News Section: localnews

തോട്ടടയില്‍ വീണ്ടും തെരുവുനായ ശല്ല്യം ; മൂന്നുപേര്‍ക്ക് കടിയേറ്റു

March 17th, 2020

തോട്ടട : ഗോള്‍ഡന്‍ എന്‍ക്ലേവിന് സമീപത്ത് തെരുവുനായയുടെ കടിയേറ്റ് മൂന്നുപേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ ജോലിക്ക് പോകുന്നവരെയാണ് നായ കടിച്ചത്. ഗോള്‍ഡന്‍ എന്‍ക്ലേവിന് സമീപത്തെ ശ്രീജ (41), കക്കറയിലെ വികര്‍ത്തന്‍ (71), മറുനാടന്‍ തൊഴിലാളി ഹെഗോയി (31) എന്നിവര്‍ക്കാണ് കടിയേറ്റത്. വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന കക്കറയിലെ സജേഷും ഭാര്യയും നായയുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടുകയായിരുന്നു. അഞ്ച് പേരടങ്ങുന്ന സംഘത്തോടൊപ്പം ജോലിക്ക് പോവുകയായിരുന്നു ഹെഗോയി. വികര്‍ത്തന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില...

Read More »

കവിയൂരില്‍ കണ്ടല്‍കാടുകള്‍ നശിപ്പിക്കുന്നതിനെതിരെ  പ്രക്ഷോഭവുമായി ഡിവൈഎഫ്‌ഐ

March 17th, 2020

ചൊക്ലി: കവിയൂര്‍ പ്രദേശത്ത് വയലുകളും തണ്ണീര്‍ത്തടങ്ങളും  വ്യാപകമായി നികത്തുന്നു.   കോണ്‍ക്രീറ്റ് മാലിന്യം,പ്ലാസ്റ്റിക് മാലിന്യം, ടൈല്‍സ്,ഇലക്ട്രോണിക്‌സ്, തെങ്ങിന്റെ കുണ്ട, സൂപ്പര്‍ മാര്‍ക്കറ്റ് കളില്‍ കാലാവധി കഴിഞ്ഞ വസ്തുക്കള്‍ എന്നിവ കൊണ്ടാണ് നികത്തുന്നത്.  കവിയൂര്‍ ബണ്ട് റോഡില്‍ ഏക്കര്‍ കണക്കിന്  ഭൂമിയാണ്‌ നികത്തിയത്. കണ്ടല്‍ചെടികള്‍ നശിപ്പിച്ചും ചെറുതും വലുതുമായ വയലുകള്‍ മണ്ണിട്ട് നികത്തിയും ഭൂമി നശിപ്പിക്കുകയാണ് സൊകാര്യ വ്യക്തികള്‍. പല തവണ ചൊക്ലി വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ്‌ മെമോ  കൊടുത്തെങ്കിലും രണ്...

Read More »

ബ്ലഡ് ഡൊണേഷന്‍ ചലഞ്ച് പദ്ധതിയുടെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് രക്തദാനം നടത്തി

March 17th, 2020

കണ്ണൂര്‍ : കൊറോണഭീഷണിയില്‍ രക്തബാങ്കുകളിലെ രക്തക്ഷാമം നേരിടാന്‍ യൂത്ത് കോണ്‍ഗ്രസ് രക്തദാനം നടത്തി. സംസ്ഥാനത്തെ ആസ്പത്രികളില്‍ രക്തംനല്‍കുന്ന ബ്ലഡ് ഡൊണേഷന്‍ ചലഞ്ച് പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു രക്തദാനം. യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഒരാഴ്ചനീളുന്ന രക്തദാനപരിപാടിയാണ് സംഘടിപ്പിക്കുന്നത്. ഇതിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ ആസ്പത്രിയില്‍ നടന്നു. രക്തംനല്‍കി സുദീപ് ജെയിംസ് ഉദ്ഘാടനംചെയ്തു. റിജില്‍ മാക്കുറ്റി, പ്രനില്‍ മതുക്കോത്ത്, എം.കെ.വരുണ്‍, നികേത് നാറാത്ത്, ഫര്‍ഹാന്‍ മുണ്ടേരി തുടങ്ങിയവര്‍ പങ്കെടുത്തു.

