(www.thalasserynews.in)മാധ്യമപ്രവർത്തകർക്ക് നേരെ ഭീഷണിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപിയെ പൊതുസമൂഹത്തിൽ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച ഒരു മാധ്യമ പ്രവർത്തകനെയും വെറുതെ വിടില്ലെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
കഴിഞ്ഞ് മൂന്ന് നാല് ദിവസങ്ങളിൽ മാധ്യമങ്ങൾ നടത്തുന്ന ശ്രമത്തിന് ഒരു തരത്തിലും അംഗീകരിക്കില്ല.
ബിജെപിയെ എന്ന മഹാപ്രസ്ഥാനത്തെ അപമാനിച്ചാൽ വെറുതെ വിടില്ല. ഒരുത്തനെയും വെറുതെ വിടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. കള്ള വാർത്തകൾ പ്രചരിപ്പിക്കുന്നവരെ ശരിയായ നിലയിൽ തന്നെ കൈകാര്യം ചെയ്യുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ മറയിൽ നൂറുകണക്കിന് ആളുകൾ ബലികൊടുത്ത് പടുത്തുയർത്തി പ്രസ്ഥാനത്തെ കരിവാരി തേക്കാൻ മാധ്യമങ്ങൾ നടത്തുന്ന ശ്രമത്തെ ഒരു തരത്തിലും അംഗീകരിക്കില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ആത്മഹത്യ ചെയ്ത നവീൻ ബാബുവിന്റെ കുടുംബത്തെ കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രൻ. നവീൻ ബാബുവിന്റെ കേസിൽ ദിവ്യയെയും കലക്ടറേയും പൂർണമായും സംരക്ഷിക്കുന്ന രീതിയിലാണ് പ്രത്യേക അന്വേഷണസംഘം നടത്തിയത്.
തെളിവുകൾ നശിപ്പിക്കുന്ന അന്വേഷണം. കേരളത്തിലെ പൊതു സമൂഹത്തോട് തങ്ങൾ നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പം നിൽക്കുന്നു എന്ന് കാണിക്കാൻ നടത്തിയ അന്വേഷണമാണെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.
കുടുംബത്തിന് എല്ലാ കാര്യങ്ങളും ബോധ്യമായി. അതുകൊണ്ടാണ് അവർ ഹൈക്കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രിയും സിപിഎമ്മും അവരെ വഞ്ചിക്കുകയാണ് ചെയ്തത്. കേരളത്തിന്റെ മനസാക്ഷി നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പം ഉണ്ട്.
എന്നാൽ ചരിത്രത്തിൽ ഇതുവരെ കാണാത്ത രീതിയിലാണ് സർക്കാരും മുഖ്യമന്ത്രിയും പാർട്ടിയും ചതിച്ചത്. അവർ പ്രതികൾക്കൊപ്പമാണ്. അതുകൊണ്ട് തന്നെ കേസിൽ സിബിഐ അന്വേഷണം അനിവാര്യമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
With the #family of #Naveen Babu, the# conscience of #Kerala #BJP #state president #K. Surendran said that the #Chief Minister and the #CPM