ചാലക്കര ഉസ്മാന്‍ ഗവ.ഹൈസ്‌കൂളിലെ കുട്ടികള്‍ക്ക് പള്ളൂര്‍ പോലീസ് സ്റ്റേഷന്‍ സന്ദര്‍ശനം വ്യത്യസ്ത അനുഭവമായി

By | Saturday October 6th, 2018

SHARE NEWS

                                                                           പള്ളൂർ:. എന്നും ഭയപ്പാടോടെ കാണുന്ന പോലീസ് സ്റ്റേഷനിലേക്ക് കൂട്ടുകാരോടും അധ്യാപകരോടും ഒപ്പമുള്ള സന്ദര്‍ശനം കുട്ടികള്‍ക്ക് വേറിട്ട അനുഭവമായി. പോണ്ടിച്ചേരി പോലീസ് അമ്പത്തി അഞ്ചാമത് റെയ്സിങ്ങ് ഡെ ആഘോഷത്തിന്റെ ഭാഗമായി പൊതു ജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പോലീസ് സ്റ്റേഷന്‍ സൗഹൃദ സന്ദര്‍ശനത്തിനു പോലീസ് വകുപ്പ് ഒരുക്കിയ പരിപാടിയുടെ ഭാഗമായാണ് ചാലക്കര ഉസ്മാന്‍ ഗവ.ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ പള്ളൂര്‍ പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചത് പളളൂര്‍ സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ സെന്തില്‍ കുമാറും സഹപ്രവര്‍ത്തകരും കുട്ടികളെ ഹൃദ്യമായി സ്വീകരിച്ചു. സ്റ്റേഷനിലെ ഒരുക്കങ്ങളും നടപടികളും ഹെഡ് കോണ്‍സ്റ്റബിള്‍മാരായ ജയാനന്ദന്‍ ,സുനില്‍കുമാര്‍ എന്നിവര്‍ കുട്ടികളോട് വിശദീകരിച്ചു.
ഉദ്യോഗസ്ഥരായ സതീശന്‍, മഹേഷ്, എന്നിവര്‍ ഏ.കെ 47, എസ്.എല്‍.ആര്‍.പിസ്റ്റള്‍, റൈഫിള്‍ എന്നിവ കുട്ടികള്‍ക്കു പരിചയപ്പെടുത്തിയപ്പോള്‍ കൗതുകത്തോടും അതിശയത്തോടും കുട്ടികള്‍ തോക്കുകള്‍ തൊട്ടു നോക്കാന്‍ ധൃതികൂട്ടി. ദിനാചരണത്തിനു അഭിവാദ്യമര്‍പ്പിച്ചു പ്രധാനാധ്യാപകന്‍ എം.മുസ്തഫ, സബ് ഇന്‍സ്പെക്ടര്‍ സെന്തില്‍കുമാറിനെ പൊന്നാടയണിയിച്ചു ആദരിച്ചു.തുടര്‍ന്നു വിദ്യാര്‍ഥികള്‍ക്കും സ്റ്റാഫിനും ആദരവേകിക്കൊണ്ട് സബ് ഇന്‍സ്പെകടര്‍ പ്രാധാനാധ്യാപകനെ പൊന്നാടയണിച്ച് പ്രത്യാഭിവാദനം നടത്തി. കുട്ടികള്‍ക്ക് മിഠായിയും മധുരനീരും ബിസ്‌ക്കറ്റും നല്കി സല്‍ക്കരിച്ചു. രോഷിത്തു പാറമേല്‍, സന്ദീപ്, സുജിത്ത് എന്നിവര്‍ അതിഥി സ്വീകരണത്തിനു നേതൃത്വം നല്കി.ഉത്തരന്‍, വിദ്യാസാഗര്‍, സീനത്ത് എം.വി., സഹിജ സി.പി., തങ്കലത കെ.എം എന്നിവര്‍ കുട്ടികളെ അനുഗമിച്ചു.

English summary
Loading...
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ തലശ്ശേരി ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read