സ്പോർട്സ് കരാത്തെ ഡോ അക്കാദമി ഓഫ് ഇന്ത്യ 38 ആം വാർഷികത്തിൻ്റെ ഭാഗമായി തലശേരിയിൽ മാർഷൽ ആർട്സ് നൈറ്റ് - 24 സംഘടിപ്പിക്കും

സ്പോർട്സ് കരാത്തെ ഡോ അക്കാദമി ഓഫ് ഇന്ത്യ 38 ആം വാർഷികത്തിൻ്റെ ഭാഗമായി തലശേരിയിൽ  മാർഷൽ ആർട്സ് നൈറ്റ് - 24  സംഘടിപ്പിക്കും
May 1, 2024 01:55 PM | By Rajina Sandeep

തലശേരി:(www.thalasserynews.in)  സ്പോർട്‌സ് കരാത്തെ ഡോ അക്കാദമി ഓഫ് ഇന്ത്യയുടെ 38ാം വാർഷികത്തോടനുബന്ധിച്ച് മാർഷൽ ആർട്സ് നൈറ്റ്‌ 24 ആഘോഷിക്കും. തലശ്ശേരി ടെമ്പിൾഗേറ്റ് ശ്രീ നാരായണ ഓഡിറ്റോറിയത്തിൽ മെയ് 4,5 തീയതികളിലായാണ് മാർഷൽ ആർട്സ് നൈറ്റ് ആഘോഷിക്കുക. വേൾഡ് ഗ്രാൻ്റ് മാസ്റ്റർ ജപ്പാനിലുള്ള കൈച്ചോ തെക്യാ നാനാ ഹോഷി പങ്കെടുക്കും.

നിഹോൺ ഷോട്ടോക്കാൻ കരാത്തെ അസോസിയേഷന്റെ വേൾഡ് ഗ്രാൻഡ്‌മാസ്റ്റർ ജപ്പാനിലുള്ള കൈച്ചോ തെക്യാ നാനാഹോഷി മേയ് 4 ,5 തിയ്യതികളിൽ വിദ്യാർഥികൾക്ക് നേരിട്ട് പരിശീലനം നൽകും. കരാത്തെ സെമിനാറുകൾ, കരാത്തെ ചാമ്പ്യൻഷിപ്പുകൾ, കരാത്തെ ബോധവൽക്കരണ ക്ലാസ്സ് സൗജന്യ പരിശീലനം എന്നിവയും ഈ വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി നടക്കും.

വിദ്യാർഥികളുടെ കരാത്തെ പ്രദർശനം, വിവിധ കലാപരിപാടികൾ എന്നിവയും, ബ്ലാക്ക് ബെൽറ്റ് ക്വാളിഫൈ മത്സരത്തിൽ വിജയികളായവർക്ക് ബ്ലാക്ക് ബെൽറ്റ് അവാർഡ് ദാനവും , ബെസ്റ്റ് പെർഫോമർ അവാർഡും സമാപന സമ്മേളനത്തിൽ നടക്കും. പ്രവേശനം പാസ്സ് മുഖേനയാണ്. ന്യൂ മാഹി സി ഐ പി.ജിതേഷ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

സെൻസായി വിനോദ് കുമാർ അധ്യക്ഷനാകും. അഡ്വൈസിംഗ് കമ്മിറ്റി ചെയർമാൻ ചാലക്കര പുരുഷു, തിരുവനന്തപുരം ചീഫ് ഇൻസ്ട്രക്ടർ രാജീവ് നാഥ്, വി. ഐശ്വര്യ, ജിയോൺ വിനോദ് എന്നിവർ സംസാരിക്കും.

1986 ൽ തലശ്ശേരി, പള്ളൂർ പറാലിൽ നിന്ന് ആരംഭിച്ച സ്പോർട്സ് കരാത്തെ ഡോ അക്കാഡമിയുടെ ബ്രാഞ്ചുകൾ കേരളമുൾപ്പടെ മറ്റ് സംസ്ഥാനങ്ങളിലും, വിദേശരാജ്യങ്ങളിലും പ്രവർത്തിച്ചു വരുന്നുണ്ട്.

ഇതിനകം തന്നെ ഒരുലക്ഷത്തിലധികം വിദ്യാർഥികൾക്ക് പരിശീലനം നൽകുവാനും കഴിഞ്ഞിട്ടുണ്ട്. സ്ഥാപനത്തിന്റെ മുഖ്യ പരിശീലകനായ സെൻസായ് വിനോദ്‌കുമാർ 7 th Dan Black Belt Examൽ പങ്കെടുക്കുവാനുള്ള തീവ്ര പരിശീലനത്തിലാണ്. വാർത്താ സമ്മേളനത്തിൽ സെൻസായ് കെ. വിനോദ്‌കുമാർ, എം. അനൂപ്, സനൂപ് നടമ്മൽ, ജിയോൻ വിനോദ് എന്നിവർ പങ്കെടുത്തു.

Sports Karate Dr Academy of India will organize Martial Arts Night-24 at Thalassery as part of its 38th Anniversary;World Grandmaster Kaicho Tekya Nana Hoshi of Japan will participate

Next TV

Related Stories
വടകര പാർകോ ഹോസ്പിറ്റലിൽ കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പ്

May 21, 2024 02:49 PM

വടകര പാർകോ ഹോസ്പിറ്റലിൽ കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പ്

വടകര പാർകോ ഹോസ്പിറ്റലിൽ കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ...

Read More >>
കെ.സുധാകരന്  നിർണായക ദിനം ; ഇപി ജയരാജനെ വെടിവച്ചു കൊല്ലാൻ ശ്രമിച്ചെന്ന കേസിലെ ഹരജിയിൽ  ഇന്ന് വിധി

May 21, 2024 10:22 AM

കെ.സുധാകരന് നിർണായക ദിനം ; ഇപി ജയരാജനെ വെടിവച്ചു കൊല്ലാൻ ശ്രമിച്ചെന്ന കേസിലെ ഹരജിയിൽ ഇന്ന് വിധി

ഇപി ജയരാജനെ വെടിവച്ചു കൊല്ലാൻ ശ്രമിച്ചെന്ന കേസിലെ ഹരജിയിൽ ഇന്ന്...

Read More >>
ജിഷ വധക്കേസ്; പ്രതി അമിറൂള്‍ ഇസ്ലാം നല്‍കിയ അപ്പീല്‍ തള്ളി, വധശിക്ഷ ശരിവെച്ച് ഹൈക്കോടതി

May 20, 2024 02:28 PM

ജിഷ വധക്കേസ്; പ്രതി അമിറൂള്‍ ഇസ്ലാം നല്‍കിയ അപ്പീല്‍ തള്ളി, വധശിക്ഷ ശരിവെച്ച് ഹൈക്കോടതി

പ്രതി അമിറൂള്‍ ഇസ്ലാം നല്‍കിയ അപ്പീല്‍ തള്ളി, വധശിക്ഷ ശരിവെച്ച്...

Read More >>
വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ്  മെയ്‌ 30 വരെ

May 20, 2024 02:17 PM

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ്‌ 30 വരെ

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ്‌ 30...

Read More >>
Top Stories