യുവതിക്ക് യുവാവുമായി ഫെയ്‌സ് ബുക്ക് അടുപ്പം: പ്രണയം തലക്ക് പിടിച്ച യുവതി കാമുകനെ തേടി കതിരൂറിലെത്തി; നാട്ടുകാരും പോലീസും ഇടപെട്ട് കുഞ്ഞിനെയും യുവതിയെയും മഹിളാ മന്ദിരത്തിലേക്ക് മാറ്റി

By | Friday September 21st, 2018

SHARE NEWS


തലശ്ശേരി:
ഫെയ്സ് ബുക്ക് വഴി പരിചയപ്പെട്ട യുവതി യുവാവിനെ തേടി കതിരൂറിലെത്തി. ഭര്‍തൃമതിയായ ഇരുപത്തിയാറുകാരിയാണ് തന്റെ കുഞ്ഞുമായെത്തി കാമുകനെ തിരഞ്ഞത്.കതിരൂരിലെത്തി കാര്യം വിശദീകരിച്ച യുവതിയെ നാട്ടുകാര്‍ പോലീസിനെ വിളിച്ച് ഏല്‍പ്പിക്കുകയായിരുന്നു.

ഒടുവില്‍ കതിരൂര്‍ പോലീസ് യുവതിയെയും കുഞ്ഞിനെയും തലശ്ശേരി എരഞ്ഞോളിയിലെ മഹിളാ മന്ദിരത്തില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് ബന്ധുക്കളെ വിവരമറിയിച്ച് തിരിച്ചയക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസമാണ് അടൂര്‍ അമരവിള സ്വദേശിനിയായ ഭര്‍തൃമതി കതിരൂര്‍ പൊന്ന്യം സ്വദേശിയായ മുപ്പത്കാരനെ തേടി എത്തിയത്. ഇതിനിടെ യുവതിയെയും കുഞ്ഞിനെയും കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവും ബന്ധുക്കളും അടൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് കതിരൂര്‍ പോലീസ് വിവരം കൈമാറിയതിനെ തുടര്‍ന്ന് ബന്ധുക്കളെത്തി യുവതിയെയും കുഞ്ഞിനെയും ഇന്ന് നാട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി .

Tags:
English summary
Loading...
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ തലശ്ശേരി ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read