തളിപ്പറമ്പ്: (www.thalasserynews.in) കളഞ്ഞുകിട്ടിയ സ്വര്‍ണനാണയവും പണവും അടങ്ങിയ പേഴ്‌സ് വ്യാപാരിയുടെ സത്യസന്ധത കാരണം ഉടമക്ക് തിരിച്ചുകിട്ടി. തളിപ്പറമ്പ് മെയിന്‍ റോഡ് ജംഗ്ഷന്‍ ബസ്റ്റോപ്പിന് സമീപത്ത് നിന്നും ബേക്ക്‌ലാന്റ് ബേക്കറി ഉടമ സിദ്ദിക്കിനാണ് പേഴ്‌സ് ലഭിച്ചത്.

സിദ്ദിക്ക് ഉടന്‍ വിവരം തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളെ അറിയിച്ചു. ഭാസ്‌ക്കരന്‍ പറമ്പത്ത് എന്നയാളുടെതാണ്‌ന പേഴ്‌സ് എന്ന് മനസിലായതോടെ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ കെ.എസ്.റിയാസ്, വി.താജുദ്ദീന്‍,വ്യാപാരികളായ നിസാമുദ്ദീന്‍, അലി എന്നിവരുടെ സാന്നിധ്യത്തില്‍ സിദ്ദിക്ക് പേഴസ് ഭാസ്‌ക്കരന് കൈമാറി. സിദ്ദിക്കിന്റെ സത്യസന്ധതയെ വ്യാപാരി നേതാക്കള്‍ അഭിനന്ദിച്ചു.
The merchant in Taliparam set an example by returning the stolen gold coin and purse to the owner