ധർമ്മടം:(www.thalasserynews.in) ഇര തേടിയെത്തിയ പരുന്തുകൾ ചെമ്മീൻ കെട്ടിലെ നൈലോൺ നൂലുകൾക്കിടയിൽ കുടുങ്ങി. മേലൂർകോളാട് പാലത്തിന് സമീപമായിരുന്നുസംഭവം. ഒടുവിൽ വനംവകുപ്പ് ഉദ്യോസ്ഥരുൾപ്പെടെയുള്ള സംഘം എത്തിയാണ് രക്ഷാപ്രവർത്തനം പരുന്തുകളെ കൂട്ടത്തോടെ രക്ഷപ്പെടുത്തിയത്.

ധർമ്മടം മേലൂർ കോളാട് പാലത്തിന് സമീപത്തെ ചെമ്മീൻ കെട്ടിൽ സുരക്ഷയ്ക്കായ് ഒരുക്കിയ നൈലോൺ നൂലുകൾക്കിടയിലാണ് വ്യാഴാഴ്ച രാവിലെ പരുന്തുകൾ കൂട്ടത്തോടെ കുരുങ്ങിയത്. ഇര തേടിയെത്തിയ സംഘം രക്ഷപ്പെടാൻ ചിറക് വിരിച്ചതോടെ കൂടുതൽ കുരുക്കിലമർന്നു. ദേഹത്ത് നൈലോൺനൂല് കുടുങ്ങി വെള്ളത്തിലായതോടെ പരുന്തുകൾ കൂടുതൽ ശക്തിയിൽ രക്ഷപ്പെടാൻ ശ്രമിച്ചതോടെ പരുന്തുകളുടെ ചിറകുകൾ അറ്റു തൂങ്ങി.
ഒടുവിൽ വിവരമറിഞ്ഞ് എത്തിയ ബീറ്റ് ഫോറസ്റ്റ് ഓഫീസർ എം ജിതിൻ , റസ്ക്യൂവർ ബിജിലേഷ് കൊടിയേരി വനം വകുപ്പ് ഉദ്യോഗസ്ഥരായ എം സയന കെ കെ രമ്യ എന്നിവരുടെ മണികൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് പരുന്തുകളെ രക്ഷപ്പെടുത്തിയത്.
ചെമ്മീൻ കെട്ടിലേക്ക് തോണിയുമായ് ഇറങ്ങി, പരുന്തുകളെ കുരുക്കിൽ നിന്ന് അഴിച്ച്, കരക്കെത്തിച് ചൂട് നൽകി ചിറക് ഉണക്കി വെള്ളം നൽകിയാണ് പറത്തിവിട്ടത്. നേരത്തെയും ഇത്തരത്തിൽ പക്ഷികൾ കുരുങ്ങിയിട്ടുണ്ടെങ്കിലും ഇത്രയും പരുന്തുകൾ കൂട്ടത്തോടെ കുടുങ്ങുന്നത് ആദ്യമായാണെന്ന് പ്രദേശവാസികൾ പറഞ്ഞു
A group of hawks in search of prey at Dharmadam got entangled between the nylon threads of the shrimp nets;Forest department officials and rescuer Bijilesh Kodiyeri became rescuers