(www.thalasserynews.in)മരണവീട്ടില്‍ മദ്യപിച്ച് പ്രശ്‌നങ്ങളുണ്ടാക്കിയത് ചോദ്യം ചെയ്ത യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ഉദയഗിരി പൂവന്‍ചാലിലെ പുതുശേരി വീട്ടില്‍ പി.എന്‍.നിധിന്‍(38)നാണ് കുത്തേറ്റത്.

ഇക്കഴിഞ്ഞ 13 ന് രാത്രി 7.30 നായിരുന്നു സംഭവം. പൂവന്‍ചാലിലെ ബാബു മാങ്ങാട് അംഗനവാടിക്ക് സമീപം നിധിനെ തടഞ്ഞുനിര്‍ത്തി കത്തിവിശിയപ്പോള്‍ നെഞ്ചത്ത് മുറിവേറ്റുവെന്നാണ് പരാതി.
നിധിന്റെ ബന്ധുമരിച്ചപ്പോള്‍ മരണാനന്തര ചടങ്ങുകള്‍ക്കിടയില്‍ ബാബു മദ്യപിച്ച് പ്രശ്‌നങ്ങളുണ്ടാക്കിയത് ചോദ്യം ചെയ്ത വിരോധത്തിന് ആക്രമിച്ചതായാണ് പരാതി. ആലക്കോട് പോലീസ് കേസെടുത്തു
A drunk man created trouble at a funeral home in Kannur; the young man who was questioned was stabbed to death