തലശേരി സംഗമം കവലയിൽ റോഡ് നവീകരണത്തിന് തുടക്കം ; പാലം അടച്ചതോടെ നഗരത്തിലെങ്ങും ഗതാഗതക്കുരുക്ക്

തലശേരി സംഗമം കവലയിൽ റോഡ് നവീകരണത്തിന് തുടക്കം ; പാലം അടച്ചതോടെ നഗരത്തിലെങ്ങും ഗതാഗതക്കുരുക്ക്
Oct 17, 2024 05:36 PM | By Rajina Sandeep

(www.thalasserynews.in)  റോഡ് പൊട്ടിപ്പൊളിഞ്ഞതിനെ തുടർന്ന് ഗതാഗതം ദുഷ്ക്കരമായ തലശ്ശേരി സംഗമം കവലയിൽ ഇൻ്റർലോക്ക് പ്രവൃത്തിക്ക് തുടക്കമായി.

പാലം മുഴുവൻ അടച്ചാണ് റോഡ് നവീകരിക്കുന്നത്. ഗതാഗതം വഴി തിരിച്ച് വിട്ടതോടെ തലശേരി നഗരം മുഴുവൻ ഗതാഗതക്കുരുക്കിലമർന്നു.

റോഡിലെ കുഴികളെ തുടർന്ന് തലശേരി പഴയ സ്റ്റാൻ്റിലേക്കും, പുതിയ സ്റ്റാൻ്റിലേക്കുമുള്ള ബസുകൾക്ക് ഉൾപ്പടെ ദുരിതയാത്രയായിരുന്നു ഇതുവരെ. റെയിൽവെ സ്റ്റേഷനിലേക്ക് പോകുകയും, വരികയും ചെയ്യാറുള്ള കാറുകൾ ഉൾപ്പടെയുള്ള വാഹനങ്ങൾ കുഴികളിലിറങ്ങി പോകുന്നത് ഗതാഗതക്കുരുക്കിനും ഇടയാക്കിയിരുന്നു. തൊട്ടടുത്ത് ബസ് സ്റ്റോപ്പായതിനാൽ ബസുകൾ നിർത്തിയിടുന്നതും ദുരിത യാത്രക്ക് ആക്കം കൂട്ടിയിരുന്നു. റോഡ് നവീകരണം ആരംഭിച്ചതോടെ വ്യാഴാഴ്ച മുതൽ 27 വരെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചിട്ടുണ്ട്. സംഗമം ജംഗ്ഷനിൽ ഇൻ്റർ ലോക്ക് പ്രവൃത്തിയാണ് നടത്തുന്നതെന്ന് തലശ്ശേരി പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസി. എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു. ഇതിന് ശേഷം പാലത്തിൻ്റെ തുടക്കത്തിൽ റോഡ് ടാറിംഗ് നടത്തും. ഇതിന് ശേഷമാണ് പാലം പൂർണമായും തുറക്കുക.

തലശ്ശേരി - കൂത്തുപറമ്പ് റോഡിൽ ഇരുഭാഗത്തേക്കും പോകുന്ന തും, വരുന്നതുമായ വലിയ വാഹനങ്ങൾ മേലൂട്ട് പാലം - ടൗൺഹാൾ റോഡ് വഴിയും ചെറിയ വാഹനങ്ങൾ ഇരുഭാഗത്തേക്കും ജൂബിലി റോഡ് - രണ്ടാം ഗേറ്റ് - കീഴന്തിമുക്ക് - ചിറക്കര വഴിയുമാണ് തിരിച്ചുവിടുന്നത്. ഗതാഗതം നിരോധിച്ചതറിയാതെ പാലത്തിലൂടെ വന്ന ഇരുചക്ര വാഹനങ്ങളടക്കമുള്ള വാഹനങ്ങളെ വഴിതിരിച്ചുവിട്ടു. വാഹനങ്ങളേറിയതോടെ പിന്നീട് പാലം പൂർണ്ണമായും അടച്ചു.

Road renovation started at Thalassery Sangamam intersection; With the closure of the bridge, there is a traffic jam in the city

Next TV

Related Stories
'ആ താലിമാല തേടി ആരും വന്നില്ല' ; മാധ്യമ പ്രവർത്തകനും, തലശേരി പ്രസ് ഫോറം പ്രസിഡണ്ടുമായ  നവാസ് മേത്തർ രചിച്ച പുസ്തകത്തിൻ്റെ കവർ പ്രകാശനം ചെയ്തു

May 20, 2025 05:24 PM

'ആ താലിമാല തേടി ആരും വന്നില്ല' ; മാധ്യമ പ്രവർത്തകനും, തലശേരി പ്രസ് ഫോറം പ്രസിഡണ്ടുമായ നവാസ് മേത്തർ രചിച്ച പുസ്തകത്തിൻ്റെ കവർ പ്രകാശനം ചെയ്തു

ആ താലിമാല തേടി ആരും വന്നില്ല' ; മാധ്യമ പ്രവർത്തകനും, തലശേരി പ്രസ് ഫോറം പ്രസിഡണ്ടുമായ നവാസ് മേത്തർ രചിച്ച പുസ്തകത്തിൻ്റെ കവർ പ്രകാശനം...

Read More >>
യു.എസ്.എസ് പരീക്ഷയിൽ തലശേരി മുബാറക്കിന് മിന്നും വിജയം ; 22 വിദ്യാർത്ഥികൾ സ്കോളർഷിപ്പ് നേടി

May 16, 2025 02:23 PM

യു.എസ്.എസ് പരീക്ഷയിൽ തലശേരി മുബാറക്കിന് മിന്നും വിജയം ; 22 വിദ്യാർത്ഥികൾ സ്കോളർഷിപ്പ് നേടി

യു.എസ്.എസ് പരീക്ഷയിൽ തലശേരി മുബാറക്കിന് മിന്നും വിജയം ; 22 വിദ്യാർത്ഥികൾ സ്കോളർഷിപ്പ്...

Read More >>
ഇന്ദിരാഗാന്ധി ആശുപത്രിയിൽ കുട്ടികളുടെ തീവ്ര പരിചരണ  വിഭാഗം ആരംഭിച്ചു.

Apr 10, 2025 02:19 PM

ഇന്ദിരാഗാന്ധി ആശുപത്രിയിൽ കുട്ടികളുടെ തീവ്ര പരിചരണ വിഭാഗം ആരംഭിച്ചു.

ഇന്ദിരാഗാന്ധി ആശുപത്രിയിൽ കുട്ടികളുടെ തീവ്ര പരിചരണ വിഭാഗം...

Read More >>
മുസ്ലിംലീഗ് കണ്ണോത്തുപള്ളി ശാഖാ കമ്മിറ്റി  റമദാൻ കിറ്റുകൾ വിതരണം ചെയ്തു

Mar 18, 2025 11:37 AM

മുസ്ലിംലീഗ് കണ്ണോത്തുപള്ളി ശാഖാ കമ്മിറ്റി റമദാൻ കിറ്റുകൾ വിതരണം ചെയ്തു

മുസ്ലിംലീഗ് കണ്ണോത്തുപള്ളി ശാഖാ കമ്മിറ്റി റമദാൻ കിറ്റുകൾ വിതരണം...

Read More >>
Top Stories

News Roundup

//Truevisionall