വീണ്ടും ന്യുന മർദ്ദ പാത്തിയും ചക്രവാതചുഴിയും, വടക്കൻ കേരളത്തിൽ മഴ ശക്തമാകും; 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

വീണ്ടും ന്യുന മർദ്ദ പാത്തിയും ചക്രവാതചുഴിയും, വടക്കൻ കേരളത്തിൽ മഴ ശക്തമാകും; 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
Jul 8, 2024 07:42 AM | By Rajina Sandeep

 (www.thalasserynews.in) ന്യുന മർദ്ദ പാത്തിയും ചക്രവാതചുഴിയും വീണ്ടും രൂപപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ മഴ തുടരും. 4 ദിവസം വടക്കൻ കേരളത്തിൽ ശക്തമായ മഴക്കും മറ്റിടങ്ങളിൽ ഇടത്തരം മഴക്കുമാണ് സാധ്യതയുള്ളത്.

വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരംവരെയുള്ള ന്യുന മർദ്ദ പാത്തിയും ആന്ധ്രാ തീരത്തിനു സമീപം ബംഗാൾ ഉൾകടലിനു മുകളിലായുള്ള ചക്രവാത ചുഴിയുമാണ് ഇതിന് കാരണം.

കേരളത്തിൽ ഇടി മിന്നലോടു കൂടിയ മഴക്കാണ് സാധ്യതയുള്ളത്. ഈ സാഹചര്യത്തിൽ ഇന്ന് സംസ്ഥാനത്തെ 4 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിനൊപ്പം ഇന്ന് ഉയർന്ന തിരമാല ജാഗ്രത നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. യെല്ലോ അലർട്ട് ഇപ്രകാരം 08-07-2024 : മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഉയർന്ന തിരമാല ജാഗ്രത നിർദേശം കേരള തീരത്തും, തമിഴ്‌നാട് തീരത്തും 08-07-2024 രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക. ജാഗ്രത നിർദേശങ്ങൾ

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക.

വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

Again low pressure trough and cyclone, rain will be heavy in North Kerala;Yellow alert today in 4 districts

Next TV

Related Stories
വടകര പാർകോയിൽ  എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

Oct 5, 2024 03:16 PM

വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ...

Read More >>
ആധാര പകർപ്പ് ഓൺലൈൻ  സംസ്ഥാനത്ത് 2025 ഡിസംബറോടെ പൂർത്തീകരിക്കുമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ; ജില്ലാതല ഉദ്ഘാടനം തലശേരിയിൽ നടന്നു.

Oct 5, 2024 02:12 PM

ആധാര പകർപ്പ് ഓൺലൈൻ സംസ്ഥാനത്ത് 2025 ഡിസംബറോടെ പൂർത്തീകരിക്കുമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ; ജില്ലാതല ഉദ്ഘാടനം തലശേരിയിൽ നടന്നു.

ആധാര പകർപ്പ് ഓൺലൈൻ സംസ്ഥാനത്ത് 2025 ഡിസംബറോടെ പൂർത്തീകരിക്കുമെന്ന് മന്ത്രി രാമചന്ദ്രൻ...

Read More >>
തലശ്ശേരിയിൽ ഒക്ടോബർ 13,14,15 തീയതികളിൽ

Oct 5, 2024 01:08 PM

തലശ്ശേരിയിൽ ഒക്ടോബർ 13,14,15 തീയതികളിൽ

തലശ്ശേരിയിൽ ഒക്ടോബർ 13,14,15 തീയതികളിൽ "അ" അക്ഷരങ്ങളുടെ...

Read More >>
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസ് ;  കെ സുരേന്ദ്രൻ ഉൾപ്പെടെ 6 പ്രതികളെയും കുറ്റവിമുക്തരാക്കി

Oct 5, 2024 12:12 PM

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസ് ; കെ സുരേന്ദ്രൻ ഉൾപ്പെടെ 6 പ്രതികളെയും കുറ്റവിമുക്തരാക്കി

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസ് ; കെ സുരേന്ദ്രൻ ഉൾപ്പെടെ 6 പ്രതികളെയും കുറ്റവിമുക്തരാക്കി...

Read More >>
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല

Oct 5, 2024 11:24 AM

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ...

Read More >>
Top Stories










News Roundup






Entertainment News