(www.thalasserynews.in)വർഷത്തിൽ നിരവധി തവണ ഉരുൾപൊട്ടി സർവനാശം വിതക്കുന്ന വിലങ്ങാട് മലയോരത്ത് സ്ഥിരം പുനരധിവാസ പദ്ധതി നടപ്പിലാക്കി അവിടെയുള്ള മനുഷ്യരുടെ ജീവന് സുരക്ഷ ഉറപ്പു വരുത്താൻ സർക്കാർ മുന്നോട്ട് വരണമെന്ന് യു.ഡി.എഫ് ജില്ലാ കൺവീനർ അഹമ്മദ് പുന്നക്കൽ ആവശ്യപ്പെട്ടു.
വിലങ്ങാട് ഉരുൾപൊട്ടാൻ സാധ്യതയില്ലാത്ത സ്ഥലം ശാസ്ത്രീയമായി നിജപ്പെടുത്തിയാണ് പുനരധിവാസം നടത്തേണ്ടത്. ഓരോ ഉരുൾപൊട്ടൽ നടക്കുമ്പോഴും ഈ ആവശ്യം ഉന്നയിക്കാറുണ്ടെകിലും സർക്കാർ അവഗണിക്കുകയാണെന്ന് പുന്നക്കൽ പ്രസ്താവനയിൽ പറഞ്ഞു.
നാദാപുരം വിലങ്ങാട് പന്ത്രണ്ടോളം സ്ഥലങ്ങളിലുണ്ടായ ഉരുൾ പൊട്ടലിൽ കോടികളുടെ നാശനഷ്ടങ്ങൾ സംഭവിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി സ്ഥലം സന്ദർശിക്കണമെന്ന് യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ സൂപ്പി നരിക്കാട്ടേരി ആവശ്യപ്പെട്ടു. 14 വീടുകളും രണ്ട് കടകളും കുരിശു പള്ളിയും പൂർണമായും മണ്ണിലടിയിലാണ്.
കൂടാതെ നിരവധി വീടുകളും കടകളും ഭാഗികമായി തകർന്നുപോയിട്ടുണ്ട്. ഭാഗ്യത്തിന് ഒരു മരണം മാത്രമെ സംഭവിച്ചിട്ടുള്ളൂ എങ്കിലും നിരവധി പേർ ചികിത്സയിലും ദുരിതാശ്വാസ ക്യാമ്പുകളിലുമാണ്.
സ്ഥിതി ഇതായിരിക്കെ മുഖ്യമന്ത്രി ഇനിയും സംഭവസ്ഥലം സന്ദർശിക്കാത്തത് പ്രതിഷേ ധാർഹമാണ്. ഭീകരമായ വയനാട് ദുരന്തത്തിനിടയിൽ വിലങ്ങാട് ഉരുൾപൊട്ടൽ നിസ്സാരമായി കാണുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു
Vilangad tragedy;CM should visit the place - Ahmed Punnakkal