കണ്ണൂർ : വയനാട് പൂപ്പൊലി പുഷ്പോത്സവത്തിലേക്ക് പ്രത്യേക ട്രിപ്പ് ഒരുക്കി കണ്ണൂർ കെഎസ്ആർടിസി ഡിപ്പോ. 12ന് രാവിലെ ആറിന് പുറപ്പെട്ട് കുറുവാ ദ്വീപ്, കാരപ്പുഴ ഡാം, പൂപ്പൊലി എന്നിവ സന്ദർശിച്ച ശേഷം രാത്രി 10 30 ന് കണ്ണൂരിലേക്ക് തിരിച്ചെത്തുന്ന രീതിയിലാണ് പാക്കേജ് സൗകര്യം ഒരുക്കിയിരിക്കുന്നത്.
ഭക്ഷണവും എൻട്രി ഫീസും ഉൾപ്പെടെ ഒരാൾക്ക് 1300 രൂപയാണ് ചാർജ് ഈടാക്കിയിരിക്കുന്നത്. വിശദവിവരങ്ങൾക്കായി 9497007857, 8089463675 എന്നീ നമ്പറിൽ ബന്ധപ്പെടുക.
KSRTC service ready for Wayanad Flower Festival