Read More »

നിർദേശം ലംഘിച്ച് പൊരിവെയിലത്ത് തന്നെ പണി

March 16th, 2020

തലശ്ശേരി : നിർദേശം ലംഘിച്ച് പൊരിവെയിലത്ത് പണിയെടുപ്പിക്കൽ പലയിടത്തും. കഴിഞ്ഞദിവസങ്ങളിൽ കുയ്യാലി റെയിൽവേ ഗേറ്റിന് സമീപത്ത് തലയിൽ തൊപ്പിയോ തുണിയോ ഇല്ലാതെയാണ് തൊഴിലാളികൾ പണിയെടുത്തത്. കെട്ടിടനിർമാണവും റോഡുപണിയുമാണ് കൂടുതലായും വെയിലത്ത് നടക്കുന്നത്. നേരിട്ട് വെയിലേൽക്കുന്ന സ്ഥലങ്ങളിൽനിന്ന് 12 മുതൽ മൂന്നുവരെ പണിനിർത്തിവെക്കാനാണ് നിർദേശം. കുയ്യാലിയിൽ ഞായറാഴ്ച വെയിലത്ത് പണിയെടുപ്പിച്ചത് മറുനാടൻ തൊഴിലാളികളെയായിരുന്നു. അപകടകരമായ സാഹചര്യത്തിൽ ഒരു സുരക്ഷാമുൻകരുതലുമില്ലാതെയായിരുന്നു പണി. തീവണ്ടി പോകുമ്പോൾ റെയിൽപ്പാളത...

Read More »

മാഹി പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ സായാഹ്ന ഒ.പി. പ്രവര്‍ത്തനം തുടങ്ങി

March 9th, 2020

മാഹി: മാഹി പഞ്ചായത്തിലെ മാഹി പ്രാഥമികാരോഗ്യ കേന്ദ്രം, കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നതിന്റെ ഭാഗമായി സായാഹ്ന ഒ.പി. പ്രവര്‍ത്തനം തുടങ്ങി. രാവിലെ ഒന്‍പതുമണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് ഒ.പി. പ്രവര്‍ത്തിക്കുക. രാവിലെ മുതല്‍  ഉച്ചവരെ രണ്ട് ഡോക്ടര്‍മാരും ഉച്ചകഴിഞ്ഞ് ഒരു ഡോക്ടറും ഒ.പി.യില്‍ സേവനത്തിനുണ്ടാവും. സായാഹ്ന ഒ.പി.യുടെ പ്രവര്‍ത്തനോദ്ഘാടനം എ.എന്‍.ഷംസീര്‍ എം.എല്‍.എ. നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ.വി.ചന്ദ്രദാസന്‍ അധ്യക്ഷതവഹിച്ചു. അഡീഷണല്‍ ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ്, ജില്ലാ മെഡിക്കല...

Read More »

അനന്തര സ്വത്ത്‌ അർഹത പെട്ട ഭാര്യക്കും മക്കള്‍ക്കും കൊടുക്കാതെ, സഹോദരിയുടെ പേരിലെഴുതിയത് കോടതി റദ്ധാക്കി

March 7th, 2020

തലശ്ശേരി : ഭാര്യക്കും മക്കള്‍ക്കും നല്‍കാതിരിക്കാന്‍ കൈവശമുള്ള സ്വത്ത് സഹോദരിക്ക് ദാനം നല്‍കിയത് തലശ്ശേരി കുടുംബകോടതി റദ്ദാക്കി. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ തലശ്ശേരി സ്വദേശിയുടെ നടപടിയാണ് കോടതി റദ്ദാക്കിയത്. ഭര്‍തൃമതിയായ രണ്ടു കുട്ടികളുള്ള സ്ത്രീയോടൊപ്പമാണ് ഇയാള്‍ ഇപ്പോള്‍ താമസിക്കുന്നത്. കല്യാണം കഴിഞ്ഞ് 12 വര്‍ഷത്തിനുശേഷമാണ് സ്വത്ത് വാങ്ങിയത്. ഭാര്യയുടെ സ്വര്‍ണവും സമ്പാദ്യവും ഭര്‍ത്താവിന്റെ സമ്പാദ്യവും അതിനായി ഉപയോഗിച്ചു. അതിനാല്‍ തനിക്കും അവകാശപ്പെട്ടതാണ് സ്വത്തെന്ന ഭാര്യയുടെ വാദം കോടതി അംഗീകരിച്ചു. ഭാര്യയില...

Read More »

മട്ടന്നൂരില്‍ ബസ് ഷെല്‍ട്ടറിന്റെ ഉദ്ഘാടനം നാളെ മന്ത്രി ഇ.പി.ജയരാജന്‍ നിര്‍വഹിക്കും

March 7th, 2020

  മട്ടന്നൂര്‍ : മട്ടന്നൂര്‍ ബസ്സ്റ്റാന്‍ഡില്‍ ആധുനികരീതിയില്‍ നിര്‍മിച്ച ബസ് ഷെല്‍ട്ടറിന്റെ ഉദ്ഘാടനം നാളെ വൈകീട്ട് നാലിന് മന്ത്രി ഇ.പി.ജയരാജന്‍ നിര്‍വഹിക്കും. ആറ് ബസ്സുകള്‍ക്ക് കയറ്റിയിടാനും മുകളിലും താഴെയുമായി യാത്രക്കാര്‍ക്ക് ഇരിക്കാനും സാധിക്കുന്ന കെട്ടിടമാണ് നിര്‍മിച്ചത്. ഇ.പി.ജയരാജന്റെ വികസനഫണ്ടായ 25 ലക്ഷം ചെലവിട്ട് നഗരസഭയാണ് ബസ് ഷെല്‍ട്ടര്‍ നിര്‍മിച്ചത്. കഴിഞ്ഞവര്‍ഷമാണ് പഴയ ബസ് ഷെല്‍ട്ടര്‍ പൊളിച്ചുമാറ്റി പുതിയ കെട്ടിടത്തിന്റെ നിര്‍മാണം തുടങ്ങിയത്.

Read More »

ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വനിതാസമ്മേളനം മേയര്‍ ഉദ്ഘാടനം ചെയ്തു

March 7th, 2020

കണ്ണൂര്‍ : സിവില്‍ സ്റ്റേഷന്‍ കേന്ദ്രമായി ഡേ കെയര്‍ സെന്ററും ജില്ലാ ആസ്ഥാനത്ത് വനിതാ ഹോസ്റ്റലും ആരംഭിക്കണമെന്ന് എന്‍.ജി.ഒ. അസോസിയേഷന്‍ ജില്ലാ വനിതാസമ്മേളനം ആവശ്യപ്പെട്ടു. അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'ജ്വാല 2020' എന്നപേരില്‍ ജില്ലാ വനിതാസമ്മേളനം സംഘടിപ്പിച്ചു. മേയര്‍ സുമാ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എ.കല്പന അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.കെ.രാജേഷ് ഖന്ന, ജില്ലാ പ്രസിഡന്റ് എം.പി.ഷനിജ്, സെക്രട്ടറി കെ.പി.വിനോദന്‍ എന്നിവര്‍ സംസാരിച്ചു.

Read More »

ജില്ലയില്‍ ബിജെപിയെ  ഇനി  ഹരിദാസ് നയിക്കും

February 24th, 2020

കണ്ണൂര്‍: ബിജെപിയെ ജില്ലയില്‍ നയിക്കാന്‍ എന്‍.ഹരിദാസ്. ഏറെ വിഭാഗീയത പ്രകടമായ സംഘടനാ തിരഞ്ഞെടുപ്പിനു ശേഷം കെ.രഞ്ജിത്ത് പക്ഷം പിടിമുറുക്കിയെങ്കിലും ഗ്രൂപ്പില്ലാത്ത പരിഗണനയില്‍ എന്‍.ഹരിദാസ് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഇതു കെ.രജ്ഞിത്ത്, പി. സത്യപ്രകാശ് പക്ഷത്തിനു കനത്ത പ്രഹരമായി മാറി. വര്‍ഷങ്ങളായി ജില്ലയിലെ പാര്‍ട്ടി ഘടകത്തെ നിയന്ത്രിച്ച കെ.രഞ്ജിത്തിനെ ആര്‍ എസ് എസും കൈവിട്ടതോടെയാണ് അട്ടിമറിയിലൂടെ എന്‍.ഹരിദാസ് അമരത്ത് എത്തിയത്.ഗ്രൂപ്പ് അടിസ്ഥാനത്തില്‍ മണ്ഡലം കമ്മറ്റികള്‍ കെ. രഞ്ജിത്ത് പക്ഷം പിടിമുറുക്കുകയും, പ...

Read More »

കക്കൂസ് മാലിന്യം തള്ളാന്‍ ശ്രമം; വാഹനമടക്കം മൂന്നുപേര്‍ പിടിയില്‍

February 24th, 2020

തലശ്ശേരി:കക്കൂസ് മാലിന്യം പൊതുസ്ഥലത്ത് തള്ളാന്‍ ശ്രമിക്കുന്നതിനിടെ വാഹനമടക്കം മൂന്നുപേര്‍ പിടിയിലായി. കോണോര്‍വയലില്‍ മാലിന്യം തള്ളുന്നതിനിടെ പാപ്പിനിശ്ശേരി അരോളി കരിക്കല്‍ വീട്ടില്‍ വിഷ്ണുശങ്കര്‍(31), കാട്ടാമ്പള്ളി കുതിരത്തടത്തില്‍ സെയ്ദ് (46) എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച ഉച്ചയ്ക്ക് 1.30ന് സീ വ്യൂ പാര്‍ക്കിന് സമീപം മാലിന്യം തള്ളാന്‍ ശ്രമിക്കുന്നതിനിടെ ഏറ്റുമാനൂര്‍ മണ്ണാന്‍മലയില്‍ മിഥുന്‍ ശശികുമാറും(24) അറസ്റ്റിലായി. മൂവരെയും ജാമ്യത്തില്‍ വിട്ടയച്ചു. വീടുകളിലെയും പാര്‍പ്പിടസമുച്ചയങ്ങളിലെയും സെപ്റ്റിക് ടാങ...

Read More »