തലശേരി:(www.thalasserynews.in)സ്പോർട്‌സ് കരാത്തെ ഡോ അക്കാദമി ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ഇന്റർ ഡോജോ കരാത്തെ ചാമ്പ്യൻഷിപ്പ് നടത്തുന്നു. ടെമ്പിൾഗേറ്റ് ശ്രീനാരായണ ഓഡിറ്റോറിയത്തിൽ വെച്ച് ആഗസ്‌ത് 4 ന് രാവിലെ 9.30ന് പ്രശസ്ത പിന്നണി ഗായകൻ എം. മുസ്‌തഫ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.
സെൻസായ് വിനോദ് കുമാർ അദ്ധ്യക്ഷത വഹിക്കും. സെൻസായ് പി.പി ശ്രീജിത്ത്, റെൻഷി എം.എം വിപിൻ സെൻസായ് ജിയോൺ വിനോദ്, സെൻസായ് രജനീഷ് എന്നിവർ സംസാരിക്കും.
കത്ത, കുമിത്തെ വിഭാഗങ്ങളിൽ വേൾഡ് കരാത്തെ ഫെഡറേഷൻ നിയമാവലി അനുസരിച്ചായിരിക്കും മത്സരങ്ങൾ നടക്കുക. സ്പോർട്‌സ് കരാത്തെ ഡോ അക്കാദമിഓഫ് ഇന്ത്യയുടെ കോഴിക്കോട്, കണ്ണൂർ ജില്ലയിലെ ബ്രാഞ്ചുകളിൽ 350 ഓളം പേർ ചാമ്പ്യൻഷിപ്പിൽ മാറ്റുരക്കും.
വിജയികൾക്ക് ഒക്ടോബർ 5,6 തിയ്യതികളിൽ നടക്കുന്ന കണ്ണൂർ ജില്ലാ കരാത്തെ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കും.
വാർത്താ സമ്മേളനത്തിൽ സെൻസായ് വിനോദ് കുമാർ, സെൻസായ് പി.പി ശ്രീജിത്ത്, റെൻഷി എം.എം വിപിൻ, സെൻസായ് അനൂപ്, സെൻസായ് ജിയോൺ വിനോദ് എന്നിവർ പങ്കെടുത്തു.
Inter Dojo Karate Championship in Thalassery on Sunday;Around 350 participants will participate in the championship organized by Sports Karate Dr Academy of India.