News Section: എരഞ്ഞോളി

തലശ്ശേരിയില്‍ വീട് കുത്തിത്തുറന്ന് 60 പവന്‍ മോഷ്ടിച്ചു

November 27th, 2018

  തലശ്ശേരി: തലശ്ശേരി ചേറ്റംകുന്ന് വീട് കുത്തിത്തുറന്ന് 60 പവന്‍ മോഷ്ടിച്ചതായി പരാതി. ചേറ്റംകുന്നിലെ ഹസീന മന്‍സിലില്‍ ആഷിഫിന്റെ വീട്ടിലാണ് മോഷണം നടന്നത.് കഴിഞ്ഞ ദിവസം വീട് പൂട്ടി ആഷിഫും കുടുംബവും ബന്ധു വീട്ടില്‍ പോയി പോയ സമയത്താണ് മോഷണം നടന്നതെന്ന്് സംശയിക്കുന്നു. 24ാം തീയ്യതി വീട് പൂട്ടി പോയ കുടുംബം 26നാണ് തിരിച്ചെത്തിയത് .ഇതിനിടെയാണ് മോഷണം നടന്നതെന്ന് സംശയിക്കുന്നു. വീടിന്റെ ജനല്‍ ഗ്രില്‍സ് പൊളിച്ചു മോഷ്ടാക്കള്‍ അകത്തു കടന്നു ബെഡ് റൂമിലെ അലമാരയില്‍ സൂക്ഷിച്ച 60 പവന്‍ സ്വാര്‍ണാഭരണങ്ങള്‍ കളവു ചെയ്തു ക...

Read More »

പെയിൻ ആന്റ് പാലിയേറ്റീവ് കേന്ദ്രം തുറന്നു

November 26th, 2018

  ന്യൂമാഹി .ന്യൂ മാഹി സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലുള്ള പെയിൻ ആന്റ് പാലിയേറ്റീവ് കേന്ദ്രം ഡോ.വി.എ.റഹിം ഉൽഘാടനം ചെയ്തു. പെരിങ്ങാടി മമ്മി മുക്ക് എം.എം.എൽ.പി.സ്കൂളിൽ ചേർന്ന ചടങ്ങിൽ സാന്ത്വനം ട്രസ്റ്റ് ചെയർമാൻ കെ-കെ.ബഷീർ അദ്ധ്യക്ഷനായി. ഡോ: സി.ഒ.ടി.മുസ്തഫ, ചാലക്കര പുരുഷു, എ.വി.യൂസഫ്, കൊള പ്രത്ത് ശശി, സംസാരിച്ചു.സാന്ത്വന ശുശ്രൂഷാ ഉപകരണങ്ങൾ എൻ.വി. അഷ്റഫ് ഡോ: റഹീമിനെ ഏൽപ്പിച്ചു. എൻ.വി.മുഹമ്മദ് അലി സ്വാഗതവും, കെ.സുലൈമാൻ നന്ദിയും പറഞ്ഞു.

Read More »

വിമാനത്താവള റോഡ് വികസനം: ജനകീയ പ്രക്ഷോഭം ആരംഭിക്കുന്നു

November 26th, 2018

  തലശ്ശേരി: കണ്ണൂര്‍ വിമാനത്താവളത്തിനായ് കൊടുവള്ളി മുതല്‍ അഞ്ചരക്കണ്ടി വരെ 25 മീറ്റര്‍ വീതിയില്‍ റോഡ് വികസിപ്പിക്കാനുള്ള നീക്കത്തില്‍ നാട്ടുകാര്‍ പ്രക്ഷോഭം സംഘടിപ്പിക്കുന്നു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കുള്‍പ്പെടെ നിവേദനം നല്‍കിയിട്ടും അനുകൂല നടപടിയുണ്ടാകാതതില്‍ പ്രതിഷേധിച്ച് സര്‍വ്വേ നടന്ന പ്രദേശവാസികള ഉള്‍ക്കൊള്ളിച്ച് ബഹുജന പ്രക്ഷോഭം നടത്താന്‍ തീരുമാനമായി. അടുത്ത ആഴ്ച പ്രമുഖരെ പങ്കെടുപ്പിച്ച് പ്രകടനവും പൊതുയോഗവും സംഘടിപ്പിക്കാന്‍ മമ്പറം ഇന്ദിരാഗാന്ധി പബ്ലിക് സ്‌കൂളില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ തീര...

