ഹോട്ടലിന്റെ പുറകിൽ വയലിൽ വെള്ളക്കെട്ടിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

By | Friday September 21st, 2018

SHARE NEWS


കുത്തുപറമ്പ:
എലിപറ്റിച്ചിറയിൽ ശാരദാസ് ഹോട്ടലിന്റെ പുറകിൽ വയലിൽ വെള്ളക്കെട്ടിൽ സുമാർ 30 വയസ്സ് തോന്നിക്കുന്ന ഒരു യുവാവിന്റെ മൃതദേഹം കണ്ടെത്തി. തൊട്ടടുത്തുള്ള വീട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. ഉടൻ കൂത്തുപറമ്പ് പോലീസ് സ്ഥലത്തു എത്തി. അന്വേഷണം ആരംഭിച്ചു.

രണ്ടു ദിവസം മുൻപ് കർണാടകത്തിൽ നിന്നും അരിയുമായി ലോറിയിൽ ക്ലീനറായി കൂത്തുപറമ്പിൽ വന്നതാണ്. പക്ഷെ കൂത്തുപറമ്പിൽ എത്തിയതിനു ശേഷം ക്ലീനറെ കാണാതായി യെന്നു ലോറി ഡ്രൈവർ രാജു പറഞ്ഞു. രാജു നാട്ടിലേക്കു തിരിച്ചു പോകുകയും ചെയ്തു. പിന്നീട് ഈ യുവാവ് കൂത്തുപറമ്പ് ടൗണിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്നതായി പലരും കണ്ടിട്ടുണ്ട്.

മാനസിക അസ്വാസ്ഥ്യം അനുഭവിക്കുന്ന ആളാണ് യുവാവ് യെന്നു പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. അരി മർച്ചന്റ് വഴി ബന്ധപ്പെട്ടപ്പോൾ ബാംഗ്ലൂർ കെ ആർ നഗറിലെ പ്രവീൺ (28) വയസ്സ് യെന്ന ആളാണ് മരിച്ചതെന്നും, കൈയിൽ പേര് പച്ചകുത്തിയത് ആളെ തിരിച്ചറിയാൻ സാധിച്ചുവെന്നും പോലീസ് പറഞ്ഞു. ബന്ധുക്കൾ കൂത്തുപറമ്പിലേക്കു പുറപ്പെട്ടിട്ടുണ്ട്. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. ഫോറൻസിക് വിദഗ്ധരും, ഫിംഗർ പ്രിന്റ് വിദഗ്ധരും,പോലീസ് നായും സ്ഥലത്തു എത്തി തെളിവുകൾ ശേഖരിച്ചു. കൂത്തുപറമ്പ് എസ് ഐ നിഷിത്തിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി

Tags:
English summary
Loading...
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ തലശ്ശേരി ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read