---
title: "തറവാട് അഗതി മന്ദിരത്തിൽ വാർഷികം ആഘോഷിച്ച്  ബി ഇ എം പി ഹാർട്ട് ബീറ്റ്സ് കൂട്ടായ്മ"
english_title: "BEMP Heart Beats Society celebrates its anniversary at Tharavad Agati Mandir"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/99854/bemp-heart-beats-society-celebrates-its-anniversary-at-tharavad-agati-mandir"
published_at: "2023-02-26T18:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fb5b58d3b6b_dc91a79f-50bb-41cb-a229-8f757a5a8aec.jpg"
keywords: []
---

# തറവാട് അഗതി മന്ദിരത്തിൽ വാർഷികം ആഘോഷിച്ച്  ബി ഇ എം പി ഹാർട്ട് ബീറ്റ്സ് കൂട്ടായ്മ

> **Lead Summary:** ബി.ഇ. എം .പി ഹാർട്ട് ബീറ്റ്സ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ 81- 88 ബാച്ച് രണ്ടാം വാർഷികാഘോഷ ദിനത്തിൽ മുഴപ്പിലങ്ങാട് അഗതി മന്ദിരത്തിൽ അന്തേവാസികളോടൊപ്പം ഒത്തുകൂടിയത് ശ്രദ്ധേയമായി. ആടിയും പാടിയും വിഭവ സമൃദ്ധമായ ഉച്ച ഭക്ഷണം അന്തേവാസിക ളോടൊപ്പം ഒരുമിച്ചിരുന്ന് ഭക്ഷിച്ചുമാണ് വാർഷികം ആഘോഷിച്ചത്. 

## Article Content

ബി.ഇ. എം .പി ഹാർട്ട് ബീറ്റ്സ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ 81- 88 ബാച്ച് രണ്ടാം വാർഷികാഘോഷ ദിനത്തിൽ മുഴപ്പിലങ്ങാട് അഗതി മന്ദിരത്തിൽ അന്തേവാസികളോടൊപ്പം ഒത്തുകൂടിയത് ശ്രദ്ധേയമായി. ആടിയും പാടിയും വിഭവ സമൃദ്ധമായ ഉച്ച ഭക്ഷണം അന്തേവാസിക ളോടൊപ്പം ഒരുമിച്ചിരുന്ന് ഭക്ഷിച്ചുമാണ് വാർഷികം ആഘോഷിച്ചത്. 

ഒരു പൂർവ്വ വിദ്യാർത്ഥിയുടെ സഹായത്തിൽ അഗതിമന്ദിരത്തിന് ആവശ്യമായ  വെള്ളം ശുദ്ധീകരിക്കുന്ന  റോ പ്ലാൻറ്റിനുള്ള തുകയും അഗതി മന്ദിരത്തിന് കൈമാറി. കൂട്ടായ്മയുടെ പ്രസിഡണ്ട് സലീം പാലിക്കണ്ടിയുടെ നേതൃത്വത്തിൽ  ഒമാൻ ഘടകം ഏർപ്പെടുത്തിയ  മെഗാ നറുക്കെടുപ്പിൽ പൂർവ്വ വിദ്യാർത്ഥി ശ്രീപാൽ അർഹനായി. ഒമാനിലേക്കും തിരിച്ച് സൗജന്യ യാത്രയും രണ്ടാഴ്ചത്തെ താമസവും ഭക്ഷണവും ചെലവുമാണ് ശ്രീപാലിന് ലഭിക്കുക. മുനീസ് അറയില കത്ത് അധ്യക്ഷത വഹിച്ചു.  

തലശ്ശേരി ഡപ്യൂട്ടി തഹസിൽദാറും പൂർവ്വ വിദ്യാർത്ഥിയുമായ പ്രശാന്ത് കുമാർ, തറവാട് അഗതി മന്ദിരം ട്രസ്റ്റ് പ്രസിഡണ്ട് അബ്ദുൽ ഖാദർ,  സെക്രട്ടറി ഫസൽ, നൗഫൽ കോറോത്ത് എന്നിവർ സംസാരിച്ചു. പൂർവ്വ വിദ്യാർത്ഥികളായ അബ്ദുൽ  റസാക്ക്, ബൈജു , മുസ്തഫ, ഡയാന, റഊഫ് നാലകത്ത് തുടങ്ങിയവർ നേതൃത്വം നൽകി. വിവിധ കലാപരിപാടികളും അന്തേവാസികൾക്കുള്ള സമ്മാന വിതരണങ്ങളും നടന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/99854/bemp-heart-beats-society-celebrates-its-anniversary-at-tharavad-agati-mandir)