---
title: "മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ നടത്തിപ്പിൽ വ്യക്തത വേണം - രമേശ് ചെന്നിത്തല"
english_title: "There needs to be clarity in the management of Chief Minister's Relief Fund - Ramesh Chennithala"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/226010/there-needs-to-be-clarity-in-the-management-of-chief-ministers-relief-fund-ramesh-chennithala"
published_at: "2024-08-06T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b1cbd3f31f1_66b1c9eacef95_d.jpg"
keywords: []
---

# മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ നടത്തിപ്പിൽ വ്യക്തത വേണം - രമേശ് ചെന്നിത്തല

> **Lead Summary:** ** **മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ നടത്തിപ്പ് സംബന്ധിച്ച് വ്യക്തത വേണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

## Article Content

** **മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ നടത്തിപ്പ് സംബന്ധിച്ച് വ്യക്തത വേണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

സുതാര്യമായിരിക്കണം, ദുരിതാശ്വാസനിധി വകമാറ്റി ചെലവഴിക്കരുത്. കഴിഞ്ഞ തവണത്തെ അനുഭവം കൊണ്ടാണ് ഇത്തരത്തിൽ ആവശ്യം ഉയർന്നുവന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ തവണ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയ പണം വകമാറ്റി ചെലവഴിച്ചുവെന്ന പരാതി വരികയും ലോകായുക്തയിൽ കേസ് വരികയും ചെയ്തിരുന്നു.

ഇക്കാര്യത്തിൽ സർക്കാർ വ്യക്തത വരുത്തണം. ദുരിതാശ്വാസനിധിയിലേക്ക് എല്ലാവരും ധനസഹായം നൽകണം. ഒരു ജനതയെ പുനരധിവസിപ്പിക്കാൻ എല്ലാവരും ഒത്തൊരുമിക്കണം. അതിനാൽ, ദുരിതാശ്വാസനിധിയുടെ കണക്ക് സർക്കാർ വ്യക്തമായി അവതരിപ്പിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/226010/there-needs-to-be-clarity-in-the-management-of-chief-ministers-relief-fund-ramesh-chennithala)