കൊറോണ: അഞ്ച് പരിശോധനാ ഫലം കൂടി വന്നു; ആര്‍ക്കും വൈറസ് ബാധയില്ല

By | Saturday February 8th, 2020

SHARE NEWS

കണ്ണൂര്‍: ജില്ലയില്‍ കൊറോണ വൈറസ് ബാധ സംശയിച്ച് പരിശോധനക്കയച്ച 11 സാമ്പിളുകളില്‍ അഞ്ചെണ്ണത്തിന്റെ ഫലം കൂടി നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. നേരത്തേ പരിശോധനാ ഫലം നെഗറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലായിരുന്ന വിദ്യാര്‍ഥിയെ വിട്ടയച്ചിരുന്നു. ഇതോടെ ആറു പേര്‍ക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. പുതുതായി 21 പേരെ കൂടി ജില്ലയില്‍ നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഡി.എം.ഒ അറിയിച്ചു. രോഗ ലക്ഷണങ്ങളോടെ ഒരാളെ തലശ്ശേരി ഗവ. ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇവിടെയും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലുമായി ആകെ നാലുപേരാണ് ഇപ്പോള്‍ ആശുപത്രി ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുള്ളത്. 268 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. ആകെ 272 പേരാണ് വീടുകളിലും ആശുപത്രികളിലുമായി ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ഇന്നലെയും ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അധ്യക്ഷതയില്‍ പ്രോഗ്രാം ഓഫീസര്‍മാരുടെ യോഗം ചേര്‍ന്നു. നിരീക്ഷണത്തിലുള്ളവരുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയില്ലെന്ന് യോഗം വിലയിരുത്തി. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട ബോധവല്‍ക്കണ പരിപാടികളും ജില്ലയില്‍ ഊര്‍ജ്ജിതമാക്കി.

Tags:
English summary
Loading...
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ തലശ്ശേരി ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read