(www.panoornews.in)വനിതാ സിപിഒ റാങ്ക് ലിസ്റ്റ് കാലാവധി തീരാൻ രണ്ട് ദിവസം ബാക്കി നിൽക്കെ സമരം ചെയ്‌ത മൂന്നുപേർ ഉൾപ്പെടെ 45 ഉദ്യോഗാർത്ഥികൾക്ക് അഡ്വൈസ് മെമ്മോ. സമരത്തിൽ പങ്കെടുത്ത പ്രിയ, അരുണ, അഞ്ജലി എന്നിവർക്കാണ് അഡ്വൈസ് മെമ്മോ ലഭിച്ചത്.

വിവിധ വിഭാഗങ്ങളിൽ 45 ഒഴിവുകൾ വന്നതോടെയാണ് നിയമനം നടത്താൻ തീരുമാനിച്ചത്. പോക്സോ വിഭാഗത്തിൽ വന്ന 28, പൊലീസ് അക്കാഡമി യിൽ നിന്നും വിവിധ 13, ജോലിയിൽ പ്രവേശിക്കാത്ത നാലുപേർ
എന്നിങ്ങനെ വന്ന ഒഴിവുകളിലാണ് നിയമനം. അതേസമയം അഡൈ്വസ് മെമ്മോ ലഭിക്കാത്തവർ സെക്രട്ടേറിയ റ്റിന് മുന്നിൽ സമരം തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്.
വനിതാ സിപി റാങ്ക് ലിസ്റ്റിൻ്റെ കാലാവധി നാളെ 12 മണിയോടെയാണ് അവസാനി ക്കുന്നത്. കഴിഞ്ഞ 17 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നിൽ വിവിധ സമരമുറകളുമായി പ്രതിഷേധിക്കുകയാണ് ഇവർ. അർഹതയുള്ളവർക്കെല്ലാം നിയമനം നൽകിയെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ കടുത്ത പ്രതിഷേധവും ഉദ്യോഗാർത്ഥികൾക്കുണ്ട്. നാളെ - റാങ്ക് ലിസ്റ്റിൻ്റെ കാലാവധി കഴിയുന്നതോടെ അഞ്ഞൂറിലധികം ഉദ്യോഗാർത്ഥികളുടെ പ്രതീക്ഷയാണ് അവസാനിക്കുന്നത്.
Just two days left for the expiry of the women CPO rank list; Advice memo to 45 people, including three who were on strike