---
title: "ഒപ്പം നിന്ന് ഫോട്ടോയെടുക്കുന്നവരുടെ പശ്ചാത്തലം നോക്കാറില്ലെന്ന് കെ.കെ ശൈലജ"
english_title: "KK Shailaja said that he does not look at the background of those who take photos"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/197226/kk-shailaja-said-that-he-does-not-look-at-the-background-of-those-who-take-photos"
published_at: "2024-04-06T21:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661176cb3adee_Untitled-9_copy.jpg"
keywords: []
---

# ഒപ്പം നിന്ന് ഫോട്ടോയെടുക്കുന്നവരുടെ പശ്ചാത്തലം നോക്കാറില്ലെന്ന് കെ.കെ ശൈലജ

> **Lead Summary:** **പാനൂർ: **പാനൂർ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഷെറിൻ എന്ന യുവാവിനൊപ്പമുള്ള കെ കെ ലൈജയുടെ ഫോട്ടോയെ ചൊല്ലി വിവാദം. കേസിലെ പ്രതികൾക്ക് സിപിഎമ്മുമായി അടുത്ത ബന്ധമുണ്ടെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണന്നാണ് പ്രതിപക്ഷ പാർട്ടി കളുടെ ആരോപണം.

## Article Content

**പാനൂർ: **പാനൂർ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഷെറിൻ എന്ന യുവാവിനൊപ്പമുള്ള കെ കെ ലൈജയുടെ ഫോട്ടോയെ ചൊല്ലി വിവാദം. കേസിലെ പ്രതികൾക്ക് സിപിഎമ്മുമായി അടുത്ത ബന്ധമുണ്ടെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണന്നാണ് പ്രതിപക്ഷ പാർട്ടി കളുടെ ആരോപണം.

എന്നാൽ എന്റെ കൂടെ പലരും ഫോട്ടോയെടുക്കാറുണ്ടെന്നും ഇവരുടെയൊ ന്നും പശ്ചാത്തലം നോക്കാറില്ലെന്നും ശൈലജ വിശദീകരിച്ചു. സ്ഫോടനവുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ല. എല്ലാ പാർട്ടിയിലും ശരിയല്ലാത്ത പ്രവണതയു ള്ളവരുണ്ടാകും. സ്ഫോടനത്തിലെ പ്രതികളെല്ലാം മറ്റു പാർട്ടികൾക്കൊപ്പം ചേർന്നു പ്രവർത്തിക്കുന്നവരാണെന്നാണ് ലഭിക്കുന്ന സൂചന. പാർട്ടി ഇത്തരം സംഭവങ്ങളൊന്നും പ്രോത്സാഹിപ്പിക്കില്ലെന്നും ശൈലജ പ്രതികരിച്ചു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/197226/kk-shailaja-said-that-he-does-not-look-at-the-background-of-those-who-take-photos)