വനസുന്ദരിയും കുഞ്ഞിത്തലയണയും; ഇരുവരെയും കണ്ടാല്‍ അങ്ങ് നോക്കി നിന്നു പോകും ചുളുവില്‍ ഒന്ന് രുചിച്ചാലോന്നും

By | Saturday December 21st, 2019

SHARE NEWS

തലശേരി : കൊതിയൂറും രുചികളുമായി സരസ് മേളയിലെ ഫുഡ്‌കോര്‍ട്ടിലെ വിഭവങ്ങള്‍ വനസുന്ദരിയെ കണ്ടാല്‍ ആരുടെയും വായില്‍ വെള്ളം നിറയും. പേരുപോലെ ഓമനത്വം തുളുമ്പുന്നതാണ് കുഞ്ഞിത്തലയണ. കരിഞ്ചീരകക്കോഴി, ഗുംത പൊങ്കനാല്‍, ദീപന്‍ ചപ്പാത്തി, ഹൈദരാബാദ് നവാബ് ബിരിയാണി, റായി ഹല്‍വ, വാഴക്കാമ്പ് പായസം തുടങ്ങി രുചി വൈവിധ്യങ്ങള്‍ കൊണ്ട് ആരെയും വിസ്മയിപ്പിക്കുന്നതാണ് സരസ് മേളയുടെ ഫുഡ് കോര്‍ട്ട്.
മലപ്പുറം ജില്ലയുടെ ഫുഡ് കോര്‍ട്ടിലാണ് കുഞ്ഞിത്തലയണയും കരിഞ്ചീരകക്കോഴിയും വിളമ്പുന്നത്.

ഒരു കാടക്കോഴിയും കാട മുട്ടയും മസാലകള്‍ ചേര്‍ത്ത് രണ്ട് ചപ്പാത്തിയില്‍ പൊതിഞ്ഞ് എണ്ണയില്‍ പൊരിച്ചെടുത്തതാണ് കുഞ്ഞിത്തലയണ. സ്വാദിഷ്ടമായ ഈ വിഭവത്തിന് 100 രൂപയാണ് വില. കരിഞ്ചീരകം, ഇഞ്ചി, വെളുത്തുള്ളി, മല്ലിയില, പുതിനയില തുടങ്ങിയവ അരച്ചെടുത്തത് പുരട്ടിയാണ് കരിഞ്ചീരകക്കോഴി ഓട്ടുകല്ലില്‍ പൊരിച്ചെടുക്കുന്നത്. ഇതിനും വില 100 രൂപ തന്നെ. 150 രൂപയ്ക്ക് നല്ല നാടന്‍ നെയ്ച്ചോറും ചിക്കന്‍ വരട്ടിയതും ഇവിടെ നിന്ന് കഴിക്കാം.
വനസുന്ദരിയെ രുചിച്ചറിയാന്‍ അട്ടപ്പാടിയുടെ സ്റ്റാളിലെത്തണം. കാന്താരിമുളകും പച്ചക്കുരുമുളകും പുതിനയും ഇഞ്ചിയും ചേര്‍ത്ത അരപ്പില്‍ കോഴി പൊരിച്ചെടുത്തതാണ് വനസുന്ദരി. പേര് പോലെത്തന്നെ രുചിയിലും ആരെയും കൊതിപ്പിക്കുന്നതാണ് ഈ വിഭവം.

വയനാടിലെ ഫുഡ് കോര്‍ട്ട് അല്‍പ്പം വ്യത്യസ്തമാണ്. ഇലക്കറികള്‍ ചേര്‍ത്ത ആരോഗ്യദായകമായ ഭക്ഷണമാണ് ഇവിടത്തെ ആകര്‍ഷണം. ആദിവാസി സമൂഹത്തിന്റെ തനത് വിഭവങ്ങളാണ് ഇവിടെയുള്ളതെല്ലാം. തകര, ചുരുളി, നാടന്‍ ചീര, പൊന്നാങ്കണ്ണി തുടങ്ങി കാട്ടില്‍ നിന്നും ശേഖരിച്ച പലതരത്തിലുള്ള ചീരകളും മറ്റും ചേര്‍ത്ത് തയ്യാറാക്കിയതാണ് ഓരോ വിഭവവും. ചീര ബോണ്ട, ചീര ഉള്ളിവട, റാഗി പഴംപൊരി, ഇലകൊണ്ടുള്ള പുഴുക്ക് എന്നിവ സ്റ്റാളില്

Tags: ,
English summary
Loading...
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ തലശ്ശേരി ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read