തലശ്ശേരി:(www.thalasserynews.in) അന്തരിച്ച തലശേരി സഹകരണ ആശുപത്രിയിലെ ഓർത്തോ പീഡിക് സർജൻ ഡോ.സി.കെ ജയകൃഷ്ണൻ നമ്പ്യാരുടെ വസതി മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. രാത്രി 9.15ഓടെയാണ് മുഖ്യമന്ത്രി ടൗൺഹാൾ റോഡിലെ പാർവതിയിലെത്തിയത്.
സ്പീക്കർ എ എൻ ഷംസീറും ഒപ്പമുണ്ടായിരുന്നു. ഐ.എം.എ യുടെ മുൻ പ്രസിഡൻ്റും, സെക്രട്ടറിയുമായിരുന്ന ജയകൃഷ്ണൻ നമ്പ്യാരുടെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന അനുശോചന യോഗം നാളെ വൈകീട്ട് 6.30ന് ഹോട്ടൽ പേൾവ്യൂവിൽ നടക്കുമെന്ന് ഐ.എം.എ തലശേരി പ്രസി.ഡോ. നദീം അബൂട്ടി, സെക്രട്ടറി ഡോ.ശ്രീജിത്ത് വളപ്പിൽ എന്നിവരറിയിച്ചു.
Chief Minister comes to console the family of late Dr. Jayakrishnan Nambiar; IMA condolence meeting to be held in Thalassery tomorrow