Read More »

കൊടുവള്ളി പാലം അപകടാവസ്ഥയില്‍ ഗതാഗത കുരുക്ക് രൂക്ഷം

November 26th, 2018

  തലശേരി: ദേശിയ പാതയിലെ കൊടുവള്ളി പാലം അപകടാവസ്ഥയില്‍ കൈവരികളിലെ ഭൂരിഭാഗവും തകര്‍ന്നു കണ്ണൂര്‍ ദേശീയപാതയില്‍ സ്ഥിതി ചെയ്യുന്ന ഈ പാലം ഏറെ പഴക്കം ചെന്നതാണ് ഇടതടവില്ലാതെ വാഹനങ്ങള്‍ കടന്ന് പോകുന്നത് കാരണം പാലത്തിന് ബലക്ഷയം സംഭവച്ചിട്ടുണ്ടെന്ന് ദേശീയ പാത ഉദ്യോഗസ്ഥര്‍ പറഞ്ഞു. 1956 ലാണ് കൊടുവള്ളിയില്‍ പ്രസ്തുത പാലം പണിതത്.വതി കുറഞ്ഞ പാലത്തില്‍ ഗതാഗത കുരുക്കും സര്‍വ്വസാധരണമായിരിക്കുന്നു.കൊടുവള്ളി റെയില്‍വേ ഗേറ്റ് അടച്ചിടുന്നതോടെ ഇത് വഴി അഞ്ചര കണ്ടി, മമ്പറം. പിണറായി ഭാഗത്തേക്ക് പോകേണ്ടന്ന വാഹനങ്ങളുടെ നീണ്ട ന...

Read More »

അഴിയൂരിൽ എസ്.സി ഗ്രാമ സഭ നടത്തി

November 24th, 2018

    മാഹി . ജനകീയാസൂത്രണ പദ്ധതിയിൽ എസ്.സി.വിഭാഗത്തിലുള്ളവർക്ക് വേണ്ട പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിന് വേണ്ടി ഗ്രാമസഭ സംഘടിപ്പിച്ചു.അഴിയൂരിൽ 206 കുടുംബങ്ങളിലായി 950 പേരാണ് എസ്.സി.വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ളത്.22 ലക്ഷം രൂപയാണ് ഈ മേഖലയിൽ ചിലവഴിക്കാനുള്ളത്.കുട്ടികളിലെ പഠന വൈകല്യം ഇല്ലാതാക്കുവാനും, മോട്ടിവേഷൻ ക്ലാസ്സുകൾ, പഠിച്ച കുട്ടികൾക്ക് കരിയർ ഗൈഡൻസ് ,സ്ത്രീകൾക്ക് ടൈലറിംഗ് എംബ്രോയിഡയറിംഗ് പരീശീലനം, എസ്.സി. സങ്കേതങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കൽ, എസ്.സി കുടുംബൾക്ക് വാട്ടർ കണക്ഷൻ എടുക്കുവാ...

Read More »

കണ്ണൂരിനെ താന്‍ ഏറെ സ്നേഹിക്കുന്നു. അതോടൊപ്പം രാഷ്ട്രീയകൊലപാതകങ്ങളെ വെറുക്കുകയും ചെയ്യുന്നു. പ്രശസ്ത സിനിമ താരം പാഷാണം ഷാജി.

November 24th, 2018

  തലശ്ശേരി : കണ്ണൂരിനെ താന്‍ ഏറെ സ്നേഹിക്കുന്നു. അതോടൊപ്പം രാഷ്ട്രീയകൊലപാതകങ്ങളെ വെറുക്കുകയും ചെയ്യുന്നു. പ്രശസ്ത സിനിമ താരം പാഷാണം ഷാജി. തലശ്ശേരി പ്രസ് ക്ലബ്ബില്‍ നടന്ന മീറ്റ് ദി പ്രസ്സില്‍സംസാരിക്കുകയായിരുന്നു ഷാജി. രാഷ്ട്രീയ കുലപതികളുടെ നാടാണ് കണ്ണൂര്‍. അതു കൊണ്ടുതന്നെ ഏറെ ബഹുമാനവും കണ്ണൂരിനോടുണ്ട്. ഇവിടെ രാഷ്ട്രീയം ജിവിതത്തിന്റെ ഭാഗമാണ്. എന്നാല്‍ മറ്റു സ്ഥലങ്ങളില്‍ വ്യത്യസ്ഥമാണ്.പാഷാണം ഷാജി എന്ന പേര് സ്വീകരിച്ചതിന് ശേഷമാണ് തന്റെ ജീവിതത്തില്‍ ഇന്നുളള ഉയര്‍ച്ചക്ക് കാരണമായത്. തന്റെ യഥാര്‍ത്ഥ പേര് സ...

