. വേലിയേറ്റ സമയത്തും വേലിയിറക്ക സമയത്തും ചെറുവള്ളം ഒഴുക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ജെട്ടിയുടെ ടയര്‍ ഫ്രണ്ടറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. വാഹനങ്ങള്‍ പാർക്ക് ചെയ്യുന്നതിന് 68.7 ലക്ഷം രൂപയുടെ പാര്‍ക്കിങ് ഏരിയയും ഫിംഗര്‍ ജെട്ടിയുടെ മുന്‍ഭാഗത്ത് ആഴം വര്‍ധിപ്പിക്കുന്നതിനായി 78.5 ലക്ഷം ലക്ഷം രൂപയും 10 ലക്ഷം രൂപ ചെലവില്‍ ഗേറ്റ് ഹൗസും നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്.  .

മത്സ്യത്തൊഴിലാളികളുടെ ചിരകാല സ്വപ്നമാണ് ചാലിൽ ഗോപാലപേട്ടയിൽ യാഥാർത്ഥ്യമായത്. 3.71 കോടി രുപ ചെലവിലാണ് നിർമിച്ചത്. ഒരേ സമയം 40 ബോട്ടുകൾക്ക് ഇവിടെ സുരക്ഷിതമായി അടുക്കാം. മത്സ്യത്തൊഴിലാളികൾക്ക് വള്ളങ്ങൾ കരയടിപ്പിക്കാനും നങ്കൂരമിടാനുമുള്ള പ്രയാസം ഇതോടെ ഇല്ലാതാകും. നിയമസഭാ സ്പീക്കര്‍ അഡ്വ. എ എന്‍ ഷംസീര്‍ അധ്യക്ഷനായി. നഗരസഭാധ്യക്ഷ കെ എം ജമുനാറാണി ഹാര്‍ബര്‍ ചീഫ് എൻജിനീയർ ജോമോന്‍ കെ. ജോര്‍ജ്, നഗരസഭാ വൈസ് ചെയർമാൻ വാഴയില്‍ ശശി, കൗണ്‍സിലര്‍മാരായ ജിഷാ ജയചന്ദ്രന്‍, കെ. അജേഷ്, ഫൈസല്‍ പുനത്തില്‍, എന്‍. അജേഷ്, ഡെന്‍സി നോമിറ്റ്, ഐറിന്‍ സ്റ്റീഫന്‍, ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ സി.കെ ഷൈനി, മത്സ്യഫെഡ് ജില്ലാ മാനേജര്‍ വി. രജിത, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ സി.കെ രമേശന്‍, പി.വി.രാധാകൃഷ്ണൻ എം. ബാലന്‍, അഹമ്മദ് അന്‍വര്‍ ചെറുവക്കര, കെ. വിനയരാജ്, വി.പി മുസ്തഫ, ഒതയോത്ത് രമേശന്‍, ജോര്‍ജ് പീറ്റര്‍, എം.എ മുഹമ്മദ് അന്‍സാരി, സഞ്ചു മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. 

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/99654/minister-saji-cherian-will-come-up-with-a-plan-to-prevent-the-exploitation-of-agents-in-the-fisheries-sectorfinger-jetty-inaugurated-at-thalassery-gopala-petta)