കണ്ണൂര്‍ മിറര്‍ - വിന്‍വിന്‍ കോര്‍പ്പറേഷന്‍ മെയ്ഡേ അവാര്‍ഡുകൾ പ്രഖ്യാപിച്ചു ; ചാലക്കര പുരുഷുവിന് മാധ്യമ അവാർഡ്

കണ്ണൂര്‍ മിറര്‍ - വിന്‍വിന്‍ കോര്‍പ്പറേഷന്‍  മെയ്ഡേ അവാര്‍ഡുകൾ  പ്രഖ്യാപിച്ചു ; ചാലക്കര പുരുഷുവിന് മാധ്യമ അവാർഡ്
May 1, 2024 11:56 AM | By Rajina Sandeep

തലശ്ശേരി :(www.thalasserynews.in) കണ്ണൂര്‍ മിററും വിന്‍വിന്‍ കോര്‍പ്പറേഷനും സംയുക്തമായി ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ മെയ്ഡേ അവാര്‍ഡ് പ്രഖ്യാപിച്ചു.

മൂന്നാമത് മെയ്ഡേ അവാര്‍ഡാണ് ഈവര്‍ഷത്തേത്. സില്‍ന ഫ്രാന്‍സിസ്, കെ. രാജീവന്‍, ചാലക്കര പുരുഷു, ജയന്‍ ചോല, സി.വി. മനോഹരന്‍, നസീര്‍ മുഹമ്മദ്, ഡാങ്കേ പൂക്കോട്, അബ്ദുള്‍ മുനീര്‍ എന്നിവര്‍ക്കാണ് അവാര്‍ഡ്. മനോജ് ശില്‍പ്പി രൂപകല്‍പ്പന ചെയ്ത ശില്‍പ്പവും പ്രശസ്തി പത്രവും പൊന്നാടയുമാണ് അവാര്‍ഡ്. പുരസ്‌കാരം ജൂണ്‍ ആദ്യവാരം സമ്മാനിക്കുമെന്ന് കണ്ണൂര്‍ മിറര്‍ മേനേജിംഗ് എഡിറ്റര്‍ ടി. മിലേഷ്‌കുമാര്‍ അറിയിച്ചു.

കോവിഡ് കാലത്ത് പേരാവൂരില്‍ 108 ആംബുലന്‍സില്‍ എമര്‍ജന്‍സി മെഡിക്കല്‍ ടെക്നിഷ്യന്‍ എന്ന നിലയില്‍ ചെയ്ത സേവനം മുന്‍നിര്‍ത്തിയാണ് സില്‍ന ഫ്രാന്‍സിസിന് അവാര്‍ഡ് നല്‍കുന്നത്. നാല്‍പ്പതുവര്‍ഷമായി ഒരേറൂട്ടിലെ ബസ്സില്‍ സേവനം നടത്തുന്ന ജനകീയ കണ്ടക്ടര്‍ എന്ന നിലയിലാണ് കെ. രാജീവന് അവാര്‍ഡ് . പത്രപ്രവര്‍ത്തനരംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ചാലക്കര പുരുഷുവിന് നാളിതുവരെയുള്ള മികച്ച പ്രവര്‍ത്തനത്തെ മുന്‍നിര്‍ത്തിയാണ് അവാര്‍ഡ് നല്‍കുന്നത്.

ദൃശ്യമാധ്യമരംഗത്ത് അഡ്വര്‍ടൈസിംഗ് മേഖലയിലെ മികവിനാണ് ജയന്‍ ചോലയെ അവാര്‍ഡിന് അര്‍ഹനാക്കിയത്. മാധ്യമരംഗത്തെ അഡ്വര്‍ടൈസിംഗില്‍ കാല്‍നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള സി.വി. മനോഹരന്റെ സേവന മികവാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്. മിംസ് ഹോസ്പിറ്റലില്‍ പി.ആര്‍.ഒ ആയി പ്രവര്‍ത്തിക്കുന്ന നസീര്‍ മുഹമ്മദിന്റെ മികവ് പരിഗണിച്ചാണ് മെയ്ഡേ അവാര്‍ഡ് നല്‍കുന്നത്.

ദൃശ്യമാധ്യമരംഗത്തെ സ്തുത്യര്‍ഹമായ സേവനമാണ് ഡാങ്കേ പൂക്കോടിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. പത്രപ്രവര്‍ത്തന രംഗത്ത് പതിറ്റാണ്ടുകളായി നല്‍കിവരുന്ന സേവനങ്ങള്‍ മുന്‍നിര്‍ത്തിയാണ് സുദിനം പത്രത്തിലെ അബ്ദുള്‍ മുനിറിന് അവാര്‍ഡ് നല്‍കുന്നത്

Kannur Mirror - Winwin Corporation Mayday Awards Announced;Madhyama Award for Chalakara Purushu

Next TV

Related Stories
മരുന്നുവാങ്ങാനായി തലശേരിയിലേക്ക്  ഓട്ടോറിക്ഷയിൽ പോകുകയായിരുന്ന യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമം ; ഓട്ടോ ഡ്രൈവറടക്കം 2 പേർ റിമാൻ്റിൽ

May 17, 2024 12:20 PM

മരുന്നുവാങ്ങാനായി തലശേരിയിലേക്ക് ഓട്ടോറിക്ഷയിൽ പോകുകയായിരുന്ന യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമം ; ഓട്ടോ ഡ്രൈവറടക്കം 2 പേർ റിമാൻ്റിൽ

മാനഭംഗ ശ്രമം ചെറുത്ത യുവതിയെ ഓട്ടോറിക്ഷയിൽ നിന്ന് തള്ളിയിട്ട് പരിക്കേൽപ്പിക്കുകയും...

Read More >>
വൈശാഖ മഹോത്സവത്തിന്റെ മുന്നോടിയായി കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത് നടന്നു

May 16, 2024 05:01 PM

വൈശാഖ മഹോത്സവത്തിന്റെ മുന്നോടിയായി കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത് നടന്നു

വൈശാഖ മഹോത്സവത്തിന്റെ മുന്നോടിയായി കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത്...

Read More >>
മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്  നേടിയ വിദ്യാർത്ഥികളെ തലശേരി നഗരസഭ അനുമോദിക്കും

May 16, 2024 04:02 PM

മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ തലശേരി നഗരസഭ അനുമോദിക്കും

മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ തലശേരി നഗരസഭ...

Read More >>
വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ്  മെയ്‌ 30 വരെ

May 16, 2024 01:37 PM

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ്‌ 30 വരെ

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ്‌ 30...

Read More >>
Top Stories