വെള്ള കാര്‍ഡ് ഉപയോഗിച്ച് റേഷന്‍ സാധനങ്ങള്‍ വാങ്ങാത്തവര്‍ ഈമാസം മുപ്പതിനകം സാധനങ്ങള്‍ വാങ്ങിയില്ലെങ്കില്‍ കാര്‍ഡ് റദ്ദാക്കുമെന്ന പ്രചരണം വ്യാജമെന്ന് സര്‍ക്കാര്‍.

സമൂഹമാധ്യമങ്ങളിലാണ് റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത പ്രചരിച്ചത്. റേഷന്‍ വിതരണം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും ഇതിലുണ്ടായിരുന്നു. ഇത്തരം ഒരു നടപടിയും ആലോചനയില്‍ ഇല്ലെന്ന് ഭക്ഷ്യ പൊതുവിതരണമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
വ്യാജവാര്‍ത്ത സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി ജി.ആര്‍.അനിലിന്റെ ഓഫിസ് അറിയിച്ചു.
The campaign to cancel the white ration card is false;Govt for legal action