Featured

തലശേരിയിൽ റെയിൽവേ പോർട്ടർമാരെ വിശ്രമമുറിയിൽ നിന്നും ഒഴിപ്പിച്ചു

News |
Oct 4, 2024 06:35 PM

തലശേരി:(www.panoornews.in)  പതിറ്റാണ്ടുകളായി റെയിൽവേ സഹായികൾ (പോർട്ടർമാർ) ഉപയോഗിച്ചിരുന്ന മുറിയിൽ നിന്നും രണ്ട് സ്ത്രീകളടക്കം എഴ് പേരെ റെയിൽവേ അധികൃതർ ഇറക്കിവിട്ടു. വസ്ത്രം മാറാനും വിശ്രമിക്കാനും ഉപയോഗിച്ചിരുന്ന മുറിയാണ് അവർക്ക് നഷ്ടമായത്.

ഒന്നാം പ്ലാറ്റ്ഫോമിലെ മുകളിലേക്ക് സ്ഥാപിച്ചിരുന്ന കോവണി സ്റ്റേഷൻ നവീകരണത്തിൻ്റെ ഭാഗമായി പൊളിച്ചു നീക്കിയപ്പോൾ വിശ്രമമുറി നഷ്ടപ്പെട്ട ശുചി കരണ തൊഴിലാളികൾക്ക് ബദൽ സംവിധാനം എർപ്പെടുത്താതെ പോർട്ടർമാരുടെ മുറി വിട്ടുകൊടുത്തതാണ് പ്രശ്നത്തിനു കാരണം.

ഒന്നാം പ്ലാറ്റ്‌ഫോമിലേ മുകൾ ഭാഗത്തേക്ക് പോകാൻ പുതിയ കോവണിപ്പണി സ്ഥാപിക്കാൻ റെയിൽവേ പാസ്സഞ്ചേഴ്‌സ് അസോസിയേഷൻ ഡിവിഷണൽ മാനേജർ ക്ക് നിവേദനം നൽകിയിട്ടുണ്ടെങ്കിലും അധികൃതർ ഇനിയും തീരുമാനമെടുത്തിട്ടില്ല.

പോർട്ടർമാരുടെ സാധ നങ്ങളെല്ലാം ഫ്ലാറ്റ്ഫോമിൽ എടുത്ത് വെച്ചിരിക്കുകയ ണ്. നടപടി പുനഃപരിശോധിക്കണമെന്നാണ് അവരുടെ ആവശ്യം.

In Thalassery, the railway porters were evacuated from the rest room

Next TV

Top Stories










News Roundup






Entertainment News