---
title: "ഇറാൻ പ്രസിഡൻ്റിൻ്റെയും വിദേശകാര്യ  മന്ത്രിയുടെയും മരണം ; ഇന്ത്യയിൽ നാളെ ദുഃഖാചരണം, ദേശീയ പതാക താഴ്ത്തിക്കെട്ടും "
english_title: "Death of Iran's President and Foreign Minister;Tomorrow in India, mourning will be observed and the national flag will be flown at half-mast"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/206492/death-of-irans-president-and-foreign-ministertomorrow-in-india-mourning-will-be-observed-and-the-national-flag-will-be-flown-at-half-mast"
published_at: "2024-05-20T20:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664b65f42f5a1_Untitled-6_copy.jpg"
keywords: []
---

# ഇറാൻ പ്രസിഡൻ്റിൻ്റെയും വിദേശകാര്യ  മന്ത്രിയുടെയും മരണം ; ഇന്ത്യയിൽ നാളെ ദുഃഖാചരണം, ദേശീയ പതാക താഴ്ത്തിക്കെട്ടും 

> **Lead Summary:** ****** ഇറാൻ പ്രസിഡന്റിൻ്റ് ഇബ്രാഹിം റെയ്‌സിയുടെയും വിദേശകാര്യ മന്ത്രി ഹുസ്സൈൻ അമീർ അബ്ദുല്ലാഹിയാൻ്റെയും മരണത്തിൽ ഇന്ത്യയിൽ ദുഃഖാചരണം പ്രഖ്യാപിച്ചു.

## Article Content

****** ഇറാൻ പ്രസിഡന്റിൻ്റ് ഇബ്രാഹിം റെയ്‌സിയുടെയും വിദേശകാര്യ മന്ത്രി ഹുസ്സൈൻ അമീർ അബ്ദുല്ലാഹിയാൻ്റെയും മരണത്തിൽ ഇന്ത്യയിൽ ദുഃഖാചരണം പ്രഖ്യാപിച്ചു.

അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ ഏറ്റവും അടുത്ത സൗഹൃദ രാജ്യങ്ങളിൽ ഒന്നാണ് ഇറാൻ. ഈ സാഹചര്യത്തിൽ കൂടിയാണ് ദുഃഖാചരണം. നാളെ ഒരു ദിവസത്തെ ദുഃഖാചരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതിന്റെ ഭാഗമായി നാളെ എല്ലാ ഔദ്യോഗിക ആഘോഷ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടാനും തീരുമാനമുണ്ട്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/206492/death-of-irans-president-and-foreign-ministertomorrow-in-india-mourning-will-be-observed-and-the-national-flag-will-be-flown-at-half-mast)