തലശേരിയിൽ സദസ് കലാ സാംസ്കാരികവേദി വീണ്ടും സജീവമാകുന്നു ; ഡിസംബർ 1ന് ബ്രണ്ണൻ ഹയർ സെക്കണ്ടറി സ്കൂളിൽ രാഘവീയം ഗാനാലാപന മത്സരം

തലശേരിയിൽ  സദസ് കലാ സാംസ്കാരികവേദി വീണ്ടും സജീവമാകുന്നു ; ഡിസംബർ 1ന്  ബ്രണ്ണൻ ഹയർ സെക്കണ്ടറി സ്കൂളിൽ രാഘവീയം ഗാനാലാപന മത്സരം
Nov 28, 2024 02:28 PM | By Rajina Sandeep

തലശ്ശേരി:(www.thalasserynews.in)  തലശ്ശേരിയിലെ സദസ് കലാ-സാംസ്കാരികവേദി വീണ്ടും സജീവമാവുന്നു. ഇതിന്റെ മുന്നോടിയായി ഡിസമ്പർ 1 ന് ബ്രണ്ണൻ ഹയർ സെക്കന്ററി സ്കൂളിൽ രാഘവീയം ഗാനാലാപന മത്സരം സംഘടിപ്പിക്കുന്നതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പത്മശ്രീ കെ. രാഘവൻ മാസ്റ്റർ ഈണമിട്ട ഗാനങ്ങളാണ് സംഗീത ഉപകരണങ്ങൾ ഉപയോഗിക്കാതെ ആലപിക്കേണ്ടത്. 18 വയസിന് താഴെയും മുകളിലുമായി രണ്ട് വിഭാഗക്കാർക്കാണ് മത്സരം. വിജയികൾക്ക് സ്വർണ്ണ മെഡലുകളും സർട്ടിഫിക്കറ്റുകളും സമ്മാനിക്കും. മത്സര പരിപാടികൾ ഡിസമ്പർ1ന് രാവിലെ 10 ന് രാഘവൻ മാസ്റ്റരുടെ ശിഷ്യനും പ്രശസ്ത പിന്നണി ഗായകനുമായ വി.ടി.മുരളി ഉത്ഘാടനം ചെയ്യും.

അന്നേ ദിവസം വൈകിട്ട് 4 ന് നടത്തുന്ന സമാപന സമ്മേളനം പിന്നണി ഗായകൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ ഉത്ഘാടനം ചെയ്യും. മത്സര വിജയികൾക്ക് അദ്ദേഹം സമ്മാനങ്ങൾ വിതരണം ചെയ്യും. രാഘവൻ മാസ്റ്റർ ഈണങ്ങളുടെ രാജശിൽപി എന്ന പുസ്തത്തിന്റെ രചയിതാവ് മുകുന്ദൻ മഠത്തിലിനെ ചടങ്ങിൽ ആദരിക്കും.

രാഘവൻ മാസ്റ്റരുടെ ജന്മദിനമായ ഡിസ.2 ന് തലശ്ശേരി സെന്റിനറി പാർക്കിനടുത്ത സ്മൃതി മണ്ഡപത്തിൽ സദസ് ഭാരവാഹികൾ പുഷ്പാർച്ചനയും നടത്തും. കൂടുതൽ വിവരങ്ങൾ 8089141212, 9447045649, നമ്പരുകളിൽ ലഭിക്കും. സി.എൻ. മുരളി, മമ്പറം ദിവാകരൻ,പി.പി.സുധേഷ്, കെ.പി. മുരളീധരൻ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

Sadas Kala Samsamkrishna Vedi is back in action in Thalassery; Raghaveeyam singing competition to be held at Brennan Higher Secondary School on December 1st

Next TV

Related Stories
കേരള സന്ദർശന വിവാദത്തില്‍ നിയമ  നടപടിക്കൊരുങ്ങി അർജന്‍റീന ഫുട്ബോൾ അസോസിയേഷൻ

May 17, 2025 12:14 PM

കേരള സന്ദർശന വിവാദത്തില്‍ നിയമ നടപടിക്കൊരുങ്ങി അർജന്‍റീന ഫുട്ബോൾ അസോസിയേഷൻ

കേരള സന്ദർശന വിവാദത്തില്‍ നിയമ നടപടിക്കൊരുങ്ങി അർജന്‍റീന ഫുട്ബോൾ...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

May 17, 2025 10:37 AM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ...

Read More >>
മണിപ്പുർ കലാപത്തിൻ്റെ സൂത്രധാരൻ തലശേരിയിൽ ഹോട്ടൽ ജോലിക്കാരൻ ;  എൻഐഎ പിടികൂടി

May 17, 2025 09:27 AM

മണിപ്പുർ കലാപത്തിൻ്റെ സൂത്രധാരൻ തലശേരിയിൽ ഹോട്ടൽ ജോലിക്കാരൻ ; എൻഐഎ പിടികൂടി

മണിപ്പുർ കലാപത്തിൻ്റെ സൂത്രധാരൻ തലശേരിയിൽ ഹോട്ടൽ ജോലിക്കാരൻ ; എൻഐഎ...

Read More >>
അതിശക്ത മഴ വരുന്നു ; കണ്ണൂർ  ഉൾപ്പെടെ അഞ്ച്  ജില്ലകളിൽ യെലോ അലർട്ട്

May 16, 2025 06:45 PM

അതിശക്ത മഴ വരുന്നു ; കണ്ണൂർ ഉൾപ്പെടെ അഞ്ച് ജില്ലകളിൽ യെലോ അലർട്ട്

അതിശക്ത മഴ വരുന്നു ; കണ്ണൂർ ഉൾപ്പെടെ അഞ്ച് ജില്ലകളിൽ യെലോ...

Read More >>
റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

May 16, 2025 01:43 PM

റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി...

Read More >>
സംസ്ഥാനത്ത് കോളറ മരണം ;  ആലപ്പുഴയിൽ കോളറ സ്ഥിരീകരിച്ച യുവാവ് മരിച്ചു

May 16, 2025 12:09 PM

സംസ്ഥാനത്ത് കോളറ മരണം ; ആലപ്പുഴയിൽ കോളറ സ്ഥിരീകരിച്ച യുവാവ് മരിച്ചു

സംസ്ഥാനത്ത് കോളറ മരണം ; ആലപ്പുഴയിൽ കോളറ സ്ഥിരീകരിച്ച യുവാവ് മരിച്ചു...

Read More >>
Top Stories

News Roundup