News Section: ചരമം

വാഹനാപകടത്തിൽ പരിക്കേറ്റ ആക്ഷൻ ഫോറം നേതാവ് സത്താർ മുരിക്കോളി മരിച്ചു.

November 1st, 2019

വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആക്ഷൻ ഫോറം നേതാവ് കതിരൂരിലെ സത്താർ മുരിക്കോളി മരണപ്പെട്ടു. എരഞ്ഞോളി പാലത്തിടുത്ത് രാത്രിയിലായിരുന്നു അപകടം നടന്നത്.സത്താർ സഞ്ചരിച്ച KL 13 N 5885 ഹീറോ ഹോണ്ട പാഷൻ ബൈക്കും KL 18 N 643 കോൾ ടാക്സിയും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സത്താർ ചാല ആസ്റ്റർ മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Read More »

കൂത്തുപറമ്പ്‌ രക്തസാക്ഷി കെ വി റോഷന്റെ പിതാവ് കെ വി വാസു നിര്യാതനായി..

July 20th, 2019

    കൂത്തുപറമ്പ് : കൂത്തുപറമ്പ് സിപിഐ എമ്മിന്റെ മുതിർന്ന നേതാവും കൂത്തുപറമ്പ്‌ രക്തസാക്ഷി കെ വി റോഷന്റെ പിതാവുമായ നരവൂർ സൗത്തിലെ കെ വി വാസു (76) നിര്യാതനായി. ശനിയാഴ്ച പുലർച്ചെ 1.50 ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ശനിയാഴ്ച വൈകിട്ട് നാലിന് കൂത്തുപറമ്പ് നഗരസഭാ പൊതുശ്മശാനമായ ശാന്തി വനത്തിൽ. കൂത്തുപറമ്പ് മേഖലയിൽ കമ്യൂണിസ്റ്റ് പാർട്ടിയും ട്രേഡ് യൂണിയൻ പ്രസ്ഥാനവും കെട്ടിപ്പടുക്കാൻ ത്യാഗപൂർണ്ണമായി പ്രവർത്തിച്ച നേതാവായിരുന്നു അദ്ദേഹം. സിപിഐ എം അവിഭക്ത കൂത്തുപറമ്പ്...

Read More »

ബൈക്കും കെ.എസ് ആർ ടിസി ബസും കൂട്ടിയിടിച്ച് ബൈക്ക് ഓടിച്ചിരുന്ന വിദ്യാർത്ഥി മരിച്ചു..

July 20th, 2019

    തളിപ്പറമ്പ് :  ടാഗോർ വിദ്യാനികേതന് സമീപം ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. തടിക്കടവ് സ്വദേശി അർജുൻ ടി ബാബു ആണ് മരിച്ചത്. ടാഗോർ ഗവ.ഹയർ സെക്കന്ററി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയാണ്. ചപ്പാരപ്പടവ് എരുവാട്ടി അതിരുകുന്ന് സ്വദേശി തെക്കൻ ബാബുവിന്റെയും സവിതയുടെയും മകൻ കണ്ണൻ എന്ന അർജ്ജുൻ (17) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 4:15 ഓടെ ആയിരുന്നു അപകടം. സഹോദരി ദിൽന. മൃതദേഹം പരിയാരത്തെ ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിലെക്ക് മാറ്റി.  

Read More »

പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങിമരിച്ചു…

July 6th, 2019

    തളിപ്പറമ്പ്: വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങിമരിച്ചു. ഞാറ്റുവയല്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ സീതിസാഹിബ് സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ചെനന്നൂരിലെ മുഹമ്മദ് അഫ്‌സല്‍ (17) ആണ് മരിച്ചത്. ഇന്നലെ രാത്രി കുളത്തിന്റെ കരയില്‍ ഫോണും പേഴ്‌സും ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് അഫ്‌സലിനെ കുളത്തില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രകഷിക്കാനായില്ല. മുമ്പ് തളിപ്പറമ്പില്‍ പച്ചക്കറി കച്ചവടം നടത്തുകയും ഇപ്പോള്‍ ഖത്തറില്‍ ജോലി ചെയ്യ...

Read More »

സിപിഐഎം നേതാവ് ബി എം വേലായുധൻ നമ്പ്യാർ അന്തരിച്ചു

June 14th, 2019

    പിണറായി : തലമുതിർന്ന സിപിഐഎം നേതാവ് ബി എം വേലായുധൻ നമ്പ്യാർ(84) അന്തരിച്ചു. വെള്ളിയാഴ്ച രാത്രി 7 മണിക്ക് തലശേരി സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചുകാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.ശവസംസ്കാരം ശനിയാഴ്ച മൂന്നിന് പന്തക്കപ്പാറ പ്രശാന്തിയിൽ. പിണറായി പഞ്ചായത്ത് പരിധിയിൽ ഉച്ചയ്ക്ക് ഒരു മണി മുതൽ 3 മണി വരെ ഹർത്താൽ ആചരിക്കും. ഭാര്യ : ശാന്തകുമാരി ( റിട്ടയർ അധ്യാപിക കോഴൂർ യുപിസ്കൂൾ). മക്കൾ : ഡോ : സി പി വിനോദ് (ചെയർമാൻ, ലോക്കൽ ഗവണ്മെന്റ് കമ്മീഷൻ ), സി പി പ്രമോദ് (സെക്രട്ടറി,...

