നന്ദന്‍കോട് കൂട്ടക്കൊലപാതക കേസ് : ശിക്ഷാവിധി ഇന്ന്

നന്ദന്‍കോട് കൂട്ടക്കൊലപാതക കേസ് : ശിക്ഷാവിധി ഇന്ന്
May 13, 2025 08:52 AM | By Rajina Sandeep

  (www.thalasserynews.in)നന്ദന്‍കോട് കൂട്ടക്കൊലപാതക കേസില്‍ പ്രതി കേദല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. ശിക്ഷാവിധിയില്‍ വാദം ഇന്ന്  കേള്‍ക്കും. തുടര്‍ന്ന് വിധി പറയും.

കൊലപാതകം നടന്ന് 8 വര്‍ഷത്തിന് ശേഷമാണ് വിധി പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് വിചാരണ ആരംഭിച്ചത്. കേദല്‍ അച്ഛന്‍ രാജാ തങ്കം, അമ്മ ജീന്‍ പന്മ, സഹോദരി കരോളിന്‍, ബന്ധു ലളിത എന്നിവരെയാണ് കൊലപ്പെടുത്തിയത്. തിരുവനന്തപുരത്ത് ഏറ്റവും പ്രധാനപ്പെട്ട മേഖലയായ നന്ദന്‍കോടിലായിരുന്നു സംഭവം ഉണ്ടായത്.

2017 ഏപ്രില്‍ 9 നാണ് കൂട്ടക്കൊലപാതകം പുറത്തറിയുന്നത്. ഏപ്രില്‍ 5, 6 തീയതികളിലായിരുന്നു കൊലപാതകം. വീട്ടിനുള്ളിലിട്ട് തീ കൊളുത്തിയ രീതിയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആസ്ട്രല്‍ പ്രൊജക്ഷന് വേണ്ടിയായിരുന്നു കൊലപാതകം എന്ന കേദലിന്റെ വെളിപ്പെടുത്തല്‍ വലിയ ഞെട്ടലോടെയാണ് കേരളം കേട്ടത്.

കൊലപാതകം കഴിഞ്ഞയുടനെ ചെന്നൈയിലേക്ക് പോയ കേദലിനെ തിരിച്ച് തിരുവനന്തപുരത്തേക്ക് വന്നപ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേദല്‍ മാനസിക പ്രശ്‌നം അനുഭവിക്കുന്ന വ്യക്തിയാണ് എന്നതായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പൂജപ്പുര ജയിലിലാണ് കേദല്‍ നിലവില്‍ ഉള്ളത്.

Nandancode massacre case: Sentencing today

Next TV

Related Stories
കൊട്ടിയൂർ വൈശാഖ മഹോത്സവം ജൂൺ 8 മുതൽ

May 13, 2025 12:05 PM

കൊട്ടിയൂർ വൈശാഖ മഹോത്സവം ജൂൺ 8 മുതൽ

കൊട്ടിയൂർ വൈശാഖ മഹോത്സവം ജൂൺ 8...

Read More >>
വീണ്ടും തട്ടിപ്പ് ; സ്വർണ്ണാഭരണങ്ങളും, ഐഫോണും നൽകാമെന്ന് വാഗ്ദാനം നൽകി 10 ലക്ഷം രൂപ തട്ടിയെടുത്ത യുവതിക്കെതിരെ കണ്ണൂരിൽ കേസ്

May 13, 2025 11:38 AM

വീണ്ടും തട്ടിപ്പ് ; സ്വർണ്ണാഭരണങ്ങളും, ഐഫോണും നൽകാമെന്ന് വാഗ്ദാനം നൽകി 10 ലക്ഷം രൂപ തട്ടിയെടുത്ത യുവതിക്കെതിരെ കണ്ണൂരിൽ കേസ്

സ്വർണ്ണാഭരണങ്ങളും, ഐഫോണും നൽകാമെന്ന് വാഗ്ദാനം നൽകി 10 ലക്ഷം രൂപ തട്ടിയെടുത്ത യുവതിക്കെതിരെ കണ്ണൂരിൽ...

Read More >>
റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

May 13, 2025 10:45 AM

റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ...

Read More >>
എക്സൈസിൻ്റെ പട്രോളിംഗിൽ തളിപ്പറമ്പ് സർ സയ്യിദ് കോളേജ് പരിസരത്ത് കഞ്ചാവ് ചെടി ; കസ്റ്റഡിയിലെടുത്ത് നശിപ്പിച്ചു.

May 12, 2025 08:28 PM

എക്സൈസിൻ്റെ പട്രോളിംഗിൽ തളിപ്പറമ്പ് സർ സയ്യിദ് കോളേജ് പരിസരത്ത് കഞ്ചാവ് ചെടി ; കസ്റ്റഡിയിലെടുത്ത് നശിപ്പിച്ചു.

എക്സൈസിൻ്റെ പട്രോളിംഗിൽ തളിപ്പറമ്പ് സർ സയ്യിദ് കോളേജ് പരിസരത്ത് കഞ്ചാവ് ചെടി ; കസ്റ്റഡിയിലെടുത്ത്...

Read More >>
ഒന്നാം ക്ലാസ് പ്രവേശന പരീക്ഷ അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി

May 12, 2025 07:33 PM

ഒന്നാം ക്ലാസ് പ്രവേശന പരീക്ഷ അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി

ഒന്നാം ക്ലാസ് പ്രവേശന പരീക്ഷ അനുവദിക്കില്ലെന്ന് മന്ത്രി വി...

Read More >>
Top Stories