(www.panoornews.in)മഴയായിരുന്നിട്ടു കൂടി രാവിലെ അഞ്ചിന് തന്നെ ബലിക്രിയകൾ ആരംഭിച്ചിരുന്നു. പതിനായിരം പേര്‍ക്ക് ബലിതര്‍പ്പണം നടത്താനുള്ള സജ്ജീകരണങ്ങള്‍ ഇവിടെ ഒരുക്കിയിരുന്നു.

ഒരേ സമയം ആയിരം പേര്‍ക്ക് ബലി തര്‍പ്പണം നടത്താനാകുന്ന വിധത്തിലായിരുന്നു ക്രമീകരണം. രാവിലെ അഞ്ചുമണിക്ക് മേല്‍ശാന്തി സജീഷിൻ്റെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. അനൂപ് ശാന്തി, ജ്ഞാനോദയം പ്രസിഡണ്ട് അഡ്വ കെ സത്യന്‍ , ഭരണസമിതി ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി. തലായി കടല്‍തീരത്തും പിതൃതര്‍പ്പണം നടന്നു. തലായി ബാലഗോപാല സേവാസംഘത്തിന്റെ നേതൃത്വത്തിലാണ് വിപുലമായ സൗകര്യങ്ങൾ നടത്തിയത്.
Unprecedented rush at Thalassery Jagannath Temple for the sacrifice on Karkkadaka Vavdinam