(www.thalasserynews.in) ഗുണ്ടർട്ട് കഥകൾ പറയുന്ന ഗുണ്ടർട്ട് സ്റ്റോറി ടെല്ലിങ് മ്യൂസിയത്തിൽ വെച്ച് തലശ്ശേരി ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് കമ്മിറ്റിയുടേയും മാതൃഭൂമി പത്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഒക്ടോബർ 13, 14, 15 തീയതികളിലായാണ് "അ" ഫെസ്റ്റിവൽ നടക്കുന്നത്. മലയാളഭാഷയും, ഹെർമ്മൻ ഗുണ്ടർട്ടും ഇതിഹാസകഥകൾ രചിച്ച ഈ മണ്ണിൽ 3 ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയാണ് ഡി.എം.സി ഒരുക്കുന്നത്.
മലയാള സാഹിത്യ മേഖലയിലെ പ്രഗത്ഭർ ഈ പരിപാടിയിൽ നമുക്ക് ആശയങ്ങളും അനുഭവങ്ങളും പങ്കുവെക്കും. ഇതോടൊപ്പം കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കുന്ന ചടങ്ങും ഇവിടെ സംഘടിപ്പിച്ചിട്ടുണ്ട്.
https://mythalassery.in എന്ന സൈറ്റ് വഴിയും QR Code സ്കാൻ ചെയ്തും മലയാളഭാഷയുടെ മണ്ണായ ഗുണ്ടർട്ട് മ്യൂസിയത്തിൽ വെച്ച് നടക്കുന്ന കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് നൽകുന്ന പരിപാടിയിലേക്ക് റെജിസ്റ്റർ ചെയ്യാവുന്നതാണ്.
13th, 14th and 15th of October at Thalassery Festival of Letters