തലശ്ശേരി : ഗവൺമെന്റ് ബ്രണ്ണൻ കോളേജിൽ ഭൗതികശാസ്ത്ര വിഭാഗത്തിന്റെയും ഫിസിക്സ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ 9.8 ഇന്റർ കൊളീജിയേറ്റ് ഫിസിക്സ് ഫെസ്റ്റിന്റെ മൂന്നാം സീസൺ ജനുവരി 8, 9 തീയതികളിൽ ആരംഭിക്കും. സതീഷ് ധവാൻ സ്പേസ് സെന്റർ മുൻ ഡയറക്ടറും ശാസ്ത്രജ്ഞനും കൂടിയായ പി കുഞ്ഞികൃഷ്ണൻ ഫെസ്റ്റിന്റെ ഉദ്ഘാടന കർമ്മം നിർവഹിക്കും.
ഫെസ്റ്റിന്റെ ഭാഗമായി ലാബ് എക്സിബിഷൻ, സ്പേസ് എക്സിബിഷൻ, കെഎസ്ഇബി എക്സിബിഷൻ, ഫിസിക്സ് മ്യൂസിയം എന്നിവയും ഒരുക്കിയിട്ടുണ്ട്.
സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് ക്വിസ്, പ്രബന്ധ രചന,സെമിനാർ, ഫിസിക്സ് പരീക്ഷണങ്ങളും. എഫ്ഐആർ റൈറ്റിംഗ് തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിക്കുന്നു. വിജയികൾക്ക് പ്രൈസ് മണിയും ട്രോഫിയും പങ്കെടുത്തവർക്കെല്ലാം സർട്ടിഫിക്കറ്റും വിതരണം ചെയ്യും.
വിദ്യാർത്ഥികളിൽ ശാസ്ത്രീയ ബോധം ശ്രിഷ്ടിക്കുക എന്ന ഉദ്ദേശലക്ഷ്യത്തോടെയാണ് ഫെസ്റ്റ് ആരംഭിക്കുന്നതെന്ന് കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ ജെ വാസന്തി പറഞ്ഞു.
മത്സരങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്കായി സ്പോട്ട് രജിസ്ട്രേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി 7902351461 ( ഡോക്ടർ ടി പി സുരേഷ് ഫെസ്റ്റ് കോർഡിനേറ്റർ ) എന്ന നമ്പറിൽ ബന്ധപ്പെടുക
Brennan College gears up for Physics Fest