തലശേരി:(www.thalasserynews.in)മദ്യവും മയക്ക് മരുമരുന്നുകളും തൊടാറില്ല. പുകവലി ഇല്ലേയില്ല. ആഹരിക്കുന്നത് നാടൻ ഭക്ഷണം മാത്രം. ആരോഗ്യ പരിപാലന വഴിയിൽ ക്യത്യനിഷ്ഠയുടെ കാവലാളായി അഞ്ചര പതിറ്റാണ്ട് തികയ്ക്കുന്ന ജിം പരിശീലകന് 77-ആം വയസിൽ ദേശീയ മെഡൽ.

ധർമ്മടം ബ്രണ്ണൻ കോളേജ് സായി സിന്തറ്റിക് സ്റ്റേഡിയത്തിനടുത്ത് നിജീഷാ നിവാ സിൽ എം.പി പത്മനാഭൻ എന്ന പപ്പൻ ഗുരിക്കളാണ് 75ന് മുകളിൽ പ്രായമുള്ളവർക്കായി നടന്ന മത്സരത്തിൽ പവർ ലിഫ്റ്റിംഗ് ചാമ്പ്യനായത്. കഴിഞ്ഞ ദിവസം കൊച്ചി കടവന്ത്രയിലെ ഗിരിനഗർ കമ്യൂണിറ്റി ഹാളിലായിരുന്നു മത്സരം. പാൻ ഇൻഡ്യ മാസ്റ്റേഴ്‌സ് ഗെയിംസ് ഫെഡറേഷനാണ് മത്സരം സംഘടിപ്പിച്ചത്. മാസ്റ്റേഴ്‌സ് വിഭാഗം മത്സരത്തിൽ നേരത്തെയും പപ്പൻ ഗുരിക്കൾ ഒട്ടേറെ മെഡൽ നേടിയിട്ടുണ്ട്. 1998, 99 വർഷത്തിൽ മിസ്റ്റർ കണ്ണൂർ പട്ടം പപ്പൻ ഗുരിക്കൾക്കായിരുന്നു. 70 വയസ് പൂർത്തിയാവുന്നതിനി 14 തവണ പാമ്പ്യനായിട്ടു ണ്ട്. അറിയപ്പെടുന്ന മർമ്മ ചികിത്സകനാണ്. തലശ്ശേരി ഫയർസ്റ്റേഷന് എതിർ വശത്തെ ടൈറ്റാൻ ജിമ്മിലെ മുഖ്യ പരിശീലകനാണ് പപ്പൻ ഗുരിക്കൾ. വഴി തെറ്റുന്ന വർത്തമാന കാല യുവത്വത്തെ ആരോഗ്യ ത്തിന്റെ ബാലപാഠങ്ങൾ അഭ്യസിപ്പിക്കാൻ ജീവിത സായാഹ്നത്തിലും പത്മനാഭന് തളരാത്ത നിശ്ചയദാർഡ്യമാണ്. കഴിഞ്ഞ 55 വർഷങ്ങളായി ശരിര വ്യായാമത്തിൽ സജീവമാണ് പപ്പൻ. നിരന്തര വ്യായാമം ചെയ്യുന്നതിനാൽ മസിലുകൾക്കിപ്പഴും കാരിരുമ്പിൻ്റെ കരുത്തുണ്ട്. പ്രശസ്ത പാരമ്പര്യ വൈദ്യനായ പൊക്കൻ ഗുരിക്കളുടെ മകനാണ്. അനിതയാണ് ഭാര്യ, ധർമ്മടം സഹകരണ ബാങ്ക് ഉദ്യോഗസ്ഥനായ നൈജേഷ്, ഇലക്ട്രീഷ്യനായ നിജു, നിജീഷ എന്നിവർ മക്കളും മഹേഷ് ജാമാതാവുമാണ്.
Pappan Gurikkal wins national medal in powerlifting at the age of 77; proud of himself