അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ അപകീർത്തിപ്പെടുത്തും വിധത്തിൽ സാമൂഹികമാധ്യമത്തിൽ കുറിപ്പിട്ടതിന് അഞ്ചുപേർക്കെതിരേ കേസെ ടുത്തു. നീലേശ്വരം തൈക്കടപ്പു റം സ്വദേശി റഷീദ് മൊയ്തു, പള്ളി ക്കര തൊട്ടിയിലെ ഫൈസ, കുമ്പള കോയിപ്പാടി പെർവാഡിലെ കുട്ട്യാളംവീട്ടിൽ അബ്ദുള്ളക്കു ഞ്ഞി, ചെങ്കളയിലെ റംഷാദ് മുഹമ്മദ്, റഷീദ് തുരുത്തി എന്നിവരുടെ പേരിലാണ് കേസെടുത്തത്.

ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ രാഷ്ട്രീയസംഘർഷമുണ്ടാക്കും വിധത്തിൽ വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തെ അപകീർത്തിപ്പെടുത്തി പോസ്റ്റ് ഇട്ടതിനാണ്
ലോക്കൽ സെക്രട്ടറി എ.വി. സുരേന്ദ്രൻ്റെ പരാതിയിലാണ് നടപടി. റഷീദ് ഇപ്പോൾ വിദേശത്താണെ ന്നാണ് സൂചന. ണ് റഷീദ് മൊയ്തുവിനെതിരേ നീലേശ്വരം പോലീസ് കേസെടുത്തത്.
വി.എസിന്റെ ഫോട്ടോ വാട്‌സാപ്പിൽ സ്റ്റാറ്റസാക്കുകയും ഒപ്പം അപകീർത്തികരമായ കുറിപ്പ് എഴുതുകയും ചെയ്തതിനാണ് ഫൈസയ്ക്കെതിരേ ബേക്കൽ പോലീസ് കേസെടുത്തത്. സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച് പോലീസിന് ലഭിച്ച വാട്‌സാപ്പ് സന്ദേശം ബേക്കൽ ഇൻസ്പെക്ടർക്ക് കൈമാറുകയായിരുന്നു. ഫെയ്സ്ബുക്ക് അക്കൗണ്ടിൽ വി.എസിൻ്റെ ചിത്രം പോസ്റ്റ്
ചെയ്യുകയും മോശം കമന്റിടു കയും ചെയ്തതിനാണ് അബ്ദുള്ളക്കുഞ്ഞിയുടെ പേരിൽ കുമ്പള പോലീസ് കേസെടുത്തത്. സിപിഎം കുമ്പള ലോക്കൽ സെ ക്രട്ടറി യൂസഫിൻ്റെ പരാതിയിലാണ് നടപടി. കുമ്പള എസ്ഐ കെ. ശ്രീജേഷിൻറെ നേതൃത്വത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
സമൂഹത്തിൽ മനഃപൂർവം ലഹളയുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ പോസ്റ്റിട്ടതിനെ തുടർന്നാണ് റംഷാദ് മുഹമ്മദ്, റഷീദ് തുരുത്തി എന്നിവരുടെ പേരിൽ കേസെടുത്തത്
Police monitor social media; Case filed against 5 more people for defaming VS