Read More »

ചാലക്കര ഉസ്മാന്‍ ഗവ.ഹൈസ്‌കൂളിലെ കുട്ടികള്‍ക്ക് പള്ളൂര്‍ പോലീസ് സ്റ്റേഷന്‍ സന്ദര്‍ശനം വ്യത്യസ്ത അനുഭവമായി

October 6th, 2018

                                                                           പള്ളൂർ:. എന്നും ഭയപ്പാടോടെ കാണുന്ന പോലീസ് സ്റ്റേഷനിലേക്ക് കൂട്ടുകാരോടും അധ്യാപകരോടും ഒപ്പമുള്ള സന്ദര്‍ശനം കുട്ടികള്‍ക്ക് വേറിട്ട അനുഭവമായി. പോണ്ടിച്ചേരി പോലീസ് അമ്പത്തി അഞ്ചാമത് റെയ്സിങ്ങ് ഡെ ആഘോഷത്തിന്റെ ഭാഗമായി പൊതു ജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പോലീസ് സ്റ്റേഷന്‍ സൗഹൃദ സന്ദര്‍ശനത്തിനു പോലീസ് വകുപ്പ് ഒരുക്കിയ പരിപാടിയുടെ ഭാഗമായാണ് ചാലക്കര ഉസ്മാന്‍ ഗവ.ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ പള്ളൂര്‍ പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചത് പളളൂര്‍ സ്റ്റേ...

Read More »

പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ മാനഭാഗപ്പെടുത്താന്‍ ശ്രമം. ചോദ്യം ചെയ്ത സഹോദരനെ മര്‍ദ്ദിച്ചു

October 6th, 2018

തലശ്ശേരി- തലശ്ശേരി നഗരത്തിലെ സ്‌കൂളിലെ 16 കാരിയായ പ്ല്‌സ് വണ്‍ വിദ്യാര്‍്ത്ഥിനിയെ സ്‌കൂള്‍ വിട്ട് പോകുന്നതിനിടെ ഒരു സംഘം മാനഭാഗപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. ഇതിനെ ചോദ്യം ചെയ്ത സഹോദരനെ നാലംഗ സംഘം മര്‍ദ്ദിച്ചു. പരിക്കേറ്റ ഇരുവരെയും തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രേവശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് സ്‌കൂള്‍ വിട്ട് ചിറക്കര ബസ്‌റ്റോപ്പില്‍ നില്‍ക്കുന്നതിനിടെയാണ് സംഭവം. വിദ്യാര്‍ത്ഥിനിയെ കൂട്ടിക്കൊണ്ട് പോകാന്‍ സഹോദരന്‍ ഇവിടെയെത്തിയതായിരുന്നു. ഇതിനിടെ ബൈക്കിലെത്തിയ നാലംഗ സംഘം പെണ്‍കുട്ടിയെ മാനഭാഗപ്പെടുത്താന്‍ ശ്...

Read More »

അധ്യാപികയുടെ മര്‍ദ്ദനത്തില്‍ വിദ്യാര്‍ത്ഥിയുടെ കൈ ഞരമ്പ് മുറിഞ്ഞു

October 6th, 2018

തലശ്ശേരി- മമ്പറത്തെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികയുടെ ്ടിയേറ്റ് രണ്ടാം ക്ലാസുകാരന്റെ കൈ ഞരമ്പ് മുറിഞ്ഞു. മമ്പറം കുഴിയില്‍പീടിക സ്വദേശിയായ ആറുവയസ്സുകാരനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ത്ഥിയുടെ മുറിഞ്ഞ കൈ ഞരമ്പ് ശസ്ത്രക്രിയയിലൂടെ പൂര്‍വ്വസ്ഥിതിയിലാക്കി. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ശിശുക്ഷേമ സമിതിയംഗങ്ങള്‍ സന്ദര്‍ശിച്ച് മൊഴിയെടുത്തു. വെള്ളിയാഴ്ചയാണ് ക്ലാസ് പരീക്ഷക്ക് ഹാജരാകാതതിനെ തുടര്‍ന്നാണ് അധ്യാപിക സ്്റ്റീല്‍ സ്‌കെയില്‍ ഉപയോഗിച്ച് കൈത്തണ്ടയില്‍ അടിച്ചത്. കൈയ...

Read More »