സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ ഇന്ന്  നേരിയ മഴയ്ക്ക് സാധ്യത
Jan 6, 2025 02:28 PM | By Rajina Sandeep

(www.thalasserynews.in)സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. എന്നാൽ, ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല.

അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനമനുസരിച്ച് വരും ദിവസങ്ങളിലും വിവിധ ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. നാളെയും (7/01/2025) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ നേരിയ മഴ ലഭിച്ചേക്കും.


8-ാം തീയതി 8 ജില്ലകളിലാണ് മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നിവിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.


9ന് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും 10-ാം തീയതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.


കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (06/01/2025) മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് സൊമാലിയ തീരം, തെക്കു പടിഞ്ഞാറൻ അറബിക്കടലിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ, തെക്കൻ തമിഴ്‌നാട്, കന്യാകുമാരി തീരം, അതിനോട് ചേർന്ന ഗൾഫ് ഓഫ് മന്നാർ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

Light rain likely in five districts of the state today

Next TV

Related Stories
നടി ഹണി റോസിൻ്റെ പരാതി ; ബോബി ചെമ്മണ്ണൂരിനെതിരെ കേസ്

Jan 7, 2025 10:05 PM

നടി ഹണി റോസിൻ്റെ പരാതി ; ബോബി ചെമ്മണ്ണൂരിനെതിരെ കേസ്

നടി ഹണി റോസിൻ്റെ പരാതി ; ബോബി ചെമ്മണ്ണൂരിനെതിരെ കേസ്...

Read More >>
കണ്ണൂരിൻ്റെ പുണ്യമായി ശബരിമല അയ്യപ്പഭക്തൻമാർക്കായി ഇടത്താവളവും അന്നദാനവും മാതൃകയായി മാറുന്നു

Jan 7, 2025 06:33 PM

കണ്ണൂരിൻ്റെ പുണ്യമായി ശബരിമല അയ്യപ്പഭക്തൻമാർക്കായി ഇടത്താവളവും അന്നദാനവും മാതൃകയായി മാറുന്നു

കണ്ണൂരിൻ്റെ പുണ്യമായി ശബരിമല അയ്യപ്പഭക്തൻമാർക്കായി ഇടത്താവളവും അന്നദാനവും മാതൃകയായി...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Jan 7, 2025 05:21 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ...

Read More >>
സ്കൂൾ കലോത്സവത്തിന് നാളെ സമാപനം

Jan 7, 2025 05:04 PM

സ്കൂൾ കലോത്സവത്തിന് നാളെ സമാപനം

സ്കൂൾ കലോത്സവത്തിന് നാളെ...

Read More >>
ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു കത്തിനശിച്ചു

Jan 7, 2025 02:50 PM

ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു കത്തിനശിച്ചു

ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു...

Read More >>
കെൽട്രോൺ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

Jan 7, 2025 02:42 PM

കെൽട്രോൺ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

കെൽട്രോൺ കോഴ്സുകളിലേക്ക് അപേക്ഷ...

Read More >>
Top Stories