കണ്ണൂർ ഉൾപ്പെടെ 12 ജില്ലകളിൽ കൊടുംചൂട് തുടരും: ഇടിമിന്നലോട് കൂടിയ വേനൽ മഴയ്ക്കും സാധ്യത

കണ്ണൂർ ഉൾപ്പെടെ 12 ജില്ലകളിൽ കൊടുംചൂട് തുടരും: ഇടിമിന്നലോട് കൂടിയ വേനൽ മഴയ്ക്കും സാധ്യത
Apr 23, 2024 10:28 AM | By Rajina Sandeep

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ് 12 ജില്ലകളിൽ. പാലക്കാട്, കൊല്ലം, കോഴിക്കോട്, തൃശൂർ, കണ്ണൂർ, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കാസർക്കോട്, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് മുന്നറിയിപ്പ്. യെല്ലോ അലർട്ടാണ് ജില്ലകളിൽ. സാധാരണയെക്കാൾ 2 മുതൽ 4 ഡി​ഗ്രി സെൽഷ്യസ് വരെ ജില്ലകളിൽ താപനില ഉയരും.

പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40 ഡി​ഗ്രി സെൽഷ്യസ് വരെയും, കൊല്ലം, കോഴിക്കോട്, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38 ഡി​ഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കാസർക്കോട് ജില്ലകളിൽ ഉയർന്ന താപനില 37 ഡി​ഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 36 ഡി​ഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 - 4 ഡി​ഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നൽ ജാഗ്രതാ നിർദേശം സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് വേനല്‍ മഴ സാധ്യത പ്രവചിക്കുന്നത്. ഉയർന്ന തിരമാല, കടലാക്രമണ മുന്നറിയിപ്പ് കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ്. സെക്കൻഡിൽ 10 സെന്റി മീറ്റർ മുതൽ 55 സെന്റി മീറ്റർ വരെ മാറി വരാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതി പഠന ​ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാ​ഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. 2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യ ബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. 3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

Hot weather to continue in 12 districts including Kannur: Summer rains with thunder and lightning likely

Next TV

Related Stories
സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത: റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം

May 3, 2024 08:21 PM

സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത: റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം

സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത: റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍...

Read More >>
കായിക പരിശീലനത്തിനെത്തിയ പതിനാലുകാരിയെ  ഉപദ്രവിക്കാൻ ശ്രമം ;  കേസിൽ തലശ്ശേരി സ്റ്റേഡിയം കെയർ ടേക്കർ അറസ്റ്റിൽ.

May 3, 2024 02:51 PM

കായിക പരിശീലനത്തിനെത്തിയ പതിനാലുകാരിയെ ഉപദ്രവിക്കാൻ ശ്രമം ; കേസിൽ തലശ്ശേരി സ്റ്റേഡിയം കെയർ ടേക്കർ അറസ്റ്റിൽ.

കായിക പരിശീലനത്തിനെത്തിയ പതിനാലുകാരിയെ ഉപദ്രവിക്കാൻ ശ്രമം ,കേസിൽ തലശ്ശേരി സ്റ്റേഡിയം കെയർ ടേക്കർ...

Read More >>
യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ച ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്

May 3, 2024 02:35 PM

യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ച ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്

യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ച ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ...

Read More >>
കണ്ണൂരിൽ മദ്യവേട്ട: ജാമ്യത്തിലിറങ്ങിയ കോഴിക്കടയുടമ വീണ്ടും അറസ്റ്റിൽ

May 3, 2024 01:12 PM

കണ്ണൂരിൽ മദ്യവേട്ട: ജാമ്യത്തിലിറങ്ങിയ കോഴിക്കടയുടമ വീണ്ടും അറസ്റ്റിൽ

ജാമ്യത്തിലിറങ്ങിയ കോഴിക്കടയുടമ വീണ്ടും...

Read More >>
Top Stories