സംസ്ഥാനത്ത് ഇന്ന് നേരിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന്  നേരിയ മഴയ്ക്ക് സാധ്യത
Dec 18, 2024 08:16 AM | By Rajina Sandeep

(www.thalasserynews.in)  സംസ്ഥാനത്ത് ഇന്ന് തെക്കൻ ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്.

എന്നാൽ, പ്രത്യേകിച്ച് മഴ മുന്നറിയിപ്പുകൾ ഒന്നുംതന്നെ നൽകിയിട്ടില്ല. ഇതിനിടെ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം കൂടുതൽ ശക്തി പ്രാപിച്ചു തമിഴ്നാട് തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൻറെ മുകളിലായാണ് നിലവിൽ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നത്. കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇന്ന് തെക്കൻ അറബിക്കടൽ, അതിനോട് ചേർന്ന ഭൂമധ്യരേഖയോട് ചേർന്ന ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

ഇന്നും നാളെയും തെക്കൻ ആന്ധ്രാപ്രദേശ് തീരം, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തമിഴ്‌നാട് തീരം, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, ഗൾഫ് ഓഫ് മന്നാർ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും

Light rain likely in the state today

Next TV

Related Stories
സർജറികളും പരിശോധനകളും; വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്

Dec 18, 2024 02:39 PM

സർജറികളും പരിശോധനകളും; വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്

സർജറികളും പരിശോധനകളും; വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ...

Read More >>
കോഴിക്കോട് യാത്രക്കാരൻ ട്രെയിനിൽ കുഴഞ്ഞുവീണ് മരിച്ചു

Dec 18, 2024 01:29 PM

കോഴിക്കോട് യാത്രക്കാരൻ ട്രെയിനിൽ കുഴഞ്ഞുവീണ് മരിച്ചു

കോഴിക്കോട് യാത്രക്കാരൻ ട്രെയിനിൽ കുഴഞ്ഞുവീണ്...

Read More >>
 മാനന്തവാടിയിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം; രണ്ടു പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ്

Dec 18, 2024 10:39 AM

മാനന്തവാടിയിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം; രണ്ടു പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ്

മാനന്തവാടിയിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം; രണ്ടു പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ്...

Read More >>
അപകട മരണമുണ്ടായാൽ ബസ് പെർമിറ്റ് 6 മാസത്തേക്ക് റദ്ദാക്കുമെന്ന് മന്ത്രി ഗണേഷ് കുമാർ

Dec 17, 2024 08:57 PM

അപകട മരണമുണ്ടായാൽ ബസ് പെർമിറ്റ് 6 മാസത്തേക്ക് റദ്ദാക്കുമെന്ന് മന്ത്രി ഗണേഷ് കുമാർ

അപകട മരണമുണ്ടായാൽ ബസ് പെർമിറ്റ് 6 മാസത്തേക്ക് റദ്ദാക്കുമെന്ന് മന്ത്രി ഗണേഷ്...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Dec 17, 2024 03:27 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ...

Read More >>
‘പൊതു വിദ്യാലയങ്ങളിലെ അധ്യാപകർ സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ പാടില്ല’ - മന്ത്രി വി ശിവൻകുട്ടി

Dec 17, 2024 03:09 PM

‘പൊതു വിദ്യാലയങ്ങളിലെ അധ്യാപകർ സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ പാടില്ല’ - മന്ത്രി വി ശിവൻകുട്ടി

‘പൊതു വിദ്യാലയങ്ങളിലെ അധ്യാപകർ സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ...

Read More >>
Top Stories

News Roundup