പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങിമരിച്ചു…

By | Saturday July 6th, 2019

SHARE NEWS

 

 

തളിപ്പറമ്പ്: വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങിമരിച്ചു. ഞാറ്റുവയല്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ സീതിസാഹിബ് സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ചെനന്നൂരിലെ മുഹമ്മദ് അഫ്‌സല്‍ (17) ആണ് മരിച്ചത്. ഇന്നലെ രാത്രി കുളത്തിന്റെ കരയില്‍ ഫോണും പേഴ്‌സും ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് അഫ്‌സലിനെ കുളത്തില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രകഷിക്കാനായില്ല. മുമ്പ് തളിപ്പറമ്പില്‍ പച്ചക്കറി കച്ചവടം നടത്തുകയും ഇപ്പോള്‍ ഖത്തറില്‍ ജോലി ചെയ്യുകയും ചെയ്യുന്ന എന്‍.യു യഅ്ഖൂബിന്റെ (ഉണ്ടാച്ചി യഅ്ഖൂബ്) മകനാണ്. ഉമ്മ ഹഫ്‌സത്ത്, സഹോദരങ്ങള്‍: മുഹമ്മദ് ആഷിഖ്, അഫ മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇന്ന് ഉച്ചയോടെ ഖബറടക്കും.

Tags:
English summary
Loading...
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ തലശ്ശേരി ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read