തലശ്ശേരി :(www.thalasserynews.in) വടക്കുമ്പാട്, എസ് എൻ പുരം ശ്രീനാരായണ വായനശാലയുടെ ആഭിമുഖ്യത്തിൽ എരഞ്ഞോളി പഞ്ചായത്തിലെ മുഴുവൻ ഹരിത കർമ്മ സേനാംഗങ്ങളേയും ആദരിച്ചു.

കണ്ണൂർജില്ല ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് മുകുന്ദൻ മഠത്തിൽ ഉദ്ഘാടനം ചയ്തു. പഞ്ചായത്ത് പ്രസിഡണ്ട് എ പി ശ്രീഷ അദ്ധ്യക്ഷത വഹിച്ചു.
ഹരിത മിഷൻ ജില്ല റിസോഴ്സ് പേഴ്സൺ സുനിൽ ദത്തൻ പ്രഭാഷണം നടത്തി. പനോളി ആണ്ടി , ഷിജിത്ത് പി , ദീപ എന്നിവർ സംസാരിച്ചു. 28ഹരിത സേന അംഗങ്ങൾക്കും വായനശാലയുടെ ഉപഹാരം നൽകി ആദരിച്ചു. വായനശാല സെക്രട്ടറി രമേശൻ പനോളി സ്വാഗതവും ജൊ സെക്രട്ടറി ടി മനോഹരൻ നന്ദിയും പറഞ്ഞു
Sree Narayana Library, Vadakkumpad SN Puram, honours Green Karma Sena members