മറുനാടൻ മലയാളിക്ക് കനത്ത തിരിച്ചടി ; എം എ യൂസഫലിക്കെതിരായ വാർത്തകൾ 24 മണിക്കൂറിനകം നീക്കണമെന്ന് ദില്ലി ഹൈക്കോടതി

മറുനാടൻ മലയാളിക്ക് കനത്ത തിരിച്ചടി ; എം എ യൂസഫലിക്കെതിരായ വാർത്തകൾ 24 മണിക്കൂറിനകം  നീക്കണമെന്ന് ദില്ലി ഹൈക്കോടതി
May 27, 2023 05:22 PM | By Rajina Sandeep

ലുലു ഗ്രൂപ്പിനും ചെയർമാൻ എം എ യൂസഫലിക്കുമെതിരെ പ്രസിദ്ധീകരിച്ച എല്ലാ ഉള്ളടക്കങ്ങളും ഉടൻ നീക്കം ചെയ്യാൻ ന്യൂസ് പോർട്ടലായ മറുനാടൻ മലയാളിക്ക് ദില്ലി ഹൈക്കോടതി നിർദേശം. ഉള്ളടക്കം നീക്കം ചെയ്തില്ലെങ്കിൽ അടുത്ത വാദം കേൾക്കുന്നത് വരെ ചാനൽ നിർത്തിവയ്ക്കാൻ ഗൂഗിളിനും യൂട്യൂബിനും കോടതി നിർദേശം നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് മറുനാടൻ മലയാളിക്ക് ഹൈക്കോടതി സമൻസ് അയച്ചിട്ടുണ്ട്. ലുലു ഗ്രൂപ്പിനും എം എ യൂസഫലിക്കുമെതിരായ അപകീർത്തികരമായ ഉള്ളടക്കങ്ങൾ അടങ്ങിയ എല്ലാ വീഡിയോകളും പിൻവലിക്കാൻ മറുനാടൻ മലയാളിക്ക് 24 മണിക്കൂർ സമയമാണ് ഡൽഹി ഹൈക്കോടതി അനുവദിച്ചത്.

ഈ നിർദ്ദേശം പാലിക്കാൻ മറുനാടൻ മലയാളി തയ്യാറായില്ലെങ്കിൽ ചാനല്‍ സസ്പെൻഡ് ചെയ്യാനും അപകീർത്തികരമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാനും യൂട്യൂബിനും ഗൂഗിളിനും ഹൈക്കൊടതി നിർദേശം നൽകിയിട്ടുണ്ട്. കേസ് ഇനി പരിഗണിക്കുന്നതുവരെ യൂസഫലിക്കോ ലുലു ഗ്രൂപ്പിനോ എതിരായ അപകീർത്തികരമാാ ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കുകയോ സംപ്രേക്ഷണം ചെയ്യുകയോ ചെയ്യുന്നതിൽ നിന്ന് മറുനാടൻ മലയാളിയെ ഹൈക്കോടതി വിലക്കിയിട്ടുണ്ട്. വിവിധ കോടതികൾ വിലക്കിയിട്ടും യൂസഫലിക്കും ലുലു ഗ്രൂപ്പിനുമെതിരായ വ്യാജ വാർത്തകൾ മറുനാടൻ മലയാളി പ്രസിദ്ധീകരിക്കുന്നുവെന്ന് യൂസഫലിക്കു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകനും മുൻ അറ്റോർണി ജനറലുമായിരുന്ന മുകുൾ റോത്തഗി ആരോപിച്ചു.

എന്നാൽ, ഡൽഹി ഹൈക്കോടതിക്ക് യൂസഫലിയുടെ ഹർജി പരിഗണിക്കാൻ നിയമപരമായ അവകാശം ഇല്ലെന്നായിരുന്നു മറുനാടൻ മലയാളിയുടെ വാദം. ഈ വാദം തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ചന്ദ്രധാരി സിംഗ് ചാനലിനെതിരായ ഉത്തരവ് പുറപ്പെടുവിച്ചത്. തനിക്കും ലുലു ഗ്രൂപ്പിനും എതിരായ അപകീർത്തികരവും സ്വകാര്യത ലംഘിക്കുന്നതും ജീവിക്കുവാനുള്ള അവകാശം ഹനിക്കുന്നതുമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് മറുനാടൻ മലയാളിയെ വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള യൂസഫലിയുടെ ഹർജിയാണ് ഡല്‍ഹി ഹൈക്കോടതി പരിഗണിച്ചത്

Heavy blow to foreign Malayali;Delhi High Court to remove news against MA Yousafali within 24 hours

Next TV

Related Stories
ഇ പി ജയരാജന് തടി മാത്രമേയുള്ളൂ, ബുദ്ധിയില്ലെന്ന് ഡോ.എം.കെ മുനീർ

Apr 20, 2024 11:03 AM

ഇ പി ജയരാജന് തടി മാത്രമേയുള്ളൂ, ബുദ്ധിയില്ലെന്ന് ഡോ.എം.കെ മുനീർ

ഇ പി ജയരാജന് തടി മാത്രമേയുള്ളൂ, ബുദ്ധിയില്ലെന്ന് ഡോ.എം.കെ...

Read More >>
മുഖ്യമന്ത്രിക്കെതിരായ രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾ വസ്തുതകൾ മനസിലാക്കാതെയാണെന്ന് പി.കെ ശ്രീമതി

Apr 20, 2024 09:34 AM

മുഖ്യമന്ത്രിക്കെതിരായ രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾ വസ്തുതകൾ മനസിലാക്കാതെയാണെന്ന് പി.കെ ശ്രീമതി

മുഖ്യമന്ത്രിക്കെതിരായ രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾ വസ്തുതകൾ മനസിലാക്കാതെയാണെന്ന് പി.കെ...

Read More >>
മ്യൂസിയത്തിലേക്കില്ല ; നവകേരള ബസ് പൊതുജനങ്ങളെക്കയറ്റി യാത്ര  തുടരും

Apr 19, 2024 07:41 PM

മ്യൂസിയത്തിലേക്കില്ല ; നവകേരള ബസ് പൊതുജനങ്ങളെക്കയറ്റി യാത്ര തുടരും

നവകേരള ബസ് യാത്ര പൊതുജനങ്ങളെക്കയറ്റി യാത്ര ...

Read More >>
Top Stories