ക്യാൻസർ അതിജീവിതരുടെ സംഗമം 'അമൃതം 2024' നാളെ തലശേരി ടൗൺ ഹാളിൽ ; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

ക്യാൻസർ അതിജീവിതരുടെ സംഗമം 'അമൃതം 2024' നാളെ തലശേരി ടൗൺ ഹാളിൽ ; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
Jun 21, 2024 01:33 PM | By Rajina Sandeep

തലശ്ശേരി:(www.thalasserynews.in)   തലശ്ശേരി മലബാർ കാൻസർ സെന്റർ, ജില്ലാ പഞ്ചായത്ത്, തലശ്ശേരി മുനിസിപ്പാലിറ്റി, കണ്ണൂർ ജില്ലാ കാൻസർ കൺട്രോൾ കൺസോർഷ്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 22 ന് തലശ്ശേരി മുനിസിപ്പൽ ടൗൺഹാളിൽ 'അമൃതം 2024' എന്ന പേരിൽ അർബുദ അതിജീവിത രുടെ സംഗമം നടത്തും.

2014 മുതൽ 2018 വരെയുള്ള കാലയളവിൽ ചികിത്സ സ്വീകരിച്ച് രോഗമുക്തരായി സാധാരണ ജീവിതം നയിക്കു ന്ന 700 ഓളം കാൻസർ അതിജീവിതരും, അവരുടെ കുടുംബാംഗങ്ങളും കൂട്ടിരിപ്പുകാരും, ആരോഗ്യ പ്രവർത്തകരും സംഗമത്തിൽ ഒത്തുചേരും. അവരുടെ അനുഭവങ്ങൾ പങ്കിട്ടാനുള്ള വേദി കൂടിയായിരിക്കും ഈ ഒത്തുചേരലെന്ന് ഡോ. ചന്ദ്രൻ കെ നായർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കാലത്ത് ഒമ്പത് മണി മുതൽ മൂന്ന് മണി വരെ നടക്കുന്ന സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും.

ആരോഗ്യ വകുപ്പ് മന്ത്രിവീണ ജോർജ് അതിജീവിതരെ ഓൺലൈനായി അഭിസംബോധന ചെയ്യും. സ്‌പീക്കർ എ എൻ ഷംസീർ ചടങ്ങിൽ നേരിട്ട് സംബന്ധിക്കും. കഥാകൃത്ത് ടി. പത്മനാഭൻ മലബാർ കാൻസർ സെന്ററിന്റെ അതിജീവിതരുടെ അനുഭവങ്ങൾ അടങ്ങുന്ന 'സായുജ്' ആരോഗ്യ പ്രവർത്തകരുടെ രോഗീപരിചരണ അനുഭവങ്ങൾ അടങ്ങുന്ന 'സമർപ്പൺ' എന്നീ 2 പുസ്‌തകങ്ങൾ പ്രകാശനം ചെയ്യും.

ചെണ്ട വിദ്വാൻ പത്മശ്രീ പെരുവനം കുട്ടൻ മാരാർ, സിനിമാ താരം നാദിയ മൊയ്‌തു, ഗായിക സയനോര ഫിലിപ്പ് തുടങ്ങി സാമൂഹികസാംസ്‌കാരികരാഷ്ട്രീയ മേഖലകളിൽ നിന്നുള്ള വിശിഷ്ട വ്യക്തികളും ചടങ്ങിൽ പങ്കെടുക്കും.

വാർത്താ സമ്മേളനത്തിൽ ഡോക്ടർമാരായ ശരത്, എ.പി നീതു, ഫിൻസ് എം ഫിലിപ്പ്, നിസാമുദ്ദീൻ, ആശുപത്രി അഡ്‌മിനിസ്ട്രറ്റർ ടി.അനിത, വിജിലൻസ് ഓഫീസർ പി കെ സുരേഷ്, കെ സി സി സി പ്രസിഡണ്ട് പുതുക്കുടി നാരായണൻ എന്നിവരും പങ്കെടുത്തു.

'Amritham 2024' gathering of cancer survivors tomorrow at Thalassery Town Hall;Chief Minister Pinarayi Vijayan will inaugurate

Next TV

Related Stories
വടകര പാർകോയിൽ  എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

Sep 28, 2024 03:21 PM

വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ...

Read More >>
ഉത്തരാഖണ്ഡില്‍ ട്രക്കിങ്ങിനിടെ മലയാളി യുവാവിന് ദാരുണാന്ത്യം

Sep 28, 2024 02:33 PM

ഉത്തരാഖണ്ഡില്‍ ട്രക്കിങ്ങിനിടെ മലയാളി യുവാവിന് ദാരുണാന്ത്യം

ഉത്തരാഖണ്ഡില്‍ ട്രക്കിങ്ങിനിടെ മലയാളി യുവാവിന്...

Read More >>
ആറളം ഫാമിലെ സഞ്ചരിക്കുന്ന റേഷന്‍ കടയുടെ  ഉദ്ഘാടനം ഒക്ടോബര്‍ ഒന്നിന്

Sep 28, 2024 02:31 PM

ആറളം ഫാമിലെ സഞ്ചരിക്കുന്ന റേഷന്‍ കടയുടെ ഉദ്ഘാടനം ഒക്ടോബര്‍ ഒന്നിന്

ആറളം ഫാമിലെ സഞ്ചരിക്കുന്ന റേഷന്‍ കടയുടെ ഉദ്ഘാടനം ഒക്ടോബര്‍...

Read More >>
ഉരുൾ പൊട്ടൽ ദുരന്തം:  കാണാമറയത്ത് ഇനിയും 47 പേർ,അനുമതി ഇല്ലാതെ തെരച്ചില്‍ നടത്താൻ കഴിയാതെ നിസ്സാഹയതയിലാണ് പ്രദേശം

Sep 28, 2024 11:17 AM

ഉരുൾ പൊട്ടൽ ദുരന്തം: കാണാമറയത്ത് ഇനിയും 47 പേർ,അനുമതി ഇല്ലാതെ തെരച്ചില്‍ നടത്താൻ കഴിയാതെ നിസ്സാഹയതയിലാണ് പ്രദേശം

കാണാമറയത്ത് ഇനിയും 47 പേർ,അനുമതി ഇല്ലാതെ തെരച്ചില്‍ നടത്താൻ കഴിയാതെ നിസ്സാഹയതയിലാണ്...

Read More >>
കണ്ണീരോര്‍മ്മയായി അര്‍ജുൻ ; മൃതദേഹം കുടുംബത്തിന് കൈമാറുന്നത് വൈകിയേക്കും, ഡിഎൻഎ ഫലം കാത്ത് ബന്ധുക്കള്‍

Sep 27, 2024 03:06 PM

കണ്ണീരോര്‍മ്മയായി അര്‍ജുൻ ; മൃതദേഹം കുടുംബത്തിന് കൈമാറുന്നത് വൈകിയേക്കും, ഡിഎൻഎ ഫലം കാത്ത് ബന്ധുക്കള്‍

മൃതദേഹം കുടുംബത്തിന് കൈമാറുന്നത് വൈകിയേക്കും, ഡിഎൻഎ ഫലം കാത്ത്...

Read More >>
Top Stories

News Roundup