Read More »

സഖാവ് പുഞ്ച: ഓർമ്മയായത് തലശേരിയിലെ രക്തനക്ഷത്രം… സംസ്ക്കാരം വൈകീട്ട് 4 ന്….

April 4th, 2019

    കണ്ണൂര്‍ ജില്ലയിലെ മുതിര്‍ന്ന കമ്യൂണിസ്റ്റ്-ട്രേഡ്‌യൂനിയന്‍ നേതാവും സിപിഐ എം മുന്‍ ജില്ലസെക്രട്ടറിയറ്റംഗവുമായ പുഞ്ചയില്‍നാണു (87)  അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് തലശേരി സഹകരണആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെ ആറേകാലിനായിരുന്നു അന്ത്യം. സിപിഎം തലശേരി ഏരിയകമ്മിറ്റി അംഗവും സിഐടിയു കണ്ണൂര്‍ ജില്ലവൈസ്പ്രസിഡന്റും ചെത്ത്‌തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന വൈസ്പ്രസിഡന്റുമായിരുന്നു. ഒരു വ്യാഴവട്ടത്തിലേറെക്കാലം സിപിഎം തലശേരി ഏരിയസെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 1948 ഫെബ്രുവരിമാസം അവിഭക്തക...

Read More »

35 ദിവസം മുന്നേ കാണാതായ മധ്യവയസ്‌ക്കനെ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

March 22nd, 2019

തലശ്ശേരി: 35 ദിവസം മു്മ്പ് കാണാതായ മധ്യവയ്ക്കനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് മാനന്തവാടി വരയാലിലെ പുളിയന്‍മാക്കല്‍ ബേബി(52)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത. ഫിബ്രവരി 14 ന് വീട്ടില്‍ നിന്നും കരാര്‍ ജോലിക്കാരാനായ ബേബി പോയതായിരുന്നു.14ന് ഉച്ചയോടെ വീട്ടില്‍ നിന്നും ഇറങ്ങി രാത്രി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് തലപ്പുഴ പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തു.ഇന്നലെ കൊട്ടിയൂര്‍ പാല്‍ച്ചുരത്ത് സ്വകാര്യ വ്യക്തിയുടെ കശുമാവിന്‍ ചുവട്ടില്‍ ഇയാളെ തൂങ്ങിമരിച്ച നിയില്‍ കണ്ടെത്തുകയ...

Read More »

35 ദിവസം മുന്നേ കാണാതായ മധ്യവയസ്‌ക്കനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

March 22nd, 2019

  തലശ്ശേരി- 35 ദിവസം മു്മ്പ് കാണാതായ മധ്യവയ്ക്കനെ തുങ്ങി മരിച്ച നിലയില്ഡ കണ്ടെത്തി. വയനാട് മാനന്തവാടി വരയാലിലെ പുളിയന്‍മാക്കല്‍ ബേബി(52)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത് കരാര്‍ ജോലിക്കാരാനായ ബേബി 14ന് ഉച്ചയോടെ വീട്ടില്‍ നിന്നും പോയതായിരുന്നു  ,ബേബിയെ രാത്രി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് തലപ്പുഴ പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തു.ഇന്നലെ കൊട്ടിയൂര്‍ പാല്‍ച്ചുരത്ത് സ്വകാര്യ വ്യക്തിയുടെ കശുമാവിന്‍ ചുവട്ടില്‍ ഇയാളെ തൂങ്ങിമരിച്ച നിയില്‍ കണ്ടെത്തുകയായിരുന്നു. കശുവണ്ടി ശ...

Read More »

ചൊക്ലി – കവിയൂർ റോഡിൽ പാറേമ്മൽ പള്ളിക്കു സമീപം ഉഷറാസിൽ ഷഹാല ജബിൻ(16) നിര്യാതയായി

March 19th, 2019

  തലശ്ശേരി  ചൊക്ലി - കവിയൂർ റോഡിൽ പാറേമ്മൽ പള്ളിക്കു സമീപം ഉഷറാസിൽ ഷഹാല ജബിൻ(16) നിര്യാതയായി. തലശ്ശേരി ബി. ഇ. എം. പി ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. വി. കെ നൗഷാദ് (മസ്ക്കത്ത്)- റജീന ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ ഷറിൻ ഷബാന, ഷഹൽ

Read More »

അണ്ടലൂരിലെ വിഷ്ണുപ്രിയയില്‍ സുധാകരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

March 1st, 2019

    തലശ്ശേരി- അണ്ടലൂരിലെ വിഷ്ണുപ്രിയയില്‍ സുധാകരനെ(58) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സര്‍ക്കസ് കലാകാരനായിരുന്ന സുധാകരന്‍ ഇപ്പോള്‍ കൂലിതൊഴിലാളിയാണ്. ഭാര്യ-റീന. മക്കള്‍-ആതിര, സുമന്‍രാജ്. ധര്‍മ്മടം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം തലശ്ശേരി ജനറലാശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. ഫോട്ടോ- സുധാകരന്‍

Read More »