News Section: ന്യൂമാഹി

പാനൂരില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകനെതിരെ കേസെടുത്തു

March 19th, 2020

പാനൂര്‍ : പാനൂരില്‍ സ്‌കൂളില്‍ വെച്ച് ഒമ്പത് വയസുകാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അധ്യാപകനെതിരെ കേസെടുത്തു . പാലത്തായി സ്‌കൂളിലെ അധ്യാപകനും ബി.ജെ.പി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കടവത്തൂരിലെ പത്മരാജ (42)നെതിരെയാണ് പോക്‌സോ നിയമപ്രകാരം പാനൂര്‍ പോലീസ് കേസെടുത്തത്. വിദ്യാര്‍ത്ഥിയില്‍നിന്നും പോലീസ് മൊഴിയെടുത്തു. അധ്യാപകനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തതായി സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചു

Read More »

കോവിഡ് 19; മാഹി ജനതയെ കൈവിടാതെ പുതുച്ചേരി മുഖ്യമന്തി

March 19th, 2020

മാഹി: മയ്യഴിയില്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമി. വിദേശത്ത് തിരിച്ചെത്തിയ 62 കാരിക്ക് കൊറോണ വൈറസ് സ്ഥിതീകരിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി നാരായണ സ്വാമി ഇന്ന് മാഹിയില്‍ എത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാഹിയില്‍ മദ്യഷോപ്പുകള്‍ അടച്ചിടേണ്ട ആവശ്യമില്ലെന്നും പുതുച്ചേരി മുഖ്യമന്ത്രി പറഞ്ഞു.

Read More »

കോവിഡ് പ്രതിരോധം ഓട്ടോറിക്ഷകളിലും ഒരുക്കി ഡ്രൈവര്‍മാര്‍

March 19th, 2020

മയ്യിൽ : ഓട്ടോ യാത്രക്കാർക്കിടയിൽ കൊറോണ പ്രതിരോധത്തിന്റെ പാഠം പകർന്നുനൽകുകയാണ് കുറ്റ്യാട്ടൂർ വില്ലേജ് മുക്കിലെ ഒരുകൂട്ടം ഓട്ടോ ഡ്രൈവർമാർ. ഓട്ടോറിക്ഷയിൽ യാത്രചെയ്യാനെത്തുന്നവർക്ക് ആദ്യം ഹാൻഡ് വാഷ് ലോഷൻ സ്പ്രേചെയ്തു നൽകും. പിന്നീട് കൈകഴുകാനുള്ള വെള്ളം ഡ്രൈവറുടെ സീറ്റിനടുത്ത് വലിയ പാത്രത്തിൽ ഒരുക്കിയിട്ടുണ്ട്. പിന്നീട് സാനിറ്റൈസറും പുരട്ടി മാത്രമേ ഇവർ യാത്രപുറപ്പെടുകയുള്ളൂ. വില്ലേജ് മുക്കിലെ 12 ഓളം ഓട്ടോ റിക്ഷാ ഡ്രൈവർമാരാണ് കൊറോണക്കെതിരേ ജാഗ്രതപുലർത്തുന്നത്. വേശാലയിലെ മൂട്ടേനി രവീന്ദ്രൻ, ഇ.ദിനേശൻ, രതീശൻ നാരാ...

Read More »

കുടുംബശ്രീ ജില്ലാമിഷന്റെയും വനിതാജയിലിന്റെയും വക കോട്ടണ്‍ മാസ്‌കുകള്‍

March 19th, 2020

കണ്ണൂർ : കോട്ടൺ മാസ്‌കുകൾ കിട്ടാതായതോടെ കുടുംബശ്രീ ജില്ലാമിഷനും വനിതാജയിലും മാസ്‌കുകൾ നിർമിക്കുന്നു. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ആശുപത്രികൾ,   ആരോഗ്യ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ, അതീവജാഗ്രതാ മേഖലയിൽ പ്രവർത്തിക്കുന്നവർ എന്നിവർക്കാണ്‌ മാസ്‌കുകൾ തയ്യാറാകുന്നത്‌. സിംഗിൾ ലെയർ, ഡബിൾ ലെയർ എന്നീ രണ്ട്‌ തരത്തിലുള്ളവ ലഭ്യമാണ്‌. വനിതാജയിലിലെ അന്തേവാസികളും മാസ്‌ക്‌ നിർമിക്കുന്നുണ്ട്‌. സെൻട്രൽ ജയിലിൽനിന്ന്‌ നൽകിയ തുണികൾ ഉപയോഗിച്ച്‌ അയ്യായിരം മാസ്‌കുകൾ നിർമിച്ചു നൽകി. കോർപ്പറേഷൻ ആരോഗ്യവകുപ്പ്‌ അമ്പത്‌ മീറ്റർ തുണിയു...

Read More »

കോവിഡ്‌ 19; നാടെങ്ങും ഒറ്റക്കെട്ടായി പ്രതിരോധം

March 19th, 2020

കണ്ണൂർ : കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി റെയിൽവെ സ്‌റ്റേഷനുകളിലും ജില്ലാ അതിർത്തികളിലും പരിശോധന കർശനമാക്കിയിട്ടുണ്ട്‌. ജില്ലയിൽ 847 പേർ ഐസൊലേഷനിലും നിരീക്ഷണത്തിലും. 821 പേർ വീടുകളിലാണ്‌. 26 പേർ ആശുപത്രികളിലും. 17 പേർ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലാണ്‌. 6 പേർ കണ്ണൂർ ജില്ലാ ആശുപത്രിയിലും 3 പേർ തലശ്ശേരി ജനറൽ ആശുപത്രിയിലും. ഇതുവരെയായി 108  സാമ്പിളുകൾ പരിശോധനയ്ക്കയച്ചതിൽ  ഒരെണ്ണത്തിന്റെ ഫലം പോസിറ്റീവും 95 എണ്ണത്തിന്റെ ഫലം നെഗറ്റീവുമാണ്. 12 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. നേരത്തെ കോവിഡ്‌ സ്ഥിരീകരിച്ച പെര...

Read More »

കോവിഡ് ഭീതിയിൽ സാനിറ്റൈസർ നിർമ്മിച്ചു നല്‍കി എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് മാതൃകയായി

March 18th, 2020

തലശ്ശേരി: നാടെങ്ങും കോവിഡ് ഭീതിയിൽ കഴിയുമ്പോൾ എരഞ്ഞോളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എരഞ്ഞോളി ഗ്രാമ പഞ്ചായത്തിന്റെയും എക്‌സ്സൈസ് വകുപ്പിന്റെയും സഹകരണത്തോടെ സാനിറ്റൈസർ നിർമ്മിച്ചു. ഗ്രാമ പഞ്ചായത്തിന്റെ പരിധിയിൽ ഉള്ള നിരീക്ഷണത്തിൽ കഴിയുന്ന വീടുകൾ, പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ സൗജന്യമായി വിതരണം ചെയ്യുകയും, ഉപയോഗിക്കേണ്ട രീതി ആരോഗ്യ പ്രവർത്തകർ വിശദീകരിക്കുകയും ചെയ്യും. ആവശ്യത്തിന് സാനിറ്റൈസർ ലഭ്യമാകാത്ത സാഹചര്യത്തിൽ ആണ്‌ ജനങ്ങളുടെ പരിഭ്രാന്തി അകറ്റാനും,  ആത്മവിശ്വാസം വീണ്ടെടുക്കുന്ന വിധത്തിൽ പദ്ധതി ആസൂത്രണം ചെയ്...

Read More »

മിനി ലോറി നിയന്ത്രണം വിട്ട് വൈദ്യുതത്തൂണിലിടിച്ചു അപകടം

March 18th, 2020

അഞ്ചരക്കണ്ടി : മിനി ലോറി നിയന്ത്രണം വിട്ട് വൈദ്യുതത്തൂണിലിടിച്ചു.  ചൊവ്വാഴ്ച വൈകുന്നേരം അഞ്ചോടെ അഞ്ചരക്കണ്ടി പെട്രോൾ പമ്പിന് സമീപത്താണ് അപകടം. അഞ്ചരക്കണ്ടി ഭാഗത്തുനിന്ന് തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന മിനി ലോറിയാണ് നിയന്ത്രണംവിട്ട് എതിർവശത്തെ വൈദ്യുതത്തൂണിലും വീട്ടുമതിലിലും ഇടിച്ചത്. പെട്രോൾ പമ്പിൽനിന്ന് റോഡിലേക്ക് ബൈക്ക് കയറിയതോടെയാണ് മിനിലോറി നിയന്ത്രണംവിട്ടത്.  എതിർ ഭാഗത്തുനിന്ന് വാഹനം വരാത്തതും കാൽനടയാത്രക്കാർ ഇല്ലാത്തതുമാണ് വൻദുരന്തം ഒഴിവായത്. ഇടയ്ക്കിടെ അപകടം സംഭവിക്കുന്ന ഇവിടെ വേഗനിയന്ത്രണ സംവ...

Read More »

മട്ടന്നൂര്‍  വിമാനത്താവളത്തില്‍ ആരോഗ്യ പരിശോധന ശക്തമാക്കി

March 17th, 2020

കണ്ണൂര്‍: മട്ടന്നൂര്‍ അന്താരാഷ്ട്ര  വിമാനത്താവളത്തില്‍ നിരീക്ഷണവും ആരോഗ്യ പരിശോധനയും ശക്തമാക്കി. പൊലീസിന്റെ സേവനം ഉള്‍പ്പെടെ ലഭ്യമാക്കിക്കൊണ്ടാണ് 24 മണിക്കൂറും ആരോഗ്യ വകുപ്പിന്റെ പരിശോധന നടക്കുന്നത്. നേരത്തെ ഇരുപതംഗ സംഘമാണ് പരിശോധനയ്ക്കുണ്ടായിരുന്നത്. നിരീക്ഷണവും പരിശോധനയും ഊര്‍ജിതമാക്കാന്‍ ഡോക്ടര്‍മാരും പാരാമെഡിക്കല്‍ ജീവനക്കാരുമടങ്ങുന്ന 16 അംഗ ടീമിനെക്കൂടി പുതുതായി നിയോഗിച്ചു. ഇപ്പോള്‍ പത്ത് ഡോക്ടര്‍മാര്‍, 14 സ്റ്റാഫ് നേഴ്‌സ്, 12 ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരാണുള്ളത്. ഡോ. സോനു, ഡോ. മുഹമ്മദ് ഇസ്...

Read More »

കണ്ണൂരില്‍ കൊറോണ സംശയിച്ചു വിദേശ സഞ്ചാരികളെ തടഞ്ഞുവച്ചു

March 17th, 2020

കണ്ണൂര്‍: കൊറോണ സംശയിച്ചു യാത്രക്കാര്‍ തടഞ്ഞുവച്ച വിദേശ സഞ്ചാരികള്‍ ആരോഗ്യവകുപ്പ് അധികൃതരെകാത്ത് ബസില്‍ ഇരിക്കേണ്ടിവന്നത് ഒരു മണിക്കൂറിലേറെ. തിങ്കളാഴ്ച രാവിലെ മൈസൂരുവില്‍നിന്ന് മാനന്തവാടി വഴി കണ്ണൂരിലേക്ക് വരികയായിരുന്നു ഫ്രാന്‍സില്‍നിന്നുള്ള സ്ത്രീയും പുരുഷനും. കെ.എസ്.ആര്‍.ടി.സി. ബസ്സിലായിരുന്നു യാത്ര . വിദേശികളായതിനാല്‍ ബസ് കൂത്തുപറമ്പില്‍ എത്തിയപ്പോള്‍ സഹയാത്രക്കാര്‍ ആരോഗ്യവകുപ്പ് അധികൃതരെ വിവരം അറിയിച്ചു. ബസ് ടൗണ്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ നിര്‍ത്തണമെന്നും അപ്പോഴേക്കും ആംബുലന്‍സ് തയാറായിരിക്കുമെന്നു...

Read More »

തോട്ടടയില്‍ വീണ്ടും തെരുവുനായ ശല്ല്യം ; മൂന്നുപേര്‍ക്ക് കടിയേറ്റു

March 17th, 2020

തോട്ടട : ഗോള്‍ഡന്‍ എന്‍ക്ലേവിന് സമീപത്ത് തെരുവുനായയുടെ കടിയേറ്റ് മൂന്നുപേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ ജോലിക്ക് പോകുന്നവരെയാണ് നായ കടിച്ചത്. ഗോള്‍ഡന്‍ എന്‍ക്ലേവിന് സമീപത്തെ ശ്രീജ (41), കക്കറയിലെ വികര്‍ത്തന്‍ (71), മറുനാടന്‍ തൊഴിലാളി ഹെഗോയി (31) എന്നിവര്‍ക്കാണ് കടിയേറ്റത്. വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന കക്കറയിലെ സജേഷും ഭാര്യയും നായയുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടുകയായിരുന്നു. അഞ്ച് പേരടങ്ങുന്ന സംഘത്തോടൊപ്പം ജോലിക്ക് പോവുകയായിരുന്നു ഹെഗോയി. വികര്‍ത്തന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില...

